സംരഭകന്റെ ഒപ്പം തൊഴിലാളികളും വളരണം
ഗണേഷ് കുമാര്‍, മാനേജിങ്ങ് ഡയറക്ടര്‍, അയോകി ഗ്രൂപ്പ്
തിരുവനന്തപുരം സ്വദേശിയായ ശ്രീ. ഗണേഷ് കുമാര്‍ അന്താരാഷ്ട്രതലത്തില്‍ തന്റെ സംരംഭക സാമ്രാജ്യം സ്ഥാപിച്ച വ്യക്തിത്വത്തിനുടമയാണ്. 1980കളുടെ മദ്ധ്യത്തില്‍ സംരംഭകജീവിതം തുടങ്ങിയ ഇദ്ദേഹം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും, മറ്റ് രാജ്യങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. തന്റെ 37 വര്‍ഷത്തെ സംരംഭക ജീവിതത്തില്‍നിന്നും നേടിയ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
മൂല്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ബിസിനസ്സ്. കസ്റ്റമര്‍ ഇല്ലെങ്കില്‍ സംരംഭകന്‍ ഇല്ല എന്ന തത്വം മനസ്സിലാക്കിവേണം നാം പ്രവര്‍ത്തിക്കാന്‍. നമ്മുടെ ഉല്‍പന്നങ്ങളിലും, സേവനങ്ങളിലും, പ്രത്യേകിച്ച് വില്‍പ്പനാനന്തര സേവനങ്ങളിലും കസ്റ്റമര്‍ എത്രത്തോളം സന്തോഷവാനാണോ അത്രത്തോളം നമ്മുടെ ബിസിനസും സുഗമമായിരിക്കും. ടാറ്റ എന്നബ്രാന്റിന്റെ വിശ്വാസം ഇതിനുദാഹരണമാണ്. ...