ഇതാ കേരള ബേക്കിംഗ് രംഗത്തെ ‘ഭീഷ്മാചാര്യന്‍’
ഇന്നും ബേക്കിംഗ് അഭിനിവേശമായി കരുതുന്ന സംരംഭകനാണ് കൊച്ചിന്‍ ബേക്കറിയുടെ സാരഥി എം പി രമേശ്. 1930കളില്‍ തുടങ്ങിയ ഒരു ബിസിനസ് വിജയഗാഥയുടെ ഇന്നത്തെ പതാകവാഹകനായ അദ്ദേഹത്തിന് അവകാശപ്പെടാനുള്ളത് ബേക്കിംഗ് രംഗത്തെ സമാനതകളില്ലാത്ത പാരമ്പര്യമാണ്. ഓരോ വര്‍ഷവും ഒരു നിര്‍ധന യുവതിയുടെ വിവാഹം നടത്തിക്കൊടുക്കുന്നതുള്‍പ്പടെ അനേകം കാരുണ്യപ്രവര്‍ത്തനങ്ങളിലും സക്രിയമാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഈ സംരംഭകന്‍……………………………….
1939ലാണ് കൊച്ചിന്‍ ബേക്കറിയുടെ ലളിതമായ തുടക്കം. നാല് സഹോദരങ്ങള്‍, എം പി കരുണാകരന്‍, എം അച്ചുതന്‍, എം പി കുമാരന്‍, എം പി ബാലകൃഷ്ണന്‍ എന്നിവരായിരുന്നു രുചി തേടിയുള്ള യാത്രയുടെ തുടക്കക്കാര്‍. ഇതില്‍ അച്ചുതന്റെ മാന്ത്രിക വിരലുകളാണ് ഈ സംരംഭത്തിന്റെ തലവര മാറ്റിയത്. കൊച്ചിയിലെത്തുന്ന വിദേശികളും സ്വദേശികളുമെല്ലാം കൊച്ചിന്‍ ബേക്കറിയുടെ രുചിവൈവിധ്യത്തില്‍ വശീകരിക്കപ്പെട്ടുവെന്ന് തന്നെ പറയാം. ബേക്ക...