Wednesday, January 22Success stories that matter
Shadow

Month: March 2021

പ്രഥമ തൊഴിലാളി സംരംഭകന്‍ ആയിരിക്കണം

പ്രഥമ തൊഴിലാളി സംരംഭകന്‍ ആയിരിക്കണം

Top Story, Uncategorized
മോഹന്‍, മാനേജീങ്ങ് ഡയറക്ടര്‍, റോയല്‍ ബേക്കേഴ്‌സ്, തൃപ്പൂണിത്തുറ ബേക്കറി വ്യവസായത്തില്‍ 30 വര്‍ഷത്തെ സേവനത്തിനുടമയാണ് തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കു റോയല്‍ ബേക്കേഴ്‌സ് ഗ്രൂപ്പിന്റെ ഉടമ മോഹന്‍. പരമ്പരാഗത ബേക്കറി എന്ന ആശയത്തില്‍ നിന്ന്് മാറി ചിന്തിച്ച് റെസ്റ്റോറന്റും ബേക്കറിയും സമന്വയിപ്പിച്ച് ന്യൂജന്‍ ബേക്കറി ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കാലത്തിന് മുമ്പേ സഞ്ചരിച്ച ബേക്കറിക്കാരനാണ് മോഹന്‍. തന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തി പരിചയത്തില്‍നന്ന് താന്‍ പഠിച്ച പാഠങ്ങള്‍ വിജയഗാഥയോട് സംസാരിക്കുകയാണ്. താന്‍ ചെയ്യാന്‍ പോകുന്ന ബിസിനസ്സിനെക്കുറിച്ച് വ്യക്തമായ ധാരണയും, അതിന്റെ നടത്തിപ്പിനേക്കുറിച്ച് ആദ്യാവസാനംവരെയുള്ള കാര്യങ്ങളേക്കുറിച്ചും വ്യക്തമായ പ്ലാനിങ്ങോടുകൂടി വേണം ഓരോവ്യക്തിയും സംരംഭത്തെ സമീപിക്കാന്‍. അല്ലാതെ ആരെങ്കിലും തുടങ്ങി വിജയിപ്പിച്ച സംരംഭത്തെ മുന്നി...
മുന്നില്‍ നിന്ന് നയിക്കുന്ന സംരംഭകന്‍

മുന്നില്‍ നിന്ന് നയിക്കുന്ന സംരംഭകന്‍

Top Story
കെ.കെ.അനോഷ്, എ.എന്‍.ഷിനോദ്, ഗോള്‍ഡന്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, പെരുമ്പാവൂര്‍ കേരളത്തില്‍ അധികം ആരും കടന്നു ചെല്ലാത്ത മേഖലയായ ''ഒോട്ടാ ഇലക്ട്രിക്കല്‍സ്'' മേഖലയില്‍ വിജയക്കൊടി പാറിച്ച സ്ഥാപനമാണ് ഗോള്‍ഡന്‍ കണ്‍ട്രോള്‍ സിസ്റ്റംസ്''. 25 വര്‍ഷം പിന്നിടുമ്പോള്‍ വിജയവഴിയില്‍ ഒരുമിച്ചുനില്‍ക്കുന്ന, സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.കെ.അനോഷും, എ.എന്‍.ഷിനോദും തങ്ങളുടെ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. ബിസിനസ് അവസരങ്ങള്‍ നമ്മുടെ ചുറ്റും ധാരാളമുണ്ട്. അവയെ കൃത്യമായി കണ്ടെത്തുകയും ആ മേഖലയില്‍ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുക. സംരംഭകന്‍ തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടി വേണം പ്രവര്‍ത്തിക്കാന്‍. ഒരു മനുഷ്യന്റെ ജീവിതത്തില്‍ വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ ഉള്ളതുപോലെ ബിസിനസ്സിലും പല ഘട്ടങ്ങള്‍ ഉണ്ട്. ഓരോരോ ഘട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ - സാമ്പത്തിക പദ്ധതികള്‍, ആശയപരമായ തന്ത്രങ്ങള്...
സംരഭകന്റെ ഒപ്പം തൊഴിലാളികളും വളരണം

സംരഭകന്റെ ഒപ്പം തൊഴിലാളികളും വളരണം

Top Story
ഗണേഷ് കുമാര്‍, മാനേജിങ്ങ് ഡയറക്ടര്‍, അയോകി ഗ്രൂപ്പ് തിരുവനന്തപുരം സ്വദേശിയായ ശ്രീ. ഗണേഷ് കുമാര്‍ അന്താരാഷ്ട്രതലത്തില്‍ തന്റെ സംരംഭക സാമ്രാജ്യം സ്ഥാപിച്ച വ്യക്തിത്വത്തിനുടമയാണ്. 1980കളുടെ മദ്ധ്യത്തില്‍ സംരംഭകജീവിതം തുടങ്ങിയ ഇദ്ദേഹം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും, മറ്റ് രാജ്യങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. തന്റെ 37 വര്‍ഷത്തെ സംരംഭക ജീവിതത്തില്‍നിന്നും നേടിയ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. മൂല്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ബിസിനസ്സ്. കസ്റ്റമര്‍ ഇല്ലെങ്കില്‍ സംരംഭകന്‍ ഇല്ല എന്ന തത്വം മനസ്സിലാക്കിവേണം നാം പ്രവര്‍ത്തിക്കാന്‍. നമ്മുടെ ഉല്‍പന്നങ്ങളിലും, സേവനങ്ങളിലും, പ്രത്യേകിച്ച് വില്‍പ്പനാനന്തര സേവനങ്ങളിലും കസ്റ്റമര്‍ എത്രത്തോളം സന്തോഷവാനാണോ അത്രത്തോളം നമ്മുടെ ബിസിനസും സുഗമമായിരിക്കും. ടാറ്റ എന്നബ്രാന്റിന്റെ വിശ്വാസം ഇതിനുദാഹരണമാണ്. ...
ചെയ്യുന്നതെന്തും ദൈവത്തില്‍ ചെയ്യുക

ചെയ്യുന്നതെന്തും ദൈവത്തില്‍ ചെയ്യുക

Top Story
ജോസ് ഉക്കുറു, മാനേജീങ്ങ് ഡയറക്ടര്‍, പി.വി. ഉക്കുറു ആന്റ് സണ്‍സ്, കോയമ്പത്തൂര്‍, കൊച്ചി ഇരൂമ്പ്-ഉരുക്കുവ്യവസായത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം സൗത്ത് ഇന്‍ഡ്യയില്‍ നിറസാന്നിദ്ധ്യമാണ് പി.വി. ഉക്കുറു & സണ്‍സിന്റെ സാരഥി ജോസ് ഉക്കുറു. തന്റെ 46 വര്‍ഷത്തെ ബിസിനസ് ജീവിതത്തില്‍ നിന്നും താന്‍ നേടിയ അറിവുകള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. ബിസിനസ്സില്‍ ഗുണനിലവാരത്തിനും വിലയ്ക്കും വലിയ പ്രാധാന്യമാണെന്ന് സംരംഭകര്‍ മനസ്സിലാക്കണം. ഉപഭോക്താക്കള്‍ പലതരത്തിലുള്ളവരാണ്. ചിലര്‍ ഗുണനിലവാരത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരാണ്. ചിലര്‍ കുറഞ്ഞവില മാത്രം നോക്കിവരുന്നവരാണ്. അതായത് കസ്റ്റമറുടെ ആവശ്യമനുസരിച്ച് ഇടപെടാന്‍ ശ്രമിക്കണം. ജോസ് ഉക്കുറു പറയുന്നു. മത്സരം ധാരാളമുള്ള മേഖലയാണ് ബിസിനസ്. അതുകൊണ്ട് വളരെ പക്വതയോടുകൂടിവേണം ബിസിനസിനെ സമീപിക്കാന്‍. മത്സരത്തിന്റെ ഭാഗമായി നമ്മുടെ അതേ മേഖലയിലുള...
യുവാക്കളുടെ ടീമിന് ബിസിനസ്സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും

യുവാക്കളുടെ ടീമിന് ബിസിനസ്സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും

Top Story
സാദിഖ്, ആഷിഖ് - ഡയറക്ടേഴ്‌സ്, സാദിഖ് സ്റ്റോഴ്‌സ്, കൊല്ലം പലചരക്ക് വ്യവസായത്തില്‍-ഹോള്‍സെയില്‍ മേഖലയിലെ കരുത്തുറ്റ നാമമാണ് കൊല്ലത്ത് ചിന്നക്കടയിലെ സാദിഖ് സ്റ്റോഴ്‌സ്. ഈ മേഖലയില്‍ തങ്ങള്‍ നേടിയെടുത്ത അനിഷേധ്യ മേധാവിത്വത്തേക്കുറിച്ചും ബിസിനസില്‍നിന്ന് തങ്ങള്‍ നേടിയ അറിവിനേക്കുറിച്ചും ഇരട്ട സഹോദരങ്ങളായ സാദിഖും ആഷിഖും വിജയഗാഥയോട് സംസാരിക്കുന്നു. സംരഭത്തിലേക്കിറങ്ങുന്നവര്‍ അതാതുമേഖലയില്‍ ആവശ്യമായ പ്രവര്‍ത്തിപരിചയം സ്വന്തമാക്കിയിട്ടുവേണം സ്വതന്ത്രമായി തുടങ്ങുവാന്‍. സംരംഭകന്‍ തന്റെ മേഖലയിലെ പരമ്പരാഗത രീതികള്‍ മുഴുവന്‍ പഠിച്ചെടുത്തതിന് ശേഷം ഈ മേഖലയില്‍ ആധുനിക കാലത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വേണം പ്രവര്‍ത്തം വിപുലീകരിക്കാന്‍. ഏത് മേഖലയിലായാലും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ നാം വരുത്തിയേ മതിയാകൂ. മാത്രമല്ല തീര്‍ത്തും പുതിയതായ ഒരു ആശയവുമായി മുന്നോട്ടു പോകുമ്പോള്‍ ജനങ്ങള്‍ അത് സ...
വിജയം നേടാന്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കണം

വിജയം നേടാന്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കണം

Top Story
നജീബ് ഒ.കെ., മാനേജിങ്ങ് ഡയറക്ടര്‍, മൊണാര്‍ക് സൈന്‍പ്ലാസ്റ്റ്, കൊച്ചി കെട്ടിടങ്ങള്‍ക്കുള്ളിലും പുറമെയും കലാവിരുതിന്റെയും വര്‍ണ്ണങ്ങളുടെയും ശില്‍പ്പചാതുര്യത്തിന്റെയുമൊക്കെ വിസ്മയം തീര്‍ക്കുന്ന കലാകാരനാണ് മൊണാര്‍ക് സൈന്‍പ്ലാസ്റ്റിന്റെ സാരഥി ഒ.കെ. നജീബ്. അറേബ്യന്‍ നാടുകളില്‍ കൊട്ടാരങ്ങളുടെയും ആഢംബര മാളികകളുടെയും സൗന്ദര്യത്തിന് മോടികൂട്ടുന്ന ജോലി ചെയ്തിരുന്ന ഇദ്ദേഹം താമസിയാതെ അന്നാട്ടില്‍ സംരംഭത്തിന്റെ വിജയക്കൊടി പാറിക്കുകയും ചെയ്തു. അധികം ആരും കടന്നുചെല്ലാത്ത മേഖലയില്‍ പ്രവര്‍ച്ചിരുന്ന ഈ നിലമ്പൂര്‍ സ്വദേശി താമസിയാതെ തന്റെ പ്രവര്‍ത്തനമേഖല കൊച്ചിയിലേക്ക് പറിച്ചു നട്ടുകൊണ്ട് മുന്നേറുകയാണ്. ബിസ്സിനസ്സില്‍ താന്‍ പഠിച്ച പാഠങ്ങളേക്കുറിച്ച് വിജയഗാഥയോട് സംസാരിക്കുന്നു. ഏതൊരു വ്യക്തിയും സംരംഭകത്വത്തിേേലക്ക് ഇറങ്ങുമ്പോള്‍ വ്യക്തമായ അനുഭവ സമ്പത്തുള്ള മേഖല മാത്രം തെരഞ്ഞെടുക്കണമെന്നാണ് നജീബ് ...
ലാഘവത്തോടെ ബിസിനസിനെ സമീപിക്കരുത്

ലാഘവത്തോടെ ബിസിനസിനെ സമീപിക്കരുത്

Top Story, Uncategorized
നൗഷാദ് അലിസി.കെ.പി ഗ്രൂപ്പ്, ഫോംസ് ഗ്രൂപ്പ്, കൈന്‍സ് ഫുഡ്‌സ്. തിരൂര്‍ ബിസിനസില്‍ 30 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള വ്യക്തിയാണ് നൗഷാദിക്ക എന്ന് പരക്കെ അറിയപ്പെടുന്ന നൗഷാദ് അലി. സംരംഭകത്വത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ തന്റെ കയ്യൊപ്പു പതിപ്പിച്ച നൗഷാദ് അലി തന്റെ സംരംഭകത്വ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. സംരംഭകത്വത്തിലേക്കിറങ്ങുന്ന വ്യക്തിക്കുമുന്നില്‍ 2 വഴികളാണുള്ളത്. 1ാമത്തെത് സ്വന്തമായ ഐഡിയയില്‍ തുടങ്ങുന്ന പ്രസ്ഥാനം. 2ാമത്തേത് നിലവില്‍ മാര്‍ക്കറ്റില്‍ ഉള്ള ആശയങ്ങള്‍ സ്വീകരിക്കുക. 1ാമത്തെ മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക് 2ാമത്തേതിനേക്കാള്‍ താരതമ്യേന കൂടുതല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരും. പക്ഷെ തങ്ങളുടേതായ ഒരു ആധിപത്യം പ്രസ്തുതമേഖലയില്‍ സ്വന്തമാക്കാന്‍ കഴിയും. 2ാമത്തെ മേഖലയില്‍ ധാരാളം സംരംഭങ്ങള്‍ നിലവിലുള്ളതിനാല്‍ കടുത്ത മത്സരം നേരിടാന്‍ തയ്യാറായിരിക്കണം. ...
വിജയം നേടുന്നതുവരെ സംരംഭകന്‍ തനിച്ചാണ്

വിജയം നേടുന്നതുവരെ സംരംഭകന്‍ തനിച്ചാണ്

Top Story
മനോദ് മോഹന്‍, സി.ഇ.ഒ, സെയ്ല്‍സ് ഫോക്കസ്, കൊച്ചി വ്യക്തമായ കാഴ്ചപ്പാടും, ക്ഷമയോടെ കാത്തിരിക്കുവാനും, പുതിയ കാര്യങ്ങള്‍ പഠിക്കാുവാനുള്ള ത്വരയും, ശക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കരുത്തുമാണ് ഒരു സംരംഭകനെ എന്നും വിജയത്തിലേക്കെത്തിക്കുന്നതെന്ന് സെയ്ല്‍സ് ഫോക്കസ് സാരഥി മനോദ് മോഹന്‍ പറയുന്നു. 'Winners never do different things, they do things diffferen'. ലോകപ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ ശിവ് ഖേരയുട വാക്കുകളാണ് ഇവ. ഈ വാക്കുകളെ 100 ശതമാനവും അന്വര്‍ത്ഥമാക്കിയ സംരംഭകനാണ് സെയ്ല്‍സ് ഫോക്കസിന്റെ സാരഥി മനോദ് മോഹന്‍. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാടക കെട്ടിടത്തില്‍ തുടക്കം കുറിച്ച മനോദിന്റെ സംരംഭം അനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്ന് വന്നത്. തന്നെ എന്നും കബളിപ്പിച്ചിരുന്ന ഒരു സെയില്‍സ് സ്റ്റാഫിനെ കൃത്യമായി നിരീക്ഷിക്കുവാന്‍ വേണ്ടിയാണ് മനോദ് സ...
മുമ്പേ പറക്കുന്ന പക്ഷിയാവുക…

മുമ്പേ പറക്കുന്ന പക്ഷിയാവുക…

Top Story
മാത്യു ജോസഫ് , ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍, ഫ്രെഷ് ടു ഹോം മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത അനേകം കാര്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു ഫ്രെഷ് ടു ഹോം എ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല. ഫ്രെഷ് ടു ഹോംന്റെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംങ്ങ് ഓഫീസറുമായ മാത്യു ജോസഫ് ബിസിനസ്സില്‍ താന്‍ പഠിച്ച പാഠങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. ഏതൊരു സംരംഭകനും 'മുന്‍പേ പറക്കു പക്ഷികള്‍' ആകണമൊണ് എന്റെ അഭിപ്രായം. അതിലൂടെ ഒരു പുതിയ മേഖലയിലേക്ക് കടന്ന് ചെല്ലാനും അതിന്റെ മുഴുവന്‍ അവസരവും നമുക്ക് ആദ്യം ഉപയോഗിക്കാനും സാധിക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് റിസ്‌ക് എടുക്കലുമാണ്. കാരണം പുതിയ മേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും മ്ാത്യു പറയുന്നു. മറ്റൊരു കാര്യം നമുക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ സംരംഭമായി മാറ്റുക എന്നതാണ്. അങ്ങനെ ചെയ്്താല്‍ എന്തൊക്കെ പ്രത...
വില്‍പ്പനാന്തര സേവനം ഒരിക്കലും മറക്കരുത്

വില്‍പ്പനാന്തര സേവനം ഒരിക്കലും മറക്കരുത്

Top Story
മടപ്പറമ്പില്‍ ബാബു, മാനേജിങ്ങ് ഡയറക്ടര്‍, ഓറിയോണ്‍ ബാറ്ററി, കോഴിക്കോട് 30 വര്‍ഷത്തെ സംരംഭക ജീവിതത്തിനുടമയാണ് ഓറിയോണ്‍ ബാറ്ററിയുടെ സാരഥി മടപ്പറമ്പില്‍ ബാബു. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലുമുള്ള അതികായര്‍ കൊടികുത്തി വാഴുന്ന ബാറ്ററി നിര്‍മ്മാണ മേഖലയില്‍ കേരളത്തിന്റെ ശബ്ദമാണ് ഓറിയോണ്‍ ബാറ്ററി. തന്റെ സംരംഭക ജീവിതത്തില്‍ നിന്ന് താന്‍ മനസ്സിലാക്കിയ അറിവുകള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ബാബു. സത്യം, ഗുണമേന്‍മ, കാഴ്ചപ്പാട്, സംഘബലം എന്നിവയില്‍ അധിഷ്ഠിതമായിരിക്കണം ഓരോ ബിസിനസ്സും. വ്യത്യസ്ഥ ആശയങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയായിരിക്കണം നാം ഓരോ സംരംഭവും തുടങ്ങാന്‍. വളരെ നിസ്സാരം എന്ന് പലര്‍ക്കും തോന്നാവുന്ന ആശയങ്ങളില്‍ നിന്ന് അത്ഭുതം തീര്‍ക്കുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍. അതിനുദാഹരണമാണ് ബൈജു രവീന്ദ്രന്‍ എന്ന മലയാളി യുവാവ്. ചെയ്യുന്നതെന്തും പാഷനോടും വിഷനോടും കൂടി ചെയ്യുക. അപ്പോള്‍ തോല്‍...