ഇത് സുരക്ഷിതം; ടഫന്‍ഡ് ഗ്ലാസ് വിപണിയില്‍ വിജയം കൊയ്ത് മക്ബൂല്‍ റഹ്‌മാന്‍
സാധരണ ഗ്ലാസിനേക്കാളും അഞ്ച് മടങ്ങ് ശക്തിയുള്ള ടഫന്‍ഡ് ഗ്ലാസ് വിപണിയിലെ മുന്‍നിര സംരംഭമായ ട്രൂടഫിന്റെ സരഥിയാണ് മക്ബൂല്‍ റഹ്‌മന്‍. തന്റെ ഗ്ലാസ് സംരംഭത്തിന്റെ വേറിട്ട ബിസിനസ് രീതികളെക്കുറിച്ച് അദ്ദേഹം വിജയഗാഥയോട് സംസാരിക്കുന്നു. അഥവാ പൊട്ടിയാലും ചെറിയ സ്‌ക്രാച്ചുകള്‍ മാത്രമേ വരൂ, അപകടങ്ങളുണ്ടാകില്ല എന്നതാണ് ഈ ഗ്ലാസിന്റെ പ്രത്യേകതയെന്ന് മക്ബൂല്‍ ചൂണ്ടിക്കാട്ടുന്നു….………………………………..
പെരുമ്പാവൂരില്‍ ബാങ്കിന്റെ ഗ്ലാസ് വാതിലില്‍ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ബാങ്കിനുള്ളില്‍ നിന്നും പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ ഗ്ലാസ് വാതിലില്‍ സ്ത്രീ ശക്തിയായി ഇടിക്കുകയും വാതില്‍ തകര്‍ന്ന് പൊട്ടിയ ചില്ലുകള്‍ ശരീരത്തിലേക്ക് തുളച്ചുകയറുകയുമായിരുന്നു. അങ്ങനെയായിരുന്നു മരണം.
ഗ്ലാസ് ചുവരുകള്‍ നിങ്ങള്‍ നിരവധി ഓഫീസുകളില്‍ കണ്ടുകാണും. മാളുകളിലുമുണ്ടാകും. എന്നാല്‍ പണ്ട് പണിത ഓ...