Wednesday, January 22Success stories that matter
Shadow

Day: February 6, 2021

ബിസ്സിനസ്സുകാരന്‍ ഇടപാടുകളില്‍ കൃത്യനിഷ്ഠ പാലിക്കണം പി. പവിത്രന്‍

ബിസ്സിനസ്സുകാരന്‍ ഇടപാടുകളില്‍ കൃത്യനിഷ്ഠ പാലിക്കണം പി. പവിത്രന്‍

Top Story
ഒരു ബിസ്സിനസ്സുകാരനുവേണ്ട ഏറ്റവും വലിയ ഗുണങ്ങള്‍ ഇടപാടുകളില്‍ കൃത്യനിഷ്ഠ ഉണ്ടായിരിക്കണം, വാഗ്ദാനങ്ങള്‍ പാലിക്കുക, ഉപഭോക്താവിനോട് 100 ശതമാനം നീതി പുലര്‍ത്തുക എന്നതാണെന്ന് തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിമ എന്റര്‍പ്രൈസസിന്റെ സാരഥി പി. പവിത്രന്‍ പറയുന്നു. 4 ദശാബ്ദം പിന്നിടുന്ന സംരംഭക പാരമ്പര്യത്തിനുടമയാണ് പ്രിമ എന്റര്‍പ്രൈസസ് സാരഥിയും തൃശൂര്‍ പെരിഞ്ഞനം സ്വദേശിയുമായ പി. പവിത്രന്‍. 1984ല്‍ തന്റെ നാട്ടില്‍ തുടങ്ങിയ പ്രിമ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലൂടെയാണ് ബിസിനസ്സിലേക്ക് കടന്നുവന്നത്. യാതൊരുവിധ സംരംഭക പശ്ചാത്തലവുമില്ലാത്ത വ്യക്തിയായിരുന്നു പവിത്രന്‍. 1980 മുതല്‍ 84 വരെ ഒരു എന്‍ജിനീയറിങ്ങ് ഇന്‍ഡസ്ട്രി നടത്തിയിരുന്ന പവിത്രന്‍ പുതിയ മേഖലകളും അവസരങ്ങളും അന്വേഷിച്ചിരുന്ന വ്യക്തിയായിരുന്നു. അങ്ങനെ 1998ല്‍ ഒരു പാര്‍ട്ണറെയും കൂട്ടുപിടിച്ച് സ്റ്റീല്‍ ഫര്‍ണ്...