‘ബിസിനസുകാര്‍ പോസിറ്റീവ് ഊര്‍ജം സമൂഹത്തിലേക്ക് പകരണം’
പ്രതിസന്ധിയുടെ ഇക്കാലത്ത് ഒരു ബിസിനസുകാരന്‍ എന്ന ചട്ടക്കൂടിനപ്പുറത്തേക്ക് ഒരു നേതാവെന്ന തലത്തില്‍ സംരംഭകര്‍ ഉയരേണ്ടതുണ്ടെന്ന് പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് വിജയഗാഥയോട് പറയുന്നു…………………………………………….
മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് സമൂഹം നേരിടുന്നത്. ബിസിനസ് ലോകവും അതില്‍ നിന്ന് മുക്തമല്ല. പല ബിസിനസുകളും തകര്‍ന്നടിഞ്ഞുപോകുന്നുണ്ടെങ്കിലും പോസിറ്റീവ് മനോഭാവത്തോട് കൂടിയാണ് ഈ കെട്ടകാലത്തെ പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് കാണുന്നത്.
ബിസിനസ് അധികം വൈകാതെ തിരിച്ചുവരുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം ഇപ്പോഴത്തെ ദുഷ്‌കര സാഹചര്യം കൂടുതലും ഭയപ്പാടിന്റെ ഫലമാണെന്നും സുമേഷ് പറയുന്നു. കൊറോണ വൈറസ് എന്ന് പറയുന്നത് ഇത്ര വലിയ വ്യാപനം വരുത്തുന്നുണ്ടോയെന്നത് ചിന്തിക്കണം.
ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കൊറോണയെ ആഘോഷമാക്കുന്നത്....