മോഹന്‍, മാനേജീങ്ങ് ഡയറക്ടര്‍, റോയല്‍ ബേക്കേഴ്‌സ്, തൃപ്പൂണിത്തുറ
ബേക്കറി വ്യവസായത്തില്‍ 30 വര്‍ഷത്തെ സേവനത്തിനുടമയാണ് തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കു റോയല്‍ ബേക്കേഴ്‌സ് ഗ്രൂപ്പിന്റെ ഉടമ മോഹന്‍. പരമ്പരാഗത ബേക്കറി എന്ന ആശയത്തില്‍ നിന്ന്് മാറി ചിന്തിച്ച് റെസ്റ്റോറന്റും ബേക്കറിയും സമന്വയിപ്പിച്ച് ന്യൂജന്‍ ബേക്കറി ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കാലത്തിന് മുമ്പേ സഞ്ചരിച്ച ബേക്കറിക്കാരനാണ് മോഹന്‍. തന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തി പരിചയത്തില്‍നന്ന് താന്‍ പഠിച്ച പാഠങ്ങള്‍ വിജയഗാഥയോട് സംസാരിക്കുകയാണ്.
താന്‍ ചെയ്യാന്‍ പോകുന്ന ബിസിനസ്സിനെക്കുറിച്ച് വ്യക്തമായ ധാരണയും, അതിന്റെ നടത്തിപ്പിനേക്കുറിച്ച് ആദ്യാവസാനംവരെയുള്ള കാര്യങ്ങളേക്കുറിച്ചും വ്യക്തമായ പ്ലാനിങ്ങോടുകൂടി വേണം ഓരോവ്യക്തിയും സംരംഭത്തെ സമീപിക്കാന്‍. അല്ലാതെ ആരെങ്കിലും തുടങ്ങി വിജയിപ്പിച്ച സംരംഭത്തെ മുന്നില്‍ക്കണ്ടുകൊണ്ടാകരുത് ബിസിനസ്സിനിറങ്ങാന്‍. അങ്ങനെ പഠിക്കാതെ ഇറങ്ങിയവരില്‍ ഭൂരിഭാഗവും പരാജിതരായി മടങ്ങു കാഴ്ചകണ്ട വ്യക്തിയാണ് ഞാന്‍. പ്രത്യേകിച്ച് ബേക്കറി ബിസിനസ് 24 x 7 നിങ്ങളുടെ 100 ശതമാനവും ശ്രദ്ധവേണ്ട മേഖലയാണ്. മാത്രമല്ല ഏതു ബിസിനസ്സിനേയും പരമ്പരാഗത രീതിയില്‍ നിന്ന് മാറ്റി കസ്റ്റമേഴ്‌സിന് സൗകര്യപ്രദമായ രീതിയില്‍ അവതരിപ്പിക്കുമ്പോഴാണ് നാം വ്യത്യസ്ഥരാകുതും എതിരാളികളേക്കാള്‍ ബഹുദൂരം മുന്നേറുതും. അങ്ങനെ ചെയ്താലുള്ള മറ്റൊരു ഗുണം മാര്‍ക്കറ്റില്‍ എത്രവലിയ അനാരോഗ്യമത്സരം ഉണ്ടായാലും അത് നമ്മെ ബാധിക്കില്ല എന്നുള്ളതാണ്.
3 കാര്യങ്ങള്‍ എപ്പോഴും നാം ശ്രദ്ധിക്കണം. ഒന്ന് കഴിവുള്ളവരും ആത്മാര്‍ത്ഥതയുള്ളവരുമായ ഒരു സംഘം തൊഴിലാളികളെ സ്വന്തമാക്കണം. പ്രത്യേകിച്ച് ബേക്കറിമേഖലയില്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇന്നുണ്ടാക്കു പലഹാരങ്ങള്‍ക്കും ഭക്ഷണങ്ങള്‍ക്കും മറ്റും എന്നും ഒരേ രുചി നിലനിര്‍ത്തണം. ദിനംപ്രതി തൊഴിലാളികള്‍ മാറിക്കൊണ്ടിരുന്നാല്‍ പലഹാരങ്ങള്‍ക്കും മറ്റും രുചിവ്യത്യാസം ഉണ്ടാവുകയും അത് ഉപഭോക്താക്കളെ നമ്മില്‍നിന്ന് അകറ്റുകയും ചെയ്യും. മറ്റൊരുകാര്യം ഗുണമേന്മയാണ്. നമ്മള്‍ നല്‍കുന്ന ഓരോ ഉല്‍പ്പവും ഏറ്റവും മികച്ചതായിരിക്കണം. കുറച്ച് രൂപയുടെ ലാഭത്തിനുവേണ്ടി ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്താല്‍ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്നും ക്രമേണ പുറംതള്ളപ്പെടും. സംരംഭകര്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒന്നാണ് സാമ്പത്തികസ്ഥിരത. ഏതൊരു സ്ഥാപനത്തിന്റെയും നിലനില്‍പ്പിനാധാരം സാമ്പത്തിക സുസ്ഥിരതയാണ്. പ്രവര്‍ത്തനമൂലധനം കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്ഥാപനം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തും എന്നത് ഉറപ്പാണ്.
എല്ലാ സംരംഭകരും ധാരാളം യാത്രചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ലോകത്തിന്റെ പലഭാഗങ്ങളിലും നമ്മുടെ മേഖലയില്‍ ഉണ്ടായിരിക്കുന്ന പുതിയ പ്രവണതകളും മാറ്റങ്ങളും നമ്മുടെ ബിസിനസ്സിനെ അടുത്തതലത്തിലേക്ക് ഉയര്‍ത്തുതിന് വളരെ സഹായകമാകും. നമ്മുടെ പ്രവര്‍ത്തനരീതിയിലെ പല തെറ്റിദ്ധാരണകളും മാറിക്കിട്ടും. അല്ലാത്തപക്ഷം എന്നും നാം കിണറ്റില്‍ കിടക്കു തവളയെപ്പോലെയായിത്തീരും.വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഇല്ല. ഏതൊരു സ്ഥാപനത്തിലെയും പ്രഥമ തൊഴിലാളി അതിന്റെ സംരംഭകന്‍ ആയിരിക്കണം. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് പോയാലും സംരംഭകന്‍ ചിലപ്പോള്‍ സ്ഥാപനത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടിവരും. ഹാര്‍ഡ്‌വര്‍ക്കും, സ്മാര്‍ട്ട്‌വര്‍ക്കും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കുറുക്കുവഴിയിലൂടെ നേടുന്ന വിജയത്തിന് ആയുസ്സുണ്ടാവില്ല. സ്ഥാപനത്തില്‍ വരുത്തേണ്ട ക്രിയാത്മകമായ മാറ്റങ്ങളേക്കുറിച്ച് സംരംഭകന്‍ ബോധവാനായിരിക്കണം.
തൊഴിലാളികളെ വേണ്ടരീതിയില്‍ കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ അത് വലിയവിജയമാണ്. അതോടൊപ്പം അവരുടെ വിശ്വാസം നിലനിര്‍ത്തുകയും വേണം. കൃത്യമായി വേതനം നല്‍കുക എന്നുള്ളത് സംരംഭകത്വത്തിലെ മറക്കാന്‍ പാടില്ലാത്ത കാര്യമാണ്. അവരുടെ ആത്മവിശ്വാസം നിലനിര്‍ത്തുവാന്‍ ഇത് കാരണമാകും. തൊഴിലാളികള്‍ക്ക് കാലാനുസൃതമായ പരിശീലനങ്ങള്‍ നല്‍കാനും മറക്കറുത്. മോഹന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ 25-ാ മത്തെ വയസ്സില്‍ ബേക്കറി മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച വ്യക്തിയാണ് തലശ്ശേരി സ്വദേശിയായ മോഹന്‍. എറണാകുളം ജില്ലയാണ് തന്റെ കര്‍മ്മമണ്ഡലമായി തെരഞ്ഞെടുത്തത്. എറണാകുളം ജില്ലയില്‍ 19-ഉം, കോട്ടയം ജില്ലയില്‍ 1-ഉം ബേക്കറി & റെസ്റ്റോറന്റുകള്‍ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. മോഹന്‍ തന്റെ വാക്കുകള്‍ ഇങ്ങനെ അവസാനിപ്പിക്കുന്നു. ‘Business is not an event, it is a continues process’.