നിലവിലുള്ള അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി ബിസിനസിനെ എങ്ങനെ അടുത്ത തലത്തിലേക്ക് എത്തിക്കാമന്നതായിരിക്കണം സംരംഭങ്ങള്‍ ഈ പ്രതിസന്ധിക്കാലത്ത് ചിന്തിക്കേണ്ട പ്രധാന കാര്യമെന്ന് പറയുകയാണ് അരുണ്‍ അസോസിയേറ്റ്‌സിന്റെ രേഖ മേനോന്‍
…………………………………………………………..
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയില്‍ ഒരുപോലെ വിറങ്ങലിച്ച് നില്‍ക്കയാണ് വന്‍കിട സംരംഭങ്ങളും ചെറുകിട സംരംഭങ്ങളുമെല്ലാം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സമാനതകളില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നതും. ഈ സാഹചര്യത്തില്‍ സംരംഭങ്ങള്‍ എന്ത് ചെയ്യണമെന്ന് വിശദമാക്കുകയാണ് അരുണ്‍ അസോസിയേറ്റ്‌സ് മേധാവി രേഖ മേനോന്‍. ചെലവ് ചുരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സാലറി കുറയ്ക്കുന്നതിനേക്കാളും മുമ്പ് ചെയ്യേണ്ടത് സേവന വ്യവസായങ്ങള്‍ വാടക കുറയ്ക്കുന്നതരത്തിലുള്ള രീതികളിലേക്ക് മാറുകയാണ് വേണ്ടത്. സ്‌പെയ്‌സ് ഷെയര്‍ ചെയ്യാന്‍ ശ്രമിക്കുക. ടെലിഫോണ്‍ കണക്ഷനുകളും നെറ്റ് കണക്ഷനുമെല്ലാം പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. പരമാവധി വര്‍ക്ക് ഫ്രം ഹോം പ്രോല്‍സാഹിപ്പിക്കുക-രേഖ വിജയഗാഥയോട് പറയുന്നു.
ചെറിയ ജോലികള്‍ ഏറ്റെടുക്കാതിരിക്കുന്ന മനോഭാവം മാറ്റണമെന്നും രേഖ. ഏതൊരു ചെറിയ വര്‍ക്ക് വരുകയാണെങ്കിലും ഏറ്റെടുത്ത് ഭംഗിയോടെ നടത്തുക. ചെറിയ തുകയുടെ ജോലി വരെ ഇപ്പോള്‍ വളരെ മൂല്യവത്താണെന്ന് മനസിലാകുക.
നിലവിലെ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി ബിസിനസിനെ അടുത്ത തലത്തിലേക്ക് എങ്ങനെ കൊണ്ടുപോകാമെന്നതിനെ കുറിച്ച് ചിന്തിക്കുകയും വേണം. അത് ഓഫീസ് സ്‌പേസാണെങ്കിലും അറിവാണെങ്കിലും സ്റ്റാഫാണെങ്കിലും ശരി. ഞാനൊരു എക്കൗണ്ട് കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് നടത്തുന്നത്. ഓള്‍റെഡി സ്റ്റാഫുണ്ട്. ഓഫീസ് സ്‌പേസുണ്ട്. അതുവെച്ച് ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളുമുണ്ട്. എക്കൗണ്ട്‌സ് റിലേറ്റഡ് കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാവുന്നതാണ്. അതിലൂടെ രണ്ട് കാര്യങ്ങളാണ് സാധ്യമാകുന്നന്നത്. ഒന്ന് കുട്ടികള്‍ക്ക് ഒരു പ്രാക്റ്റിക്കല്‍ അവെയര്‍നെസ് കൊടുക്കുന്നു.
സമൂഹത്തിലുള്ള ആളുകളെ കൈപിടിച്ചുയര്‍ത്താന്‍ ശ്രമങ്ങള്‍ നടത്താം നമുക്ക്
രണ്ട്, സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആള്‍ക്കാര്‍ക്കും മികച്ച പ്ലാറ്റ്‌ഫോമായിരിക്കുമത്. ഒരു സംരംഭം തുടങ്ങാന്‍ ഐഡിയ ഉണ്ടെങ്കില്‍ അതെവിെടന്ന നിന്ന് സ്റ്റാര്‍ട്ട് ചെയ്യണം. അതിന് സര്‍ക്കാര്‍ എന്തെല്ലാം സ്‌കീമുകള്‍ നല്‍കുന്നുണ്ട്. ഒരാള്‍ക്കെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ തോന്നിയല്‍ വലിയ കാര്യമായിരിക്കും അത്-രേഖ വിശദമാക്കുന്നു.
സമൂഹത്തില്‍ ജോലി പോയ നിരവധി ആളുകളുണ്ട്. അവര്‍ക്ക് കഴിവും വിവരവുമുണ്ടാകും. സമൂഹത്തിലുള്ള ആളുകളെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്താം നമുക്ക്. സംരംഭങ്ങളോട് പരസ്യങ്ങളുടെ കാര്യത്തിലും രേഖയ്ക്ക് മുന്നറിയിപ്പ് നല്‍കാനുണ്ട്. ഒരു പാട് പരസ്യങ്ങളെല്ലാം കൊടുക്കാറുണ്ടാകും നിങ്ങള്‍. നിലവിലെ ക്ലൈന്റ്‌സിന്റെ ഫീഡ്ബാക്ക് എടുത്ത് പരസ്യങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ഉഫഭോക്താക്കളുടെ ഫീഡ്ബാക്ക് എടുത്ത് നമ്മുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യുക. ഉപഭോക്താക്കളുടെ സാറ്റിസ്ഫാക്ഷനാണ് അറിയേണ്ടത്. അതാണ് പ്രൊമോട്ട് ചെയ്യേണ്ടത്-രേഖ കൂട്ടിച്ചേര്‍ക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പദ്ധതി പോലുള്ളവ ഉപയോഗപ്പെടുത്തണമെന്നും രേഖ. പ്രൊഫഷണല്‍സ് ഒന്നും ഇല്ലാതെ തന്നെ പല കാര്യങ്ങളും സര്‍ക്കാരിന്റൈ സൈറ്റുകളിലൂടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ചെയ്യുന്നത് പലതും നമ്മള്‍ അറിയുന്നില്ല. എംഎസ്എംഇക്കാര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് അത്ര ബോധവാന്മാരല്ല നമ്മള്‍. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെയും സംരംഭകരെയും കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ട്-അവര്‍ പറയുന്നു.
കയറ്റുമതിക്ക് നമ്മെ സപ്പോര്‍ട്ട് ചെയ്യുന്ന പ്ലാറ്റ്‌ഫോമുണ്ട് സര്‍ക്കാരിന്. പുതുതായി ഒരു ബിസിനസ് തുടങ്ങുന്നയാള്‍ ബാങ്ക് എക്കൗണ്ട് തുടങ്ങാന്‍ ചെന്നാല്‍ ആദ്യം ജിഎസ്ടിയുണ്ടോയെന്ന് ചോദിക്കും. പലരും ജിഎസ്ടി പോയെടുക്കും. തുടക്കസമയത്ത് വ്യക്തിഗത എക്കൗണ്ട് പോസ്റ്റ് ഓഫീസ് ബാങ്കില്‍ ചെന്നെടുക്കാം. തുടക്കക്കാരെ സംബന്ധിച്ച് ടൈം ഈസ് മണി. പോസ്റ്റ് ഓഫീസ് ബാങ്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം.
28 വര്‍ഷമായി എക്കൗണ്ട്‌സ് അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് രേഖ. സ്വന്തം സ്ഥാപനം തുടങ്ങിയിട്ട് 16 വര്‍ഷമായി
ക്രെഡിറ്റിന്റെ പേരില്‍ പൈസ കിട്ടാതെ പോയാല്‍, അതിനായി ഒരു പ്ലാറ്റ്‌ഫോം തന്നെ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അവബോധം ഓരോ സംരംഭകനും വേണ്ടതാണ്. പല പ്ലാറ്റ്‌ഫോംസും നമ്മള്‍ ഉപയോഗപ്പെടുത്താതെ കിടക്കുകയാണ്.
മൊറട്ടോറിയം, പലിശ മാറ്റണം
ഹൗസിംഗ് ലോണുകള്‍ക്കും മറ്റുമുള്ള മൊറട്ടോറിയം വലിയ ഭാരമാണ്. അതിന്മേലുള്ള പലിശ ഒഴിവാക്കാന്‍ നടപടികളുണ്ടാകുണം. സുപ്രീം കോടതിയില്‍ ആ വിഷയമെത്തിയതുകൊണ്ട് എന്തെങ്കിലും അനുഭാവപൂര്‍ണമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലിശ കൊടുക്കാന്‍ പറയുന്നത് അമിത ഭാരം തന്നെയാണ്.
ജിഎസ്ടി
ജിഎസ്ടി ഫയല്‍ ചെയ്യുന്നതിലുള്ള പിഴയും പലിശയുമെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഫയല്‍ ചെയ്യേണ്ടെന്ന് വിചാരിക്കുന്നവര്‍ക്കേ അത് സഹായകമാകൂ. പലരും വലിയ പിഴ നല്‍കി ശരിയാക്കിക്കഴിഞ്ഞു. പൈസ കിട്ടിയിട്ടുള്ള ബില്ലിംഗ് മാത്രം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക. കയ്യിലുള്ള പൈസെയുടുത്ത് അടയ്ക്കുന്ന സ്ഥിതി വരരുത്. ബില്‍ ചെയ്ത് അടുത്ത മാസം പൈസ അടയ്ക്കണമെന്ന സംവിധാനം മാറ്റണം.
മൂന്ന് പതിറ്റാണ്ടിനടുത്ത് അനുഭവ പരിചയം
28 വര്‍ഷമായി എക്കൗണ്ട്‌സ് അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് രേഖ. സ്വന്തം സ്ഥാപനം തുടങ്ങിയിട്ട് 16 വര്‍ഷമായി. ബിസിനസ് കുടുംബത്തില്‍ നിന്നുള്ള വ്യക്തയില്ല രേഖ അതിനാല്‍ തന്നെ ഏറെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നുവന്നത്. 1991ലാണ് ജോലിക്ക് കേറുന്നത്. റോയല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ എക്കൗണ്ടന്റായി തുടക്കം. 24 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
2006ലാണ് സ്വന്തം സ്ഥാപനം തുടങ്ങുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഒരു ട്യൂഷന്‍ പ്ലാറ്റ്‌ഫോമും തുടങ്ങിയിട്ടുണ്ട്. ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് മുതല്‍ സിഎ വരെയുള്ളവര്‍ക്കായുള്ള കൂട്ടായ്മയാണത്. മാറുന്ന കാലത്തിന് അനുസരിച്ച് സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള സൈബര്‍ സെക്യൂരിറ്റി കോഴ്‌സും അവതരിപ്പിച്ചിട്ടുണ്ട്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള കോഴ്‌സാണത്. സകലതും ഓണ്‍ലൈനാകുന്ന തരത്തില്‍ ലോകം മാറുമ്പോള്‍ സൈബര്‍ സെക്യൂരിറ്റിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് രേഖ പറയുന്നു.
Exce
Excellent article and keep it up