Monday, November 25Success stories that matter
Shadow

സമൂഹത്തിന് പ്രചോദനം നല്‍കുന്ന വിമുക്തഭടന്‍ – പി.മോഹന്‍ദാസ്

0 0

വിമുക്തഭടന്‍

സാധാരണഗതിയില്‍ ഒരു എക്‌സ്മിലിട്ടറി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ചിത്രമുണ്ട്. കപ്പടാ മീശവെച്ച് കവലയിലെ ചായക്കടയില്‍ ഇരുന്ന് യുദ്ധത്തില്‍ താന്‍ നടത്തിയ വീരകഥകള്‍ ”ഒട്ടും മായം ചാര്‍ക്കാതെ വിളമ്പുന്ന” ഒരു വ്യക്തിയുടെ രൂപം. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്ഥനാണ് തിരുവന്തപുരം ജില്ലയിലെ ആയിരൂപ്പാറ സ്വദേശിയായ പി.മോഹന്‍ദാസ് എന്ന വിമുക്തഭടന്‍. ആര്‍മി സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ഇദ്ദേഹം തന്റെ സംരംഭക ജീവിതത്തിലൂടെ സമൂഹത്തിന് പുതിയ ബിസിനസ് ആശയങ്ങള്‍ കാട്ടിക്കൊടുക്കുകയും യുവതലമുറയ്ക്ക് ഏറെ പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഇദ്ദേഹം നേതൃത്വം നല്‍കുന്ന എം.എസ്.പി.ഓക്‌സി സൊല്യൂഷന്‍സ് & ട്രെയിനിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ 4 വ്യത്യസ്ഥമേഖലകളിലാണ് ഇദ്ദേഹം സംരംഭകത്വത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന കംപ്യൂടെക് എന്ന സ്ഥാപനം, ഓക്‌സിഈസി എന്ന മെഡിക്കല്‍ അനുബന്ധ സ്ഥാപനം, ഓക്‌സി ബാസ്‌കറ്റ് എന്ന ആര്‍മി പ്രി റിക്രൂട്ട’്‌മെന്റ് ട്രെയിനിങ്ങ് സ്ഥാപനം. സമീപവാസികളായ വീട്ടമ്മമാരെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന (മായമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന) ഒരു ഗ്രോസറി ഷോപ്പും, ഹോംമെയ്ഡ് ഭക്ഷണശാലയും.

കംപ്യൂടെക്
നമ്മുടെ നാട് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, അടിസ്ഥാന ജോലികള്‍ ചെയ്യാന്‍ ആളെ കിട്ടുന്നില്ല എന്നുള്ളതാണ്. അതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് തെങ്ങ്കയറ്റം. ഈ സാഹചര്യം മനസ്സിലാക്കിയ മോഹന്‍ദാസ് ഛത്തീസ്ഗഡ് സ്വദേശികളായ ഒരുസംഘം യുവാക്കളെ തന്റെ സ്ഥാപത്തിലെടുത്ത് അവര്‍ക്ക് തെങ്ങുകയറ്റത്തില്‍ വിദഗ്ധപരിശീലനം നല്‍കുകയും, സമീപപ്രദേശങ്ങളില്‍ തെങ്ങിന്‍തോപ്പുകളിലും വീടുകളിലും തെങ്ങുകയറാന്‍ ആളുകളെ സപ്ലൈ ചെയ്തുതുടങ്ങി. ഇതിനോട് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ന് തിരുവനന്തപുരം ജില്ലയുടെ പകുതിയോളം ഭാഗത്ത് തെങ്ങുകയറ്റ തൊഴിലാളികളെ സപ്ലൈ ചെയ്യാന്‍ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്. 36,000-ത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ ഈ സംഘമാണ്. ഒരു തൊഴിലാളി ഇതിലൂടെ ശരാശരി 40,000 രൂപയാണ് സമ്പാദിക്കുന്നത്. ഇത്രയും നല്ലൊരു വരുമാനം ലഭിക്കുന്ന ജോലി മലയാളികള്‍ക്കും ചെയ്യാവുന്നതാണ്, മോഹന്‍ദാസ് പറയുന്നു. ഇതില്‍ എടുത്തുപറയേണ്ട കാര്യം ഈ കൊറോണ കാലഘട്ടത്തില്‍ സ്ഥാപനത്തിലെ അന്യസംസ്ഥാന തൊഴിലാളികളും മോഹന്‍ദാസിന്റെ ഒരുമാസത്തെ പെന്‍ഷനും ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 78,000 രൂപയാണ് സംഭാവന നല്‍കിയത്. ഇത് അഭിമാനകരമായ വസ്തുതയാണ്. തിരുവനന്തപുരം ജില്ലയിലും മലപ്പുറം ജില്ലയിലുമാണ് സ്ഥാപനത്തിന്റെ സേവനം ലഭിക്കുക.

ഓക്‌സി ഈസി
ഓക്‌സിജന്‍ സിലിണ്ടറിനുപകരം ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉപകരണമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ്. ഓണ്‍ലൈനിലൂടെ ഈ മെഷീന്റെ വില്‍പ്പന നടത്തുന്നു, കൂടാതെ മെഷീന്‍ വാടകയ്ക്കും നല്‍കുന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് വാടക സൗകര്യം ലഭിക്കുകയുള്ളൂ. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ജീവിക്കുന്ന മിക്കവാറും രോഗികള്‍ക്കും ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാകില്ല. അത്തരത്തിലുള്ളവര്‍ക്ക് ആശ്വാസമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ് മെഷീന്‍. 30000 രൂപയാണ് ഉല്‍പ്പന്നം വാങ്ങാന്‍ വരുന്നതുക.

ആര്‍മി പ്രി-റിക്രൂട്ട’്‌മെന്റ് ട്രെയ്‌നിങ്ങ്
ഓക്‌സി ബാസ്‌കറ്റിന്റെ ഏറ്റവും പുതിയ സംരംഭമാണ് ആര്‍മി പ്രി-റിക്രൂട്ട’്‌മെന്റ് ട്രെയിനിങ്ങ്. ട്രെയിനിങ്ങിനൊപ്പം പാര്‍ട്‌ടൈം ജോലി കൂടി (ശമ്പളത്തോടുകൂടി) നല്‍കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 18 മുതല്‍ 23 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് ട്രെയിനിങ്ങ് ലഭിക്കുക. യൂണിഫോം, താമസസൗകര്യം, സര്‍വ്വീസ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ചാര്‍ജ്ജ് നല്‍കണം. ആദ്യം അഡ്മിഷന്‍ എടുക്കുന്ന 15 പേര്‍ക്ക് താമസം സൗജന്യമായി ലഭിക്കുതാണ്.

ആര്‍മിയില്‍ ജോലി സ്വപ്‌നംകണ്ടുനടക്കുന്ന ധാരാളം യുവാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. ആര്‍മി പ്രീ റിക്രൂട്ടമെന്റ ട്രെയ്‌നിങ്ങ് കേരളത്തില്‍ പല സ്ഥലങ്ങളിലും ഉണ്ടെങ്കിലും വലിയ തുക ഫീസ് ഇനത്തില്‍ ഈടാക്കുന്നു.ഈ സാഹചര്യത്തില്‍ ഇത് നല്‍കാന്‍ സാധിക്കാത്ത താഴ്ന്ന വരുമാനക്കാരായ യുവാക്കളെ ഉദ്ദേശിച്ചാണ് ഈ ട്രെയ്‌നിങ്ങ് ക്ലാസ്സുകള്‍ തുടങ്ങിയത്. ഇന്ന് സര്‍വ്വീസ് മേഖലയില്‍ അനന്തമായി അവസരങ്ങളുള്ള കേരളത്തില്‍ സ്വന്തമായി ജോലി നേടാനും എന്ത് ജോലിയും ആത്മാര്‍ത്ഥതയോടുകൂടി ചെയ്യാന്‍ യുവാക്കളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതും സ്ഥാപനത്തിന്റെ ലക്ഷ്യമാണ്.

ഓക്‌സി കോക്കനട്ട് ഓയില്‍
മായം കലര്‍ന്ന ഭക്ഷണങ്ങള്‍ നമ്മുടെ ജനതയുടെ ആരോഗ്യത്തെ കാര്‍ന്ന് തിന്നുന്ന ഇന്നത്തെ സാഹചര്യത്തില്‍ വീണ്ടും വ്യത്യസ്ഥനാവുകയാണ് മോഹന്‍ദാസ്. സ്ഥാപനത്തിന് സമീപത്തുള്ള വീട്ടമ്മമാരെ ഏകോപിപ്പിച്ചുകൊണ്ട് ഒരു വെളിച്ചെണ്ണ മില്ല് തുടങ്ങിയിരിക്കുകയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ മായം കണ്ടുവരുന്നത് വെളിച്ചെണ്ണയിലാണ്. അതിനാല്‍ ശുദ്ധമായ വെളിച്ചെണ്ണ കുപ്പികളിലാക്കി ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് സ്ഥാപനം ചെയ്യുത്. കൂടാതെ ഇലത്തേയില, ഗ്രീന്‍ ടീ, കാപ്പിക്കുരു, ഹോംമേഡ് ഭക്ഷണങ്ങള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്കായി കുറഞ്ഞവിലയില്‍ ഇവിടെനിന്നും നല്‍കുകയും ചെയ്യുന്നു. പൊതിച്ചോറ് – 30 രൂപ, ചായ – 5 രൂപ, വട – 5 രൂപ, സുഖിയന്‍ – 5 രൂപ, പഴമ്പൊരി – 5 രൂപ ഇങ്ങനെ പോകുന്നു വിലവിവരപ്പട്ടിക. പാചകംചെയ്യുന്നതെല്ലാം ശൂദ്ധമായ വെളിച്ചെണ്ണയിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച മോഹന്‍ദാസ് തന്റെ ആര്‍മി ജീവിതത്തിന് ശേഷം ബിസിനസ്സിലേക്ക് കടന്നുവന്നത് യാതൊരു സംരംഭക പശ്ചാത്തലവും ഇല്ലാതെയായിരുന്നു. ചില ബിസിനസ്സുകളില്‍ കനത്ത നഷ്ടം സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു ഫിനിക്‌സ് പക്ഷിയേപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ഓക്‌സി ബാസ്‌കറ്റ് എന്ന സ്ഥാപനത്തെ കോടികളുടെ ടേണോവറുള്ള സ്ഥാപനമാക്കി മാറ്റുകയും ചെയ്തത് തന്റെ കഠിനാധ്വാനവും ചങ്കൂറ്റവും ദീര്‍ഘവീഷണവും നേതൃത്വപാഠവവും എല്ലാം കൊണ്ടായിരുന്നു. ഈ വിജയത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിന്താഗതി ഒന്ന് മാത്രമാണ് ‘നമുക്ക് എന്ത് കിട്ടും എന്നല്ല, മറിച്ച് സമൂഹത്തിന് എന്ത് നല്‍കാന്‍ സാധിക്കും എന്നാണ്’.

ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലൂടെ പി.മോഹന്‍ദാസ് എന്ന വിമുക്തഭടനായ സംരംഭകന്‍ സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നുത്. വ്യത്യസ്ഥമായ മേഖലയില്‍ സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നും അവയെല്ലാം എങ്ങനെ വിജയത്തിലെത്തിക്കാമെന്നും അദ്ദേഹം നമുക്ക് കാണിച്ച് തരുന്നു. തനിക്ക് ലഭിക്കാവുന്ന വലിയ ലാഭം സമൂഹത്തിന് തിരിച്ച് നല്‍കുന്നതിലൂടെയുമാണ് ഇദ്ദേഹം വ്യത്യസ്ഥനാകുന്നത്. മോഹന്‍ദാസിന്റെ ഭാര്യ ബിന്ദു, മകന്‍ പവി മോഹനും മകള്‍ പവിതയും ഭര്‍ത്താവ് വിഷ്ണുവും ബിസിനസ്സില്‍ ഇദ്ദേഹത്തെ സഹായിക്കുന്നു

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *