Wednesday, January 22Success stories that matter
Shadow

Day: February 11, 2021

നാല് പതിറ്റാണ്ടിന്റെ സഹകാരി

നാല് പതിറ്റാണ്ടിന്റെ സഹകാരി

Entrepreneur, Top Story
കേരളത്തിലെ മുതിര്‍ന്ന സഹകാരികളിലൊരാളായ മനയത്ത് ചന്ദ്രന്‍ സഹകരണ രംഗത്ത് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ സാരഥിയായി ഗ്രാമീണ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ അദ്ദേഹം തന്റെ വിജയയാത്രയെക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുന്നു. 1980 ല്‍ തുടങ്ങിയ സഹകാരി ജീവിതമാണ് മനയത്ത് ചന്ദ്രന്റേത്. ഏറാമല ബാങ്കിന്റെ ഡയറക്റ്റര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്റ്റര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ ചുമതലകളെല്ലാം 41 വര്‍ഷത്തിനിടെ അദ്ദേഹം വഹിച്ചു. ഒരു വര്‍ഷം കേരഫെഡിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 1990 മുതല്‍ രൂപീകൃതമായ എല്ലാ സഹകരണ പരിഷ്‌കരണ സമിതികളിലും അംഗമായിരുന്ന അദ്ദേഹം കേരളത്തിന്റെ സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറാമല സര്‍വീസ് സഹകരണ ബാങ്കിലൂടെ ഏറാമല പഞ്ചായത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില...