Monday, November 25Success stories that matter
Shadow

ബീക്രാഫ്റ്റ് തേന്‍കടയുടെ ഡീലര്‍മാരാകാന്‍ അവസരം

0 0

ബിക്രാഫ്റ്റ് കേരളത്തില്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കിയോസ്‌കുകള്‍ സ്ഥാപിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഓരോ സൂപ്പര്‍മാര്‍ക്കറ്റുകളിലും കിയോസ്‌ക്കുകള്‍ തുടങ്ങുവാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്യുന്നു. Customer care – 9847383003 www.beecrafthoney.com

ബിക്രാഫ്റ്റ് തേന്‍കടയുടെ മായമില്ലാത്ത കഥ

മധുരം എന്നാല്‍ സന്തോഷം എന്നാണ് അര്‍ത്ഥം. മധുരത്തിന്റെ ഏറ്റവും പരിശുദ്ധ രൂപമാണ് തേന്‍. തേനിന്റെ പരിശുദ്ധിയേയും ഔഷധഗുണത്തേക്കുറിച്ചും വിശുദ്ധഗ്രന്ഥങ്ങളിലും ആയുര്‍വ്വേദ പുസ്തകങ്ങളിലുമെല്ലാം പുരാതനകാലം മുതല്‍ക്കേ പരാമര്‍ശിച്ചിട്ടുള്ളതാണ്.എന്നാല്‍ ഇന്ന് ഏറ്റവുമധികം മായം കണ്ടുവരുന്നതും തേനിലാണ്. ലോകത്തില്‍ ഇന്ന് ലഭ്യമായ ഏത് തരം തേനുകളേക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് വയനാട് സ്വദേശിയായ ഉസ്മാന്‍ മദാരി. തേന്‍ വില്‍ക്കാന്‍വേണ്ടി അദ്ദേഹം സ്ഥാപിച്ച എക്സ്ലൂസീവ് ഔട്ട്ലെറ്റായ ബിക്രാഫ്റ്റ് തേന്‍കടയേക്കുറിച്ചും ഈ മേഖലയില്‍ നിലവിലുള്ള സാധ്യതകളേക്കുറിച്ചും ഉസ്മാന്‍ വിജയഗാഥയോട് സംസാരിക്കുന്നു.

ബിസിനസ് തേനായിരുന്നു എങ്കിലും അത്ര മധുരമുള്ളതല്ലായിരുന്നു, ബിക്രാഫ്റ്റിന്റെ തുടക്കം. 2008 മുതല്‍ സ്പൈസസിന്റെയും ഹണിയുടെയും വിപണനത്തില്‍ സംരംഭകനായിരുന്നു ഉസ്മാന്‍. 2018ല്‍ ബിക്രാഫ്റ്റ് തേന്‍കടയുടെ തുടക്കം വൈത്തിരിയിലായിരുന്നു. എന്നാല്‍ തുടങ്ങിയതിന്റെ 85-ാം ദിവസം 2018ലെ പ്രളയത്തില്‍ തേന്‍കടയും ഓഫീസ് കെട്ടിടവും പൂര്‍ണമായും ഭൂമിയിലേക്ക് താണുപോയി. സ്റ്റോക്ക് ഉള്‍പ്പടെ 50 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് സംഭവിച്ചത്. എന്നാല്‍ തളരാത്ത പോരാട്ടവീര്യം ഉള്ളിലുള്ള ഉസ്മാന്‍ തളര്‍ന്നില്ല. പ്രതിസന്ധികളെ അതിജീവിച്ച് അതിന്റെ 100-ാം ദിവസം പുതിയ ഷോപ്പ് തുടങ്ങി. തുടക്കത്തില്‍ കൃത്രിമ തേന്‍ വില്‍പ്പനക്കാരുമായി മത്സരിക്കേണ്ടിവന്നു. കാരണം വ്യാജ തേനിന്റെ ഇരട്ടി വിലയോളമാണ് ബിക്രാഫ്റ്റ് തേന്‍കടയില്‍ ഒരു കിലോഗ്രാം ശൂദ്ധമായ തേനിന് ചാര്‍ജ്ജ് ചെയ്തിരുന്നത്. എന്നാല്‍ സത്യത്തെ അധികകാലം ആര്‍ക്കും ഒളിപ്പിച്ചുവയ്ക്കാന്‍ സാധിക്കില്ല എന്ന് ഉസ്മാന്‍ തെളിയിച്ചു. കാരണം ഉപഭോക്താക്കള്‍ക്ക് മായമില്ലാത്ത തേന്‍ ലഭ്യമാക്കുക എന്ന വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു ഉസ്മാന്റെ തേന്‍കടയുടെ തുടക്കത്തിന്. 25 വ്യത്യസ്ഥ ഇനം തേന്‍ നിങ്ങള്‍ക്ക് ബിക്രാഫ്റ്റ് തേന്‍കടയില്‍നിും ലഭിക്കും. ശാസ്ത്രീയമായ രീതിയില്‍ തേന്‍ പ്രോസസ് ചെയ്ത് അമിതമായ ജലാംശം ഇല്ലാതാക്കിയാണ് ബിക്രാഫ്റ്റ് തേന്‍കടയുടെ തേന്‍ ഉപഭോക്താവിന് നല്‍കുന്നത്. അമിതമായ ജലാംശമുള്ള തേന്‍ പുളിക്കാന്‍ ഇടയാകുന്നത് കാരണം അത് ഉപയോഗിക്കുന്നത് മനുഷ്യര്‍ക്ക് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.

അതിജീവനത്തിന്റെ കഥ

അതിജീവനത്തിന്റെ വലിയൊരു കഥയാണ് ഉസ്മാന്‍ മദാരിയുടേത്. ഒരു തയ്യല്‍ തൊഴിലാളിയായിട്ടാണ് ഉസ്മാന്‍ തന്റെ ജീവിതം ആരംഭിക്കുന്നത്. അങ്ങനെയിരിക്കെയാണ് ആദ്യ പ്രളയം, ആദ്യ പ്രളയത്തില്‍ തന്റെ എല്ലാമെല്ലാമായിരുന്ന വീട് നഷ്ടപ്പെട്ടു. അതില്‍നിന്നും കരകയറണമെങ്കില്‍ താന്‍ ഒരു സംരംഭകനായെ മതിയാകൂ എന്നുമനസ്സിലാക്കിയ അദ്ദേഹം 2015 ല്‍ തേന്‍ വിപണന മേഖലയില്‍ സംരംഭകനായി. കുടുത്ത മത്സരത്തെയും പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് 2018ല്‍ ബിക്രാഫ്റ്റ് തേന്‍കട എന്ന ബ്രാന്റ് തുടങ്ങി. വെറും 3 മാസത്തിനുശേഷം രണ്ടാമത്തെ പ്രളയത്തില്‍ വൈത്തിരിയിലുണ്ടായിരുന്ന ഓഫീസും ഗോഡൗണും ഷോപ്പും അടങ്ങുന്ന കെട്ടിടം അപ്പാടെ ഭൂമിയിലേക്ക് താണുപോയി. എറണാകുളത്തെ പുതിയ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വേണ്ടി തയ്യാറാക്കിയിരുന്ന 90 ശതമാനം സ്റ്റോക്കും അതിനുള്ളിലായിരുന്നു. അതേ സമയം തന്നെ അങ്കമാലിയിലെ ഫ്ളാറ്റിന്റെ താഴത്തെ നിലയില്‍ സൂക്ഷിച്ചുരുന്ന ബാക്കിയുണ്ടായിരുന്ന സ്റ്റോക്കും പ്രളയത്തില്‍ മുങ്ങിപ്പോയി. ഇതിലൊന്നും തളര്‍ന്നില്ല ഉസ്മാന്‍. അടുത്ത 100 കൊണ്ട് വയനാട്ടില്‍ പുതിയ ഓഫീസും തേന്‍ കടയും യാഥാര്‍ത്യമാക്കി
കുറഞ്ഞ കാലം കൊണ്ട്എറണാകുളത്തും കോഴിക്കോടും വയനാട്ടിലും ആയി ഏഴോളം ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ കേരളമൊട്ടാകെ സഞ്ചരിക്കാനായി ഒരു തേന്‍വണ്ടിയും ലോഞ്ച് ചെയ്തു. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണം എന്നുള്ള അഭിപ്രായക്കാരനാണ് ഉസ്മാന്‍.

ബിക്രാഫ്റ്റിന്റെ ലക്ഷ്യം കേരളത്തിലെ ജനത പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുക എന്നതാണ്. അതും കള്ളനാണയങ്ങളെ പൂര്‍ണ്ണമായും തുടച്ചുനീക്കി പരിശുദ്ധമായ തേന്‍ ജനങ്ങളിലേക്കെത്തിക്കുക. കേരളത്തില്‍ ഒരുവര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് 4000 ടണ്‍ തേനാണ്. എന്നാല്‍ കേരളത്തിന്റെ ഉല്‍പ്പാദനക്ഷമത 80,00 ടണ്‍ തേനാണ് എന്ന വസ്തുത നമ്മില്‍ പലര്‍ക്കും അറിയില്ല. ഒരു തേന്‍ ഗവേഷകേന്ദ്രവും, ഒരു തേന്‍ മ്യൂസിയവും ബിക്രാഫ്റ്റിന്റേതായി വയനാട്ടില്‍ തുറന്നിരിക്കുന്നു. ഈ മേഖലയുടെ സമൂലമായ വളര്‍ച്ചയാണ് ബിക്രാഫ്റ്റിന്റെ ലക്ഷ്യം.

ഇന്ന് ബിക്രാഫ്റ്റ് തേന്‍കട ഈ മേഖലയില്‍ ഒരു ബ്രാന്റായി കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുത് ജനങ്ങള്‍ ഈ ബ്രാന്റിനെ നെഞ്ചിലേറ്റിയതുകൊണ്ടു മാത്രമാണ്. സിഡര്‍ ഹണി, ചെറുതേന്‍ , വയനാടന്‍ ഫോറസ്റ്റ് ഹണി, ബീപോള്ളന്‍ , ബ്ലാക്ക് ഫോറസ്റ്റ് ഹണി, കരഞ്ച് ഹണി, ലിച്ചി ഹണി, മസ്റ്റാഡ് ഹണി, തുളസി ഹണി കൂടാതെ വാല്യൂ ആഡഡ് ഉല്‍പ്പന്നങ്ങളായ ഗാര്‍ളിക് ഹണി, ഡ്രൈഫ്രൂട്ട് ഹണി അങ്ങനെ പോകുന്നു ബിക്രാഫ്റ്റ് തേന്‍കടയുടെ ലിസ്റ്റ്. കേരളത്തിന് പുറമെ കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ബിക്രാഫ്റ്റിന്റെ തേന്‍ കയറ്റി അയയ്ക്കുന്നുണ്ട്.

ചെറിയ പ്രതിസന്ധികളില്‍പോലും തളര്‍ന്നുപോകുന്നവര്‍ക്കുള്ള പ്രചോദനമാണ് ഉസ്മാന്‍ മദാരി എന്ന യുവസംരംഭകനും അദ്ദേഹത്തിന്റെ ബിക്രാഫ്റ്റ് തേന്‍കടയും.

 

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *