ലാഘവത്തോടെ ബിസിനസിനെ സമീപിക്കരുത്
നൗഷാദ് അലിസി.കെ.പി ഗ്രൂപ്പ്, ഫോംസ് ഗ്രൂപ്പ്, കൈന്‍സ് ഫുഡ്‌സ്. തിരൂര്‍
ബിസിനസില്‍ 30 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള വ്യക്തിയാണ് നൗഷാദിക്ക എന്ന് പരക്കെ അറിയപ്പെടുന്ന നൗഷാദ് അലി. സംരംഭകത്വത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ തന്റെ കയ്യൊപ്പു പതിപ്പിച്ച നൗഷാദ് അലി തന്റെ സംരംഭകത്വ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
സംരംഭകത്വത്തിലേക്കിറങ്ങുന്ന വ്യക്തിക്കുമുന്നില്‍ 2 വഴികളാണുള്ളത്. 1ാമത്തെത് സ്വന്തമായ ഐഡിയയില്‍ തുടങ്ങുന്ന പ്രസ്ഥാനം. 2ാമത്തേത് നിലവില്‍ മാര്‍ക്കറ്റില്‍ ഉള്ള ആശയങ്ങള്‍ സ്വീകരിക്കുക. 1ാമത്തെ മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക് 2ാമത്തേതിനേക്കാള്‍ താരതമ്യേന കൂടുതല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരും. പക്ഷെ തങ്ങളുടേതായ ഒരു ആധിപത്യം പ്രസ്തുതമേഖലയില്‍ സ്വന്തമാക്കാന്‍ കഴിയും. 2ാമത്തെ മേഖലയില്‍ ധാരാളം സംരംഭങ്ങള്‍ നിലവിലുള്ളതിനാല്‍ കടുത്ത മത്സരം നേരിടാന്‍ തയ്യാറായിരിക്കണം.
...