Tuesday, January 28Success stories that matter
Shadow

സ്‌റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്‍ വിപണിയിലിറക്കി പെപ്പെ; ലുലുവിലടക്കം ലഭ്യം

2 0

കൊറോണ കാലത്തെ തിരിച്ചടകളില്‍ തളര്‍ന്നിരിക്കാന്‍ ഷോണ്‍ ജോര്‍ജ് ജോസഫെന്ന സംരംഭകന് മനസില്ല. കരി കച്ചവടത്തിലൂടെ ബിസിനസില്‍ വേറിട്ട മാതൃക തീര്‍ത്ത പെപ്പെ ബിബിക്യുവിന്റെ പ്രൊപ്രൈറ്ററായ അദ്ദേഹം ബിസിനസ് വൈവിധ്യവല്‍ക്കരണത്തിലൂടെ ശ്രദ്ധേയമാകുകയാണ്. പെപ്പെയുടെ സ്റ്റെയിന്‍ലെസ് ബാര്‍ബേക്യു ഗ്രില്ലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം കാരണം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലടക്കം ബാര്‍ബേക്യു ഗ്രില്‍ വില്‍പ്പനയ്‌ക്കെത്തിക്കഴിഞ്ഞു

കൊറോണ കാലത്ത് പല തലങ്ങളിലുള്ള പ്രതിസന്ധികളാണ് ബിസിനസുകാര്‍ നേരിടുന്നത്. നൂറുകണക്കിന് ബിസിനസുകളാണ് കോവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം താങ്ങാനാകാതെ പൂട്ടിപ്പോയത്. ഈ സാഹചര്യത്തില്‍ ബിസിനസ് നിലനിര്‍ത്തുകയെന്നത് തന്നെ വലിയ കാര്യമാണ്. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് ഷോണ്‍ ജോര്‍ജ് ജോസഫെന്ന സംരംഭകന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രധാന ബിസിനസില്‍ നിന്നുള്ള വരുമാനം നില്‍ക്കുമ്പോള്‍ സമാന്തരമായി വരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം ഫോക്കസ് ചെയ്യുന്നത്. ആക്റ്റീവ് ബിസിനസിന് തിരിച്ചടി നേരിടുമ്പോള്‍ പാസീവ് ബിസിനസുകളില്‍ ഊന്നല്‍ നല്‍കുന്ന തന്ത്രം. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബാര്‍ബേക്യു ഗ്രില്‍ വിപണിയിലിറക്കി പെപ്പെ പുതിയ ചുവട് വെച്ചിരിക്കുന്നത്. സ്‌റ്റെയിന്‍ലെസ് സ്റ്റീലിന്റെ ബാര്‍ബേക്യു ഗ്രില്ലാണ് പെപ്പെ പുറത്തിറക്കിയിരിക്കുന്നത്.

വളരെ എളുപ്പത്തില്‍ തന്നെ വീട്ടമ്മമാര്‍ക്ക് ഫിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഗ്രില്‍. തുരുമ്പ് പിടിക്കില്ലെന്നതും സവിശേഷതയാണ്

ലുലുവില്‍ ഈ ഗ്രില്‍ ലഭ്യമാണ്. സാധാരണ നമ്മുടെ വിപണിയില്‍ ലഭ്യമാകുന്നത് ചൈനീസ് ഗ്രില്ലാണ്. അതിനത്ര ഗുണനിലവാരമില്ലെന്നതാണ് വാസ്തവം. അതിനാല്‍ തന്നെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഗ്രില്ലിന് വലിയ സാധ്യതകളുണ്ട്. ഏറെക്കാലം നിലനില്‍ക്കുന്നതാണ് പെപ്പെയുടെ ബാര്‍ബേക്യു ഗ്രില്‍. ഉപഭോക്താവിന് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് പ്രധാന മെച്ചം.

വളരെ എളുപ്പത്തില്‍ തന്നെ വീട്ടമ്മമാര്‍ക്ക് ഫിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഗ്രില്‍. തുരുമ്പ് പിടിക്കില്ലെന്നതും സവിശേഷതയാണ്. മഴയത്തും വെയിലത്തും ഉപയോഗിക്കാം. ട്രാവല്‍ ചെയ്യുമ്പോഴും ഒപ്പം കൊണ്ടുപോകാം. ലുലുവില്‍ ബാര്‍ബേക്യു സ്‌റ്റെയിന്‍ലെസ് ഗ്രില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് ഷോണ്‍ ജോര്‍ജ് ജോസഫ് പറയുന്നു.

ചാര്‍കോളിന്റെ ബിസിനസസിലാണ് പെപെ ബിബിക്യുവിന്റെ പ്രധാന ഫോക്കസ്. ചാര്‍കോള്‍ ഹോട്ടലുകള്‍ക്കാണ് സപ്ലൈ ചെയ്യുന്നത്. എന്നാല്‍ കൊറോണ വന്നതോടെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായി. അത് സെയ്‌ലിനെ ബാധിച്ചുവെന്ന് ഷോണ്‍ പറയുന്നു. ഹോട്ടലുകളുടെ സെയ്ല്‍ കുറഞ്ഞു. അതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. കുറേ പൈസ മാര്‍ക്കറ്റിലുണ്ട്. അത് പിരിഞ്ഞ് കിട്ടാത്ത രീതിയിലാണ്. അതാണ് മറ്റൊരു പ്രശ്‌നം-വെല്ലുവിളികളെ കുറിച്ച് അദ്ദേഹം പറയുന്നു.

തുടക്കത്തില്‍ വളരെ പേടി തോന്നുന്ന സാഹചര്യമായിരുന്നു കൊറോണ സൃഷ്ടിച്ചതെങ്കിലും പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്തെന്ന് അദ്ദേഹം പറയുന്നു.

ജീവനക്കാരെ നിലനിര്‍ത്തുകയെന്നതും വലിയ വെല്ലുവിളിയായിരുന്നു. കൊറോണ വന്നപ്പോള്‍ തന്നെ നോര്‍ത്ത് ഇന്ത്യന്‍ പണിക്കാര്‍ പോയി. അവര്‍ നല്ല സ്‌കില്‍ഡ് ജോലിക്കാര്‍ ആയിരുന്നു. പ്രതിസന്ധി നിറഞ്ഞ സാഹചര്യമായിരുന്നെങ്കിലും ജീവനക്കാര്‍ക്ക് ചെലവിനുള്ള പൈസ കൊടുത്തുവെന്ന് അദ്ദേഹം പറയുന്നു.

പുതിയ ബിസിനസ് തന്ത്രങ്ങള്‍

നേരത്തെ കുറേ കാര്യങ്ങള്‍ പൈപ്പ്‌ലൈനിലുണ്ടായിരുന്നു. അതില്‍ ഫോക്കസ് ചെയ്യുക. അത് വളര്‍ത്തിയെടുക്കുക. മറ്റ് കാര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള അവസരമായി ഈ സമയത്തെ കാണുക-ഇതെല്ലാമാണ് ഇനിയുള്ള ഫോക്കസെന്ന് ഷോണ്‍ പറയുന്നു.

എഫ്എംസിജി ശക്തമാക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കാണ് ഷോണ്‍ പദ്ധതിയിട്ടിരിക്കുന്നത്. ചാര്‍ക്കോള്‍ പാക്കറ്റിലാക്കി സൂപ്പര്‍ മാര്‍ക്കറ്റിലെത്തിക്കുകയാണ് ഒരു പദ്ധതി. ബാര്‍ബിക്യു ചെയ്യാനുള്ള ഗ്രില്ലിന്റെ വിതരണം തുടങ്ങുകയാണ് മറ്റൊരു പദ്ധതി-അദ്ദേഹം പറയുന്നു.

പെപ്പെ ബിബിക്യു ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലപ്പെടുത്തുകയെന്നതാണ് ഷോണിന്റെ ലക്ഷ്യം. വീടുകളില്‍ ചുട്ടുകഴിക്കുന്നതിനെ സിംപ്ലിഫൈ ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്. റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന്റെ വിറ്റുവരവ് വര്‍ധിപ്പിക്കാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ശക്തമാക്കാനും പെപ്പെ ബിബിക്യു ശ്രമിക്കും.

സ്വിഗ്ഗി, ആമസോണ്‍ വഴിയെല്ലാം സെയ്ല്‍ കൂട്ടുകയാണ് മറ്റൊരു പദ്ധതി. മാറിനേറ്റഡ് മീറ്റ് ലഭ്യമാക്കുകയും ലക്ഷ്യമാണ്. മീറ്റടക്കം മേടിച്ച് ചുട്ടുതിന്നാനുള്ള അവസരമാണ് ഒരുക്കുന്നത്. ഓര്‍ക്കിഡ് ചാര്‍ക്കോള്‍ സെയില്‍ ശക്തമാക്കാനും പദ്ധതിയുണ്ട്. ചാര്‍ക്കോളിന്റെ ഹോള്‍സെയ്ല്‍ ബിസിനസായിരുന്നു കമ്പനിയുടെ ഇതുവരെയുള്ള പ്രധാന വരുമാന മാര്‍ഗം. ഇനി അത് വൈവിധ്യവല്‍ക്കരിക്കുയാണ് ലക്ഷ്യം.

പ്രതിസന്ധി അതിജീവിക്കാന്‍ തന്നെ സഹായിച്ച ഘടകങ്ങളെ കുറിച്ചും ഷോണ്‍ ജോര്‍ജ് ജോസഫ് തുറന്നു പറഞ്ഞു. കൊറോണയില്‍ തളരാതെ ഞാന്‍ പഠിക്കാന്‍ വേണ്ടി ശ്രമിച്ചു. ഒരുപാട് സൂം മീറ്റിംഗുകളില്‍ ലോക്ക്ഡൗണ്‍ കാലത്ത് അറ്റന്‍ഡ് ചെയ്തു. പുതിയ പുതിയ കാര്യങ്ങളിലേക്ക് തിരിയണമെന്നാണ് ഞാന്‍ പഠിച്ചത്-അദ്ദേഹം പറയുന്നു.

പെപ്പെ ബിബിക്യു

കുടുംബ ബിസിനസിലൂടെയാണ് ഷോണ്‍ ജോര്‍ജ് ജോസഫ് പെപ്പെ ബിബിക്യുവിലേക്ക് എത്തിയത്. മാനേജ്‌മെന്റ് പഠനത്തിന് ശേഷം വന്‍കിട കമ്പനികളില്‍ ജോലി ചെയ്‌തെങ്കിലും സ്വന്തം സംരംഭമെന്ന ആശയത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തുകയായിരുന്നു.

കരിയുടെ ബിസിനസ് എന്ന വേറിട്ട ആശയത്തെ പുതിയ തലത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചിരട്ടക്കരി, മരക്കരി, കുമ്മായം തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹത്തിന്റെ സംരംഭം മികവ് കാട്ടിയിട്ടുണ്ട്.

ബ്രിക്കറ്റ് ചാര്‍ക്കോള്‍, ബിബിക്യു വുഡ് ചാര്‍ക്കോള്‍, ഓര്‍ക്കിഡ് ചാര്‍ക്കോള്‍, വാട്ടര്‍ ഫില്‍റ്ററേഷന്‍ കോക്കനട്ട് ഷെല്‍ ചാര്‍ക്കോള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പെപ്പെ ബ്രാന്‍ഡ് നെയിമില്‍ ഇവര്‍ വിപിണിയിലെത്തിക്കുന്നുണ്ട്. വീട്ടില്‍ തന്നെ ബാര്‍ബേക്യു ചെയ്യാനുള്ള പ്രക്രിയ അതീവ ലളിതമാക്കുന്നതിനാണ് പെപ്പെ ബിബിക്യു ശ്രമിക്കുന്നത്. ഇതിനുള്ള സകല സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *