മനോദ് മോഹന്‍, സി.ഇ.ഒ, സെയ്ല്‍സ് ഫോക്കസ്, കൊച്ചി
വ്യക്തമായ കാഴ്ചപ്പാടും, ക്ഷമയോടെ കാത്തിരിക്കുവാനും, പുതിയ കാര്യങ്ങള്‍ പഠിക്കാുവാനുള്ള ത്വരയും, ശക്തമായ തീരുമാനങ്ങള്‍ എടുക്കുവാനുള്ള കരുത്തുമാണ് ഒരു സംരംഭകനെ എന്നും വിജയത്തിലേക്കെത്തിക്കുന്നതെന്ന് സെയ്ല്‍സ് ഫോക്കസ് സാരഥി മനോദ് മോഹന്‍ പറയുന്നു.
‘Winners never do different things, they do things diffferen’. ലോകപ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ ശിവ് ഖേരയുട വാക്കുകളാണ് ഇവ. ഈ വാക്കുകളെ 100 ശതമാനവും അന്വര്‍ത്ഥമാക്കിയ സംരംഭകനാണ് സെയ്ല്‍സ് ഫോക്കസിന്റെ സാരഥി മനോദ് മോഹന്‍. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാടക കെട്ടിടത്തില്‍ തുടക്കം കുറിച്ച മനോദിന്റെ സംരംഭം അനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്ന് വന്നത്. തന്നെ എന്നും കബളിപ്പിച്ചിരുന്ന ഒരു സെയില്‍സ് സ്റ്റാഫിനെ കൃത്യമായി നിരീക്ഷിക്കുവാന്‍ വേണ്ടിയാണ് മനോദ് സെയ്ല്‍സ് ഫോക്കസ് എന്ന ഒരു സോഫ്റ്റ്‌വെയറിന്റെ ആദ്യരൂപം നിര്‍മ്മിക്കുവാന്‍ പ്രേരിതനായത്. എന്നാല്‍ ഓരോ കാര്യവും ഗഹനമായി പഠിക്കുവാന്‍ തയ്യാറായിരുന്ന മനോദ് ഈ പ്രൊഡക്ടിനെ എങ്ങനെ ഏറ്റവും യൂസര്‍ ഫ്രന്റ്‌ലി ആക്കാം എന്ന് ചിന്തിച്ചു. അവിടെ നിന്നാണ് സെയില്‍സ് ഫോക്കസിനെ ഇന്നത്തെ നിലയിലേക്കെത്തിച്ചത്. അതിന്റെ ഫലമായി പത്തനംതിട്ടയിലെ അടൂര്‍ എന്ന കൊച്ചു പട്ടണത്തില്‍ നിന്നും തുടങ്ങിയ സെയ്ല്‍സ് ഫോക്കസിന്റെ യാത്ര ഇന്ന് കൊച്ചിയില്‍ തുടങ്ങി മുംബൈ, ദുബായ്, അമേരിക്ക എന്നിവിടങ്ങളില്‍ കൂടി ഓഫീസുകള്‍ സ്ഥാപിച്ച് 100 കോടിക്ക് മുകളില്‍ ആസ്ഥിയുള്ള സ്്ഥാപനമായി മാറിയിരിക്കുകയാണ്.
ലോകപ്രശസ്ത ശാസ്തജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു കാര്യമാണ് മനോദ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നിങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ പുതിയതായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല എന്നാണ്. സംരംഭകന്‍ ഒരിക്കലും മറ്റൊരാളെ അനുകരിക്കരുതെന്നും മനോദ് പറയുന്നു. കാരണം മറ്റൊന്നിനെ അനുകരിച്ചാല്‍ അവയില്‍ കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ നമ്മളും നോക്കിയിരിക്കേണ്ടിവരും. അതുകൊണ്ടുതന്നെയാണ് എന്നും വ്യത്യസ്ഥമായി ചിന്തിക്കണം എന്നും തീരുമാനിച്ചിരുന്നത്. അതിനുള്ള ഉത്തരമാണ് ഇന്ന് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്ത സ്ഥാപനങ്ങള്‍ സെയ്ല്‍സ് ഫോക്കസിന്റെ പ്രോഡക്ടുകള്‍ ഉപയോഗിക്കുന്നത്.
സംരംഭകന്‍ എന്നും.ശക്തമായ കോമ്പറ്റീഷനെ നേരിടാന്‍ തയ്യാറായിരിക്കണം. മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെയായിരിക്കും സംരംഭകന്‍ എന്നും സഞ്ചരിക്കേണ്ടത്. എത്ര വലിയ പ്രതിസന്ധിയെയും നേരിടാനുള്ള ചങ്കൂറ്റം ഉണ്ടെങ്കിലേ വിജയം നേടാന്‍ സാധിക്കുകയുള്ളു, യഥാര്‍ത്ഥ സംരംഭകന്‍ എത്ര വലിയ പ്രതിസന്ധിയുടെ മുന്നിലും പോരാട്ട വീര്യത്തോടെ ഉറച്ചു നില്‍ക്കും മനോദ് കൂട്ടിച്ചേര്‍ക്കുന്നു. കേരളത്തില്‍ 95 ശതമാനം സംരംഭകരും വീട്ടുകരുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ മറികടന്നായിരിക്കും സംരംഭക യാത്ര തുടങ്ങുന്നത്. എന്നാല്‍ അയാള്‍ വിജയത്തിലേക്കെത്തുമ്പോള്‍ മാത്രമായിരിക്കും വീട്ടുകരുടെയും ബന്ധുക്കളുടെയും അംഗീകാരം കിട്ടുകയുള്ളൂ.
ബിസിനസ്സില്‍ ഒഴിച്ചു കൂടാനാകാത്ത മറ്റൊരു കാര്യമാണ് വില്‍പ്പനാന്തര സേവനം. മിക്കവാറും കമ്പനികള്‍ വില്‍പ്പന കഴിഞ്ഞാല്‍ ഉപഭോക്താവിനെ മറന്നുകളയുന്ന രീതിയാണ് നാം സാധാരണ കാണാറുള്ളത്. എന്നാല്‍ വില്‍പ്പനയ്ക്ക് ശേഷവും പ്രോഡക്ടിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും ഉപയോഗത്തില്‍ കസ്റ്റമര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്നും നിരന്തരം അന്വേഷിക്കുകയും അവര്‍ക്ക് വേണ്ടുന്ന സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാര്യത്തില്‍ ഓരോ സംരംഭകനും പ്രത്യേകം ഊന്നല്‍ നല്‍കേണമെന്നും മനോദ് ചൂണ്ടിക്കാണിക്കുന്നു. സെയ്ല്‍സ് ഫോക്കസിന്റെ വിജയത്തിന് എന്നും കരുത്തുപകര്‍ന്ന കാര്യങ്ങളില്‍ ഒന്നാണ് വില്‍പ്പനാനന്തര സേവനം.
സാമ്പത്തിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പകച്ചു നില്‍ക്കാതെ മറ്റു വഴികള്‍ ഉടനെ തേടണമെന്നും മനോദ് പറയുന്നു. കേരളത്തിലെ ഒരു പ്രമുഖ ബാങ്ക് തനിക്ക് ലോണ്‍ നിഷേധിച്ച സാഹചര്യത്തില്‍ പതറാതെ ഉറച്ചു നില്‍ക്കുകയും തന്റെ ആശയത്തില്‍ പൂര്‍ണ്ണമായും വിശ്വസിച്ചുകൊണ്ട് പുതിയ നിക്ഷേപകരെ കണ്ടെത്തിയ സാഹചര്യം തനിക്ക് സംരംഭക യാത്രയില്‍ ഉണ്ടായിട്ടുണ്ടെന്നും മനോദ് പറയുന്നു. 1.5 കോടി രൂപയുടെ ലോണ്‍ കേരളതതിലെ ഒരു പ്രമുഖ ബാങ്ക് നിഷേധിച്ചപ്പോള്‍ ചങ്കൂറ്റത്തോടെ മുന്നോട്ട് പോവുകയും മറ്റൊരു നിക്ഷേപകനില്‍ നിന്ന് ഏകദേശം 10 കോടി രൂപയോളം നിക്ഷേപം ലഭിച്ചതും അഭിമനാത്തോടെ മനോദ് ഓര്‍ക്കുന്നു. ചില തിരിച്ചടികള്‍ നമുക്കു മുന്നില്‍ വലിയ വാതായനങ്ങള്‍ തുറന്നിടുമെന്നാാണ് ഈ അനുഭവും കാണിച്ചു തരുന്നത്. ലക്ഷ്യങ്ങളില്‍ നോക്കി യാത്ര ചെയ്യുമ്പോള്‍ ഒരു വഴി അടഞ്ഞാല്‍ അനേകം പുതിയ വഴികള്‍ കണ്ടെത്താന്‍ സംരംഭകന് സാധിക്കണം. 2019 ഫെബ്രൂവരിയില്‍ അമേരിക്കയില്‍ ഒരു ഇന്‍വസ്റ്റ്‌മെന്റ് നേടുവാന്‍ പോയ മനോദ് കൊറോണ മൂലം അത് നഷ്ടപ്പെട്ട് എന്തുചെയ്യണമെന്ന് വിചാരിച്ച് പകച്ച് നിന്ന സമയത്തും പോരാടാനുള്ള മനസ്സിന്റെ ബലത്തില്‍ നേടിയത് നഷ്ടപ്പെട്ട ഇന്‍വെസ്റ്റ്‌മെന്റിന്റെ പത്ത് മടങ്ങ് തുകയാണ്.
യാത്രകളാണ് എന്നും സംരംഭകന് പുതിയ അനുഭവങ്ങളും അവസരങ്ങളും തുറന്നു തരുന്നത്. ഓരോ യാത്രയിലും ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കാനാണ് നാം പഠിക്കേണ്ടത്. കഠിനാധ്വാനവും സ്മാര്‍ട്ട് വര്‍ക്കും ഉണ്ടെങ്കിലേ ഇനിയുള്ള കാലം സംരംഭര്‍ക്കും പ്രൊഫഷണല്‍സിനും നിലനില്‍പ്പള്ളൂ എന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. വളരെ ശക്തമായ ഒരു ടീം ഉണ്ടാക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഒരു സംരംഭകന്റെ ഏറ്റവും വലിയ വിജയം. ടീം അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കണം. അതോടൊപ്പം അര്‍ഹിക്കുന്നവരെ അംഗീകരിക്കുകയും പെര്‍ഫോര്‍മന്‍സ് കുറഞ്ഞവരെ പ്രചോദിപ്പിക്കുവയും ചെയ്യണം. കാരണം ഒരു സ്ഥാപനത്തെ താങ്ങിനിര്‍ത്തുന്ന അടിത്തറ എന്നത് ആ സ്ഥാപനത്തിലെ തൊഴിലാളികളാണ്.
8ാം ക്ലാസ്സില്‍ 3 വട്ടം തോറ്റ ഒരു വ്യക്തി കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് ബിരുദവും, എം.ബി.എ.യും ബര്‍ളിന്‍ ഇന്‍സ്റ്റീറ്റിയൂട്ടില്‍ നിന്നും മാനേജ്‌മെന്റില്‍ ബിരുദാന്തര ബിരൂദവും കരസ്ഥമാക്കിയ കഥയാണ് മനോദിന്‍േത്.
ഒരു വെബ് ഡിസൈനിങ്ങ് സ്ഥാപനത്തില്‍ നിന്നും ശതകോടികളുടെ ആസ്ഥിയുള്ള സ്ഥാപനത്തിലേക്കുള്ള വഴില്‍ കൈപ്പേറിയ പല അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് മനോദിന്. എന്നാല്‍ ലക്ഷ്യത്തിലേക്ക് മാത്രം ഉന്നംവച്ച് യാത്രചെയ്തതുകൊണ്ടാണ് സെയ്ല്‍സ് ഫോക്കസ് എന്ന സ്ഥാപനം ഇന്ന്് 100 കോടി രൂപയ്ക്ക് മുകളില്‍ ആസ്ഥിയുള്ള സ്ഥാപനമായി മാറിയതെന്ന് മനോദ് അഭിമാനത്തോടെ പറയുന്നു.