പ്രതിസന്ധിയുടെ ഇക്കാലത്ത് ഒരു ബിസിനസുകാരന്‍ എന്ന ചട്ടക്കൂടിനപ്പുറത്തേക്ക് ഒരു നേതാവെന്ന തലത്തില്‍ സംരംഭകര്‍ ഉയരേണ്ടതുണ്ടെന്ന് പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് വിജയഗാഥയോട് പറയുന്നു
…………………………………………….
മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് സമൂഹം നേരിടുന്നത്. ബിസിനസ് ലോകവും അതില്‍ നിന്ന് മുക്തമല്ല. പല ബിസിനസുകളും തകര്‍ന്നടിഞ്ഞുപോകുന്നുണ്ടെങ്കിലും പോസിറ്റീവ് മനോഭാവത്തോട് കൂടിയാണ് ഈ കെട്ടകാലത്തെ പാരഗണ്‍ റെസ്റ്ററന്റ് ഗ്രൂപ്പ് മേധാവി സുമേഷ് ഗോവിന്ദ് കാണുന്നത്.
ബിസിനസ് അധികം വൈകാതെ തിരിച്ചുവരുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം ഇപ്പോഴത്തെ ദുഷ്‌കര സാഹചര്യം കൂടുതലും ഭയപ്പാടിന്റെ ഫലമാണെന്നും സുമേഷ് പറയുന്നു. കൊറോണ വൈറസ് എന്ന് പറയുന്നത് ഇത്ര വലിയ വ്യാപനം വരുത്തുന്നുണ്ടോയെന്നത് ചിന്തിക്കണം.
ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് കൊറോണയെ ആഘോഷമാക്കുന്നത്. പകര്‍ച്ചവ്യാധിയുടെ അനുപാതം സാധാരണ പനിയുടെ അനുപാതം പോലെ തന്നെയാണെന്ന വാദങ്ങളും ഉയരുന്നുണ്ട്. മരണത്തിന്റെ നിരക്ക് ശരിക്ക് നോക്കുകയാണെങ്കില്‍ ഒരു ശതമാനത്തിൽ താഴയേ ഉള്ളുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആവശ്യമില്ലാത്ത ഭയപ്പാടാണ് ആളുകളുടെ ഉള്ളിലുണ്ടാക്കുന്നത്. രോഗം ശരീരത്തിന് അകത്തേക്ക് വരാന്‍ ഈ ഭയപ്പാടും കാരണമാകുന്നുണ്ട്
ഉയര്‍ന്ന ഡയബറ്റിസ്, കാന്‍സര്‍, ഹൃദയ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കേ കൊറോണ വലിയ പ്രശ്‌നമാകുന്നുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണ സാധാരണമെന്ന് ജനങ്ങള്‍ക്ക് മനസിലായാല്‍ എല്ലാം നോര്‍മല്‍ രീതിയിലാകും.വിവിധ പനി ബാധിച്ച് എല്ലാ കൊല്ലവും ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നുണ്ട്. എന്നാല്‍ ഇതുപോലുള്ള ഇതിന് മീഡിയ ഹൈപ്പ് അപ്പോഴുണ്ടാകുന്നില്ല.
ആവശ്യമില്ലാത്ത ഭയപ്പാടാണ് ആളുകളുടെ ഉള്ളിലുണ്ടാക്കുന്നത്. രോഗം ശരീരത്തിന് അകത്തേക്ക് വരാന്‍ ഈ ഭയപ്പാടും കാരണമാകുന്നുണ്ട്. ഭയപ്പാട് മാറിക്കഴിഞ്ഞാല്‍ ജനങ്ങള്‍ വളരെ ‘കൂളാ’യി കാര്യങ്ങളെ കാണാന്‍ തുടങ്ങും. അത് വരെയാണ് ഇപ്പോഴത്തെ പ്രശ്‌നമുള്ളത്-അദ്ദേഹം പറയുന്നു.
പെട്ടെന്ന് ഗുണം ലഭിക്കുന്ന നയങ്ങള്‍ വേണം
ഇന്ത്യന്‍ ഇക്കോണമിയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഗുണം ചെയ്യുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. യുഎസിലും യുകെയിലുമെല്ലാം സംരംഭങ്ങളെ വലിയ തോതില്‍ സഹായിക്കുകയാണ് സര്‍ക്കാര്‍. പണം പംപ് ചെയ്യുകയാണ്.
എനിക്ക് എന്റെ സ്ഥാപനം നടത്താന്‍ ഒരു കോടി ചെലവുണ്ടെങ്കില്‍ നല്ലൊരു ശതമാനം തുക സര്‍ക്കാരുകള്‍ അവിടെ നല്‍കും. കാനഡയിലെല്ലാം കമ്പനികളെ സഹായിക്കാന്‍ ആകര്‍ഷക പിന്തുണയാണുണ്ടാകുന്നത്. ഈ കൊറോണ കാലത്തും കാനഡയില്‍ ബാങ്കുകളിലേക്ക് എത്തിയത് 20 ബില്യണ്‍ ഡോളറാണ്.
സമ്പദ് വ്യവസ്ഥയില്‍ ഉടന്‍ പ്രഭാവമുണ്ടാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവരേണ്ടത്.
നേരെ മറിച്ച് ഇവിടെ അതൊന്നുമില്ല. ആക ചൈയ്യുന്നത് മള്‍ട്ടിനാഷണല്‍ കമ്പനികളെ ചൈനയില്‍ നിന്ന് ഇങ്ങോട്ട് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അതിന് ഹ്രസ്വകാല നേട്ടമില്ല. ഉടനടി ചെയ്യേണ്ട കാര്യമല്ല അത്. സമ്പദ് വ്യവസ്ഥയില്‍ ഉടന്‍ പ്രഭാവമുണ്ടാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവരേണ്ടത്.
സമ്പദ് വ്യവസ്ഥയുടെ അവസ്ഥ
ജനം വീണ്ടും പുറത്തിറങ്ങും. പക്ഷേ സമ്പദ് വ്യവസ്ഥയില്‍ ഒരു വര്‍ഷത്തോളം ഇതിന്റെ ആഘാതമുണ്ടാക്കും. ബിസിനസുകാര്‍ പോസിറ്റീവ് എനര്‍ജിയോടെ കാര്യങ്ങളെ നേരിടണം. ഈ പോസിറ്റീവ് എനര്‍ജി ജനങ്ങളിലേക്കും പകരാന്‍ സാധിക്കണം. സാധാരണയേക്കാളും പത്തിരട്ടി ഉന്മേഷം സംരംഭകര്‍ കാണിക്കണം. അത് സമൂഹത്തിലേക്കും പകരുക-സുമേഷ് നയം വ്യക്തമാക്കുന്നു.
വെറുമൊരു ബിസിനസുകാരനായാല്‍ പോര. കംപ്ലീറ്റ് മാനാകാണം. കച്ചവടക്കാരന്‍ മാത്രമായിരിക്കരുത്. ഒരു ലീഡറായി ബിസിനസുകാരന്‍ മാറണം. ഓള്‍റൗണ്ട് പേഴ്‌സണാലിറ്റിയായി മാറണം. അങ്ങനെ ഓരോ ബിസിനസുകാരനും ചെയ്യണം.
മഹാലാക്ഷ്മി മാത്രം പോര, സരസ്വതി ദേവി കൂടി വേണം. വിദ്യയും ധനവും കൂടി ഒപ്പം വേണം-ഇനിയുള്ള കാലത്തെക്കുറിച്ച് സുമേഷ്
ലോകം മൊത്തം നിശ്ചലമാക്കാന്‍ സാധിക്കുമെന്ന് കൊറോണ തെളിയിച്ചു. നാളെ ഇത് വീണ്ടും സംഭവിച്ചേക്കാം എന്ന് പറയുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ നമ്മളും തയാറാകും.
പറമ്പ് മാത്രം വാങ്ങിക്കൂട്ടയതുകൊണ്ടോ കറന്‍സി കൂട്ടിവച്ചതുകൊണ്ടോ ഒന്നും കാര്യമില്ലെന്ന് ഇപ്പോള്‍ മനസിലായിരിക്കയാണ്. വെറും പണം മാത്രം കണ്ട് ഓടിക്കഴിഞ്ഞാല്‍ ആ പണം ഒരു ഘട്ടത്തില്‍ ലോകത്തെ സംബന്ധിച്ചിടത്തോളം പുല്ലുവിലയാണെന്ന അവസ്ഥ വരും.
ആ പണത്തിന്റെ കൂടെ അറിവ് കൂടി വേണം. മഹാലാക്ഷ്മി മാത്രം പോര, സരസ്വതി ദേവി കൂടി വേണം. വിദ്യയും ധനവും കൂടി ഒപ്പം വേണം-ഇനിയുള്ള കാലത്തെക്കുറിച്ച് സുമേഷ് പറയുന്നു