യുവാക്കളുടെ ടീമിന് ബിസിനസ്സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും
സാദിഖ്, ആഷിഖ് - ഡയറക്ടേഴ്‌സ്, സാദിഖ് സ്റ്റോഴ്‌സ്, കൊല്ലം
പലചരക്ക് വ്യവസായത്തില്‍-ഹോള്‍സെയില്‍ മേഖലയിലെ കരുത്തുറ്റ നാമമാണ് കൊല്ലത്ത് ചിന്നക്കടയിലെ സാദിഖ് സ്റ്റോഴ്‌സ്. ഈ മേഖലയില്‍ തങ്ങള്‍ നേടിയെടുത്ത അനിഷേധ്യ മേധാവിത്വത്തേക്കുറിച്ചും ബിസിനസില്‍നിന്ന് തങ്ങള്‍ നേടിയ അറിവിനേക്കുറിച്ചും ഇരട്ട സഹോദരങ്ങളായ സാദിഖും ആഷിഖും വിജയഗാഥയോട് സംസാരിക്കുന്നു.
സംരഭത്തിലേക്കിറങ്ങുന്നവര്‍ അതാതുമേഖലയില്‍ ആവശ്യമായ പ്രവര്‍ത്തിപരിചയം സ്വന്തമാക്കിയിട്ടുവേണം സ്വതന്ത്രമായി തുടങ്ങുവാന്‍. സംരംഭകന്‍ തന്റെ മേഖലയിലെ പരമ്പരാഗത രീതികള്‍ മുഴുവന്‍ പഠിച്ചെടുത്തതിന് ശേഷം ഈ മേഖലയില്‍ ആധുനിക കാലത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വേണം പ്രവര്‍ത്തം വിപുലീകരിക്കാന്‍. ഏത് മേഖലയിലായാലും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ നാം വരുത്തിയേ മതിയാകൂ. മാത്രമല്ല തീര്‍ത്തും പുതിയതായ ഒരു ആശയവുമായി മുന്നോട്ടു പോകുമ്പോള്‍ ജനങ്ങള്‍ അത് സ...