കൊറോണ കാലത്തെ പുതിയ മാറ്റങ്ങള്‍ക്കുള്ള ചവിട്ടുപടിയാക്കി മേപ്പിള്‍ ട്യൂണ്‍
പ്രതിസന്ധിഘട്ടങ്ങളില്‍ അതിജീവനമെന്നത് ഒരു ബിസിനസ് നേതാവിനെ സംബന്ധിച്ചിടത്തോളം ഒരു പോലെ അവസരവും വെല്ലുവിളിയുമാണ്. ഈ ചിന്ത ഉള്‍ക്കൊണ്ടാണ് മലപ്പുറം കേന്ദ്രമാക്കിയ, സൗത്ത് ഇന്ത്യ മുഴുവന്‍ സാന്നിധ്യമുള്ള മേപ്പിള്‍ ട്യൂണിന്റെ സാരഥി സിബിനും പ്രവര്‍ത്തിക്കുന്നത്
കൊറോണകാലത്തെ ബിസിനസ് ഏതൊരു സംരംഭകനെ സംബന്ധിച്ചും കടുത്ത തലവേദനയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ അതിജീവനമെന്നത് ഒരു ബിസിനസ് നേതാവിനെ സംബന്ധിച്ചിടത്തോളം ഒരു പോലെ അവസരവും വെല്ലുവിളിയുമാണ്. ഈ ചിന്ത ഉള്‍ക്കൊണ്ടാണ് മലപ്പുറം കേന്ദ്രമാക്കിയ, സൗത്ത് ഇന്ത്യ മുഴുവന്‍ സാന്നിധ്യമുള്ള മേപ്പിള്‍ ട്യൂണിന്റെ സാരഥി സിബിനും പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനത്തെ എങ്ങനെ നിലനിര്‍ത്തിയെന്ന ചോദ്യത്തിന് അദ്ദേഹം ശുഭാപ്തിവിശ്വാസത്തോടെയാണ് മറുപടി പറഞ്ഞത്. വ്യക്തമായ ദൃഢനിശ്ചയവും ഇച്ഛാശക്തിയും അതില്‍ പ്രകടമായിരുന്നു താനും.
ഞങ്ങള്‍ ഇതിനെ ഒരു അവസരമായാണ് കണ്ടത്. ഇതിന്...