Wednesday, January 22Success stories that matter
Shadow

Month: March 2021

വിജയം പടിപടിയായി മാത്രം ലഭിക്കുന്ന ഒന്നാണ്

വിജയം പടിപടിയായി മാത്രം ലഭിക്കുന്ന ഒന്നാണ്

Top Story
ഒരു സംരംഭകനു വേണ്ട ഏറ്റവും വലിയ ഗുണം ക്ഷമയാണെന്ന് പറയുമ്പോള്‍ 'To lose pateince is to lose battle' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ അബ്ദുള്‍ ജബ്ബാര്‍ അടിവരയിട്ടു പറയുന്നു. ഒരു സംരംഭകനും ഒറ്റ രാത്രിയിലല്ല വിജയം കൈവരിച്ചത്. നിരന്തരം പരിശ്രമങ്ങളുടേയും പരാജയങ്ങളുടെയും പ്രതിസന്ധികളുടേയും കടല്‍ നീന്തിക്കടന്നാലേ വിജയം ലഭിക്കൂ. പ്രാവശ്യം പരാജയപ്പെട്ടിട്ടു തവണ നടത്തിയ യുദ്ധത്തില്‍ ജയിച്ച നെപ്പോളിയന്റെ കഥയും ക്ഷമയുടേയും, എത്ര വലിയ പരാജയത്തേയും തോല്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌സര്‍ പൈപ്‌സിന്റെ ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ ജബ്ബാര്‍ കച്ചവടത്തില്‍ നിന്നും താന്‍ നേടിയ അറിവുകള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. ഉപഭോക്താവിന്റെ സംതൃപ്തിയാണ് ബിസിനസിനെ നിലനിര്‍ത്തുന്ന മറ്റൊരു കാര്യം. നമ്മുടെ സ്ഥാപനത്തെ ഏല്‍പ്പിക്കുന്ന ജോലി നമ്മള്‍ കൃത്യമായി പൂര...
സൗന്ദര്യത്തിന് തിളക്കം കൂട്ടാന്‍ മിഡാസ് ബ്യൂട്ടി മാര്‍ട്ട്

സൗന്ദര്യത്തിന് തിളക്കം കൂട്ടാന്‍ മിഡാസ് ബ്യൂട്ടി മാര്‍ട്ട്

Health, Product Review, Top Story
സുന്ദരിയോ സുന്ദരനോ ആണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ സൗന്ദര്യ സംരംക്ഷണം എല്ലാവര്‍ക്കും കുറച്ച് ടെന്‍ഷന്‍ പിടിച്ച കാര്യമാണ്. സ്വന്തം മുഖത്തിന് അനുയോജ്യമായ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ തിരഞ്ഞെടുക്കലും അത്ര എളുപ്പമല്ല. നല്ലതും ഗുണമേന്മയുള്ളതുമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകാനും സാധ്യതകളേറെ. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരമാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം മിഡാസ് അഴകിന്റെ അവസാന വാക്കാക്കി മാറ്റിയിരിക്കുകയാണ്. വെറും സൗന്ദര്യ വര്‍ദധക വസ്തുക്കള്‍ എന്നതിലുപരി ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മിഡാസ് ബ്യൂട്ടി മാര്‍ട്ടില്‍ ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്. മുന്തിയ ബ്രാന്‍ഡുകളുടെ കോസ്മെറ്റിക്സും വെഡിങ് ജുവലറി കള...
ഗുണമേന്മ + മാര്‍ക്കറ്റിങ്ങ് = ജനപ്രിയ ബ്രാന്റ്

ഗുണമേന്മ + മാര്‍ക്കറ്റിങ്ങ് = ജനപ്രിയ ബ്രാന്റ്

Top Story
പുട്ട് ഇഷ്ടപ്പെടുന്ന മലയാളികളുടെ ഇഷ്ട ബ്രാന്റാണ് അജ്മി. ലോകത്തില്‍ മലയാളി എവിടെയെല്ലാം എത്തിയോ, അവിടെയെല്ലാം അജ്മിയും എത്തി. മലയാളിയുടെ പ്രാതല്‍ മേശയില്‍ ഇത്രയധികം സ്വാധീനം മറ്റൊരു ബ്രാന്റിനും കാണില്ല. അജ്മിയുടെ മാനേജിങ്ങ് ഡയറക്ടറായ റാഷിദ് കെ.എ. കച്ചവടത്തില്‍ നിന്നും പഠിച്ച കൃത്യനിഷ്ടയേക്കുറിച്ചും നിലവാരത്തേക്കുറിച്ചും വിജയഗാഥയോട് വിശദീകരിക്കുന്നു. ഏതൊരു സംരംഭകനും ആദ്യം സ്വയം സ്വയം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, എന്തിന് ഒരു കസ്റ്റമര്‍ നമ്മുടെ പ്രൊഡക്ട് വാങ്ങണം എന്ന്. അതായത് നമ്മുടെ പ്രൊഡക്ടിന്റെ USP എന്താണെന്ന്? പ്രൊഡക്ടിന്റെ നിലവാരം, യൂസര്‍ ഫ്രന്റ്‌ലി ആവുക, താങ്ങാവുന്നവില തുടങ്ങി അനേകം കാര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന ഒന്നാണ് USP. ഇതാണ് പ്രോഡക്ടിന്റെ ഭാവി നിശ്ചയിക്കുത്. സംരഭകര്‍ മറക്കാന്‍ പാടില്ലാത്ത വാക്കാണ് മാര്‍ക്കറ്റിങ്ങ്. എത്ര ഗുണനിലവാരമുള്ള പ്ര...