എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിക്കുന്നു. പത്താം ക്ലാസില്‍ കണക്കും ഇംഗീഷും പഠിച്ചിട്ടുള്ള പന്ത്രണ്ടാം ക്ലാസ് പാസായ ആര്‍ക്കും പ്രോഗ്രാമിന് ചേരാം. 2020ല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റ് ബിരുദധാരികള്‍ക്കും തൊഴിലെടുക്കുന്ന പ്രൊഫഷണലുകള്‍ക്കും പ്രോഗ്രാമിന് ചേരാം. പ്രായം, ശാഖ, പ്രദേശം എന്നിവയിലെ പരിമിധികളെല്ലാം ഭേദിച്ച് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകളെ ആവശ്യമായ ഡാറ്റാ സയന്‍സില്‍ ലോകോത്തര പാഠ്യപദ്ധതിക്കുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നത്. മനുഷ്യ വിഭവ ശേഷി വകുപ്പ് കേന്ദ്രമന്ത്രി രമേശ് പോഖ്രിയാല്‍ ‘നിഷാങ്ക്’, എച്ച്ആര്‍ഡി, കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്രെ, ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്സ് ചെയര്‍മാന്‍ ഡോ. പവന്‍ കുമാര്‍ ഗോയെങ്ക, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. എഐസിടിഇ ചെയര്‍മാന്‍ പ്രൊഫ.അനില്‍ സഹസ്രാബുദെയും ചരിത്ര അവതരണത്തില്‍ പങ്കാളിയായിരുന്നു.
2026ല്‍ 1.15 കോടി തൊഴില്‍ അവസരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയാണ് ഡാറ്റാ സയന്‍സ്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം വലിയോ തോതില്‍ വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഓണ്‍ലൈന്‍ പാഠ്യപദ്ധതിയിലൂടെ ഈ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് ഐഐടി മദ്രാസ് അധ്യാപകര്‍. സമഗ്രവും താങ്ങാനാവുന്നതുമായ ഒരു വിദ്യാഭ്യാസ മാതൃക അവതരിപ്പിച്ച് ഐഐടിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
ഡാറ്റാ സയന്‍സിലും പ്രോഗ്രാമിങിലും ലോകത്തെ ആദ്യ ബിഎസ്സി ബിരുദം അവതരിപ്പിച്ച ഐഐടി മദ്രാസ് ടീമിനെ അഭിനന്ദിക്കുന്നുവെന്നും നിരന്തരമായ നവീകരണത്തിന്റെയും വിജയത്തിന്റെയും സമ്പന്നമായ ചരിത്രം സ്ഥാപനത്തിനുണ്ടെന്നും എന്‍ഐആര്‍എഫ് റാങ്കിങില്‍ ഒന്നാം സ്ഥാനം നേടിയത് ടീമിന്റെ കഴിവിന്റെയും ദൗത്യത്തിന്റെയും കാഴ്ചപ്പാടിന്റെയും സാക്ഷ്യമാണെന്നും ഓരോ വര്‍ഷവും 7 മുതല്‍ 7.5 ലക്ഷം വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പഠനം തേടി വിദേശത്തേക്ക് പോകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും നമ്മുടെ കഴിവ് മാത്രമല്ല വരുമാനവും ഇതുവഴി പുറത്തേക്ക് പോകുകയാണെന്നും മികച്ച വിദ്യാഭ്യാസം ഇവിടെ തന്നെ ഒരുക്കി സ്വയം പര്യാപ്തത നേടുന്നതില്‍ രാജ്യത്തെ നയിക്കാന്‍ ഐഐടി മദ്രാസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ദൗത്യവും കാഴ്ചപ്പാടുമുണ്ടെന്നും കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തിലും ഐഐടികള്‍ രാജ്യത്തിനു വേണ്ടി ഒന്നിക്കുകയാണെന്നും വെന്റിലേറ്ററുകള്‍, മാസ്‌ക്കുകള്‍, ദ്രോണുകള്‍ തുടങ്ങിയ നൂതനമായ വസ്തുക്കള്‍ ഐഐടികളുടെ ഗവേഷണങ്ങളില്‍ ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും വിദ്യാഭ്യാസപരമായ ഈ ദൗത്യവും ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുമെന്ന് ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി രമേശ് പോഖ്രിയാല്‍ ‘നിഷാങ്ക്’ അവതരണ വേളയില്‍ ഐഐടി മദ്രാസിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
നിലവില്‍ ഇന്ത്യയിലെവിടെയും വ്യത്യസ്തമായ ഓണ്‍-കാമ്പസ് പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കരിയറോ കോഴ്സുകളോ മാറാതെ തന്നെ ഈ ഡിഗ്രി പ്രോഗ്രാം പിന്തുടരാം. ജീവനക്കാരുടെ നൈപുണ്യം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന തൊഴിലുടമകള്‍ക്ക് തൊഴിലോ സമയമോ നഷ്ടപ്പെടുത്താതെ സ്വീകരിക്കാവുന്ന മാര്‍ഗവുമാണിത്. 2022ഓടെ ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകളെ വേണ്ടി വരുന്നത് ഡാറ്റാ അനലിസ്റ്റ്, ശാത്രജ്ഞര്‍ എന്നീ രംഗങ്ങളിലായിരിക്കുമെന്ന് ലോക സാമ്പത്തിക ഫോറം പ്രവചിക്കുന്നു. ഈ പ്രോഗ്രാം വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. തൊഴിലെടുക്കുന്ന പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തേടാനും ഐഐടി മദ്രാസ് പോലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നും ബിരുദം നേടാനുമുള്ള അവസരവുമാണിത്.
ലോകത്ത് വിദ്യാഭ്യാസം ഇന്ന് തുടര്‍ച്ചയായ ഒരു പ്രക്രിയയാണ് വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും മത്സരാധിഷ്ഠിതമായി തുടരുന്നതിനും സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതിനും അവരുടെ അറിവ് നവീകരിക്കുന്നത് തുടരണം. കോവിഡ് പശ്ചാത്തലത്തില്‍ ഇത് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്ന ഈ ദൗത്യത്തില്‍ പങ്കുചേരുന്നതില്‍ സന്തോഷമുണ്ടെന്നും വ്യവസായത്തില്‍ ഏറ്റവും കൂടുതല്‍ വളച്ചാ സാധ്യതയുള്ള വിഭാഗമാണ് ഡാറ്റാ സയന്‍സും പ്രോഗ്രാമിങുമെന്നും ഈ പ്രധാനപ്പെട്ട മേഖലയില്‍ ബിരുദം നേടാന്‍ അവസരം ഒരുക്കുന്നതിലൂടെ ഐഐടി മദ്രാസ് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുകയാണെന്നും എപ്പോള്‍ എപ്പോള്‍ വേണമെങ്കിലും നിര്‍ത്താനും തുടരാനും സാധിക്കുന്ന ഈ പ്രോഗ്രാം വൈവിധ്യമാര്‍ന്ന പഠിതാക്കളിലേക്ക് എത്തുമെന്നും രാജ്യത്തിന് വിലമതിക്കാനാകാത്ത സംഭാവനയാകുമെന്നും ഉറപ്പുണ്ടെന്നും എച്ച്ആര്‍ഡി കേന്ദ്രസഹമന്ത്രി സഞ്ജയ് ധോത്രെ പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ ഇന്നത്തെ ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ചേര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ പരിപാടി നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പ്രോഗ്രാം ഓണ്‍ലൈന്‍ വിദ്യാഭ്യാസ ട്രെന്‍ഡിന് പിന്തുണ നല്‍കുന്നു എന്ന് മാത്രമല്ല, ഡാറ്റാ നയിക്കുന്ന ഈ ലോകത്ത് തൊഴില്‍ രംഗത്ത് വൈദഗ്ധ്യമുള്ള സ്ത്രീ-പുരുഷന്മാരെ സൃഷ്ടിക്കുവാനുള്ള പ്ലാറ്റ്ഫോമുമാകുന്നു ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തുള്ള പരിചയം എല്ലാ വിദ്യാര്‍ത്ഥികളുടെയും ആവശ്യങ്ങള്‍ കാണുന്നതിന് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ പ്രാപ്തമാക്കുന്നുവെന്നും ഏറ്റവും മികച്ചത് നല്‍കാനാകുന്നതു കൊണ്ടാണ് എന്‍ഐആര്‍എഫ് റാങ്കിങില്‍ ഒന്നാം സ്ഥാനം ലഭിച്ചതെന്നും ഈ പ്രോഗ്രാമും സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ത്തിപ്പിടിക്കുമെന്ന് ഉറപ്പുണ്ടെന്നും ഐഐടി മദ്രാസ് ഡയറക്ടര്‍ പ്രൊഫ.ഭാസ്‌കര്‍ രാമമൂര്‍ത്തി പറഞ്ഞു.
അത്യാധുനിക ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് പ്രോഗ്രാം നല്‍കുന്നത്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള പഠിതാക്കളെ പോലും ഇത് ആകര്‍ഷിക്കും. ഡിജിറ്റല്‍ സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്കു പോലും ഇത് തൊഴില്‍ അവസരങ്ങള്‍ ഒരുക്കും. ഓണ്‍ലൈന്‍ പഠനം ക്ലാസ്റൂമുകളോട് അടുത്തു നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ റെഗുലര്‍ കോഴ്സ് പോലെ തന്നെ അധ്യയന വീഡിയോകള്‍, ആഴ്ചകളില്‍ അസൈന്‍മെന്റുകള്‍, വ്യക്തിപരമായ നിരീക്ഷണത്തിലുള്ള പരീക്ഷകള്‍ തുടങ്ങിയവയെല്ലാമുണ്ട്.ഡാറ്റാ പരിപാലനം, മാനേജീരിയല്‍ ഉള്ളറകള്‍ മനസിലാക്കാന്‍ പോന്ന പാറ്റേണുകളുടെ സങ്കല്‍പം, മോഡലുകളുടെ വികസനം, കാര്യക്ഷമമായ ബിസിനസുകള്‍ തീരുമാനിക്കാനുള്ള പ്രവചനങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയെല്ലാം പ്രോഗ്രാമിന്റെ ഭാഗമായുണ്ടാകും.
ഫൗണ്ടേഷണല്‍ പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം, ഡിഗ്രി പ്രോഗ്രാം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് നൂതനമായ ഈ പ്രോഗ്രാം. ഓരോ ഘട്ടത്തിലും പ്രോഗ്രാമില്‍ നിന്നും വിട്ടുപോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാകും. അവര്‍ക്ക് ഐഐടി മദ്രാസിന്റെ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി എന്നിങ്ങനെ ലഭിക്കും. യോഗ്യരായവര്‍ അപേക്ഷ പൂരിപ്പിച്ച് ക്വാളിഫൈയിങ് പരീക്ഷയ്ക്കായി 3000രൂപ ഫീസ് അടയ്ക്കണം. പഠിതാക്കള്‍ക്ക് നാലു വിഷയങ്ങള്‍ (ഗണിതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടേഷനല്‍ തിങ്കിങ്) അടങ്ങിയ നാലാഴ്ചത്തെ ഒരു കോഴ്സ് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ കോഴ്സിന്റെ ഓണ്‍ലൈന്‍ ലെക്ച്ചറുകളില്‍ പങ്കെടുക്കണം. ഓണ്‍ലൈന്‍ അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കണം. നാലാമത്തെ ആഴ്ച വ്യക്തിപരമായ ക്വാളിഫൈയിങ് പരീക്ഷ എഴുതണം. സീറ്റുകളുടെ പരിമിധി മൂലം പരമ്പരാഗത രീതിയില്‍ പ്രവേശനം ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ പരീക്ഷയില്‍ 50ശതമാനം സ്‌കോര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഫൗണ്ടേഷണല്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യത ലഭിക്കുന്നു.
പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.onlinedegree.iitm.ac.in സന്ദര്‍ശിക്കുക.