ഗണേഷ് കുമാര്‍, മാനേജിങ്ങ് ഡയറക്ടര്‍, അയോകി ഗ്രൂപ്പ്
തിരുവനന്തപുരം സ്വദേശിയായ ശ്രീ. ഗണേഷ് കുമാര്‍ അന്താരാഷ്ട്രതലത്തില്‍ തന്റെ സംരംഭക സാമ്രാജ്യം സ്ഥാപിച്ച വ്യക്തിത്വത്തിനുടമയാണ്. 1980കളുടെ മദ്ധ്യത്തില്‍ സംരംഭകജീവിതം തുടങ്ങിയ ഇദ്ദേഹം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും, മറ്റ് രാജ്യങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. തന്റെ 37 വര്‍ഷത്തെ സംരംഭക ജീവിതത്തില്‍നിന്നും നേടിയ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു.
മൂല്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ബിസിനസ്സ്. കസ്റ്റമര്‍ ഇല്ലെങ്കില്‍ സംരംഭകന്‍ ഇല്ല എന്ന തത്വം മനസ്സിലാക്കിവേണം നാം പ്രവര്‍ത്തിക്കാന്‍. നമ്മുടെ ഉല്‍പന്നങ്ങളിലും, സേവനങ്ങളിലും, പ്രത്യേകിച്ച് വില്‍പ്പനാനന്തര സേവനങ്ങളിലും കസ്റ്റമര്‍ എത്രത്തോളം സന്തോഷവാനാണോ അത്രത്തോളം നമ്മുടെ ബിസിനസും സുഗമമായിരിക്കും. ടാറ്റ എന്നബ്രാന്റിന്റെ വിശ്വാസം ഇതിനുദാഹരണമാണ്. സംരംഭകര്‍ പരമ്പരാഗതമായ രീതികളില്‍ നിന്നും എപ്പോഴും മാറിചിന്തിക്കണമെന്ന് ഗണേഷ് പറയുന്നു. ഓരോ മേഘലയിലും കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുമ്പോള്‍ ആദ്യംതന്നെ നാം അത് ഉള്‍ക്കൊള്ളുകയും അതിന്റെ ഗുണങ്ങള്‍ കസ്റ്റമേഴ്‌സിന് മനസ്സിലാക്കിക്കൊടുത്ത് അതിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് ബിസിനസ്സ് വളര്‍ത്തണം.
ഒരു സംരംഭകന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും അഭിമാനം ഞാന്‍ വളരുന്നതിനോടൊപ്പം എന്റെ തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ നിലവാരം ഉയര്‍ത്താന്‍ സാധിച്ചു എന്നതാണ്. ഇന്ന് എന്റെ കൂടെ ജോലി ചെയ്യുവരില്‍, 10 വര്‍ഷം തികഞ്ഞവരില്‍ സ്വന്തമായി വീടില്ലാത്ത ഒരു വ്യക്തിപോലുമില്ല. വര്‍ഷങ്ങളായി എന്നോടൊപ്പം ജോലി ചെയ്യുന്ന ഒട്ടുമിക്കവാറും പേര്‍ക്കും കാറുകള്‍ വാങ്ങി നല്‍കുവാന്‍ സാധിച്ചു, ഗണേഷ് പറയുന്നു.
ഭയത്തോടെ ഒരിക്കലും ബിസിനസ്സിനെ സമീപിക്കരുത്. ശുഭാപ്തിവിശ്വാസത്തോടെ വേണം ബിസിനസ്സിനെ സമീപിക്കാന്‍. എന്നാല്‍ വ്യക്തമായ പഠനങ്ങളോടുകൂടി വേണം ബിസിനസ്സിലേക്കിറങ്ങാന്‍. അനുഭവസമ്പത്തുള്ള ഓരോരുത്തരില്‍നിന്നും സംരംഭകന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം. നാം പരിചയപ്പെടുവരില്‍ നമ്മെക്കാള്‍ കഴിവുള്ള ധാരാളം ആളുകള്‍ ഉണ്ടാകും. അവരുടെ രീതികളും മറ്റും നമ്മുടെ ബിസിനസ്സിലേക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുക. അതില്‍ നമുക്ക് ആവശ്യമുള്ളവ മാത്രം എടുക്കുക.
ആധുനിക സംരംഭക ലോകത്ത് സ്മാര്‍ട്ട’് വര്‍ക്കിനുള്ള പ്രാധാന്യം സംരംഭകര്‍ മനസ്സിലാക്കണം. നാം അവസ്സരങ്ങളിലേക്ക് ചെന്നെത്തണം. ‘If you are born poor it is not your mistake, but if you die poor its your mistake’ എന്ന പ്രശസ്തമായ ബില്‍ഗേറ്റിസിന്റെ വാക്കുകള്‍ യുവതലമുറ ഓര്‍ത്തിരിക്കണം എന്ന് ഗണേഷ് പറയുന്നു. മാര്‍വാഡികളുടെ ബിസിനസ്സ് രീതിയില്‍നിന്നും നമുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം നേടുന്നതിലും ബിസിനസ്സ് നടത്തുന്നതിലും മലയാളികളുടെ കാഴ്ചപ്പാട് മാറ്റണം.
37 വര്‍ഷം പിന്നിട്ട സംരംഭകജീവിതത്തില്‍ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍, തൊഴിലാളിസംരംഭക ദൃഢബന്ധം, പ്രതിസന്ധികളെ തരണം ചെയ്യല്‍, പുതിയ അറിവ് സമ്പാദിക്കല്‍ തുടങ്ങി ധാരാളം കാര്യങ്ങളില്‍ ശ്രദ്ധാലുവാണ് ഗണേഷ്. തന്റെയും തന്റെ പാര്‍ട്ട’്ണറുടെയും അടുത്ത തലമുറയെ സംരംഭകലോകത്തേക്ക് കൊണ്ടുവരുന്നതില്‍ അതീവ ശ്രദ്ധാലുവാണ് ഇദ്ദേഹം. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയോക്കി ഗ്രൂപ്പ് ഫാബ്രിക്കേഷന്‍, സട്രക്ചര്‍ ഇറക്ഷന്‍, പൊല്യൂഷന്‍ കട്രോള്‍ എക്യുപ്‌മെന്റ്‌സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളിലും, ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുപോരുന്നു.