‘സമ്പത്തുണ്ടാക്കുന്നവന്‍ ദുഷ്ടനാണെന്ന ചിന്ത മാറണം’
ബിസിനസിലും സമൂഹത്തിലും ഉടലെടുത്തിരിക്കുന്ന സമാനതളില്ലാത്ത പ്രതിസന്ധി മറികടക്കാന്‍ ആദ്യം നമ്മുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്ന് ഒറിയോണ്‍ ബാറ്ററീസ് എംഡി എം പി ബാബു. എല്ലാം സര്‍ക്കാര്‍ ചെയ്തുതന്നിട്ട് കാര്യങ്ങള്‍ ശരിയാക്കാമെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം…………………………………..
കൊറോണയ്ക്ക് ശേഷമുള്ള ബിസിനസ് കാലത്തെ കുറിച്ചാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. പല ബിസിനസുകളും തകര്‍ന്നടിഞ്ഞു. പലരും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്നു. ഇതര സംസ്ഥാനതൊഴിലാളികളുടെ തിരിച്ചുപോക്ക് കേരളത്തിലെ പല മേഖലകളുടെയും നടുവൊടിച്ചു.
ഈ സാഹചര്യത്തില്‍ ബിസിനസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ എന്തെല്ലാം ചെയ്യാമെന്നതിനെ കുറിച്ചാണ് കോഴിക്കോട്ടെ ഒറിയോണ്‍ ബാറ്ററീസ് എംഡി എം പി ബാബു വിജയഗാഥയുമായി സംസാരിച്ചത്.
തൊഴിലാളികളില്ലെങ്കില്‍ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ. ഹോട്ടല്‍ മേഖലയെയും മറ്റ് മേഖലകളെയുമെല്ല...