Wednesday, January 22Success stories that matter
Shadow

Month: July 2020

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം

News
ഈ വര്‍ഷം മാര്‍ച്ച് 31-ന് അവസാനിച്ച ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1197 കോടി രൂപയാണ്. ഈ ത്രൈമാസത്തിലെ അറ്റാദായം 144 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ കറണ്ട്, സേവിങ്സ് വിഭാഗത്തിലെ ആകെ നിക്ഷേപം 89,751 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 85,227 കോടി രൂപയായിരുന്നു. 2020 മാര്‍ച്ച് 31-ലെ ആകെ ബിസിനസ് 3,57,723 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 3,74,530 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആകെ നിക്ഷേപം 2,22,952 കോടി രൂപയും ആകെ വായ്പകള്‍ 1,34,771 ആയിരുന്നു. ആകെ എന്‍പിഎ 2019 മാര്‍ച്ചിലെ 21.97 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ചില്‍ 14.78 ശതമാനമായി കുറക്കുവാനും സാധിച്ചിട്ടുണ്ട്. ...
പ്രോഗ്രാമിങിലുംഡാറ്റാ സയന്‍സിലും ഐഐടി മദ്രാസ് ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ബിരുദം ആരംഭിക്കുന്നു

പ്രോഗ്രാമിങിലുംഡാറ്റാ സയന്‍സിലും ഐഐടി മദ്രാസ് ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ബിരുദം ആരംഭിക്കുന്നു

Education
എന്‍ഐആര്‍എഫ് റാങ്കിങില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടി മദ്രാസ്) പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ ബിഎസ്സി ഡിഗ്രി ആരംഭിക്കുന്നു. പത്താം ക്ലാസില്‍ കണക്കും ഇംഗീഷും പഠിച്ചിട്ടുള്ള പന്ത്രണ്ടാം ക്ലാസ് പാസായ ആര്‍ക്കും പ്രോഗ്രാമിന് ചേരാം. 2020ല്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. മറ്റ് ബിരുദധാരികള്‍ക്കും തൊഴിലെടുക്കുന്ന പ്രൊഫഷണലുകള്‍ക്കും പ്രോഗ്രാമിന് ചേരാം. പ്രായം, ശാഖ, പ്രദേശം എന്നിവയിലെ പരിമിധികളെല്ലാം ഭേദിച്ച് ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകളെ ആവശ്യമായ ഡാറ്റാ സയന്‍സില്‍ ലോകോത്തര പാഠ്യപദ്ധതിക്കുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നത്. മനുഷ്യ വിഭവ ശേഷി വകുപ്പ് കേന്ദ്രമന്ത്രി രമേശ് പോഖ്രിയാല്‍ 'നിഷാങ്ക്', എച്ച്ആര്‍ഡി, കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി സഞ്ജ...
ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് പരിഗണനയിലെന്ന് സര്‍ക്കാര്‍

ടൂറിസം മേഖലക്ക് സാമ്പത്തിക പാക്കേജ് പരിഗണനയിലെന്ന് സര്‍ക്കാര്‍

Tourism
കേരളത്തിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലക്ക് സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ എ എസ് ടൂറിസം വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് സാമ്പത്തിക പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് അനന്തര കേരളത്തെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസ്റ്റ് ലക്ഷ്യ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആയുര്‍വേദ- വെല്‍നെസ്-അഡ്വഞ്ചര്‍ ടൂറിസം മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നുമെന്നും ഈ മേഖലകള്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും അവര്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) ഭാരവാഹികള്‍ മുഖ്യമന്ത്രിയ...