ഉയര്‍ച്ചയിലും താഴ്ചയിലും കരുതലോടെ ഒയാസിസ് ലിഫ്റ്റ്
വെറും 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലിഫ്റ്റ് കമ്പനികളുടെ ഇടയില്‍ ഒരു വിശ്വസ്ത നാമമായി ഒയാസിസ് ലിഫ്റ്റ് മാറിയത്, സ്ഥാപനം ഓരോ ലിഫ്റ്റിലും നല്‍കുന്ന കരുതലും സുരക്ഷയും ഒന്നുകൊണ്ടു തന്നെയാണ്.
ഉയരം കൂടുന്തോറും ചായയുടെ രുചി കൂടും എന്ന് നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറയുന്നുണ്ട്. അതുപോലെ തയൊണ് ഒയാസിസ് ലിഫ്റ്റിന്റെ കാര്യവും, ഉയരം കൂടുന്തോറും സുരക്ഷയും കൂടും. വെറും 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലിഫ്റ്റ് കമ്പനികളുടെ ഇടയില്‍ ഒരു വിശ്വസ്ത നാമമായി ഒയാസിസ് ലിഫ്റ്റ് മാറിയത്, സ്ഥാപനം ഓരോ ലിഫ്റ്റിലും നല്‍കുന്ന കരുതലും സുരക്ഷയും ഒന്നുകൊണ്ടു തന്നെയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജിബു.ജി എന്ന യുവസംരഭകന്റെ കരുത്തുറ്റ കരങ്ങളാണ്.
10 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ യാദൃശ്ചികമായാണ് ജിബു സംരഭക ലോകത്തേക്ക് കടന്നുവരുന്നത്. കേരളത്തിലെ ഒരു പ്രമുഖ ലിഫ്റ്റ് കമ്പനിയില്‍ ജോലി ചെയ്തി...