ഒരു ലിറ്റര്‍ പെട്രോളിന്റെ വില എന്ന് 100 രൂപയില്‍ എത്തും എന്ന് ഭയന്ന് കണ്ണും നട്ടിരിക്കുകയാണ് ജനങ്ങള്‍. ഈ സമയത്താണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രസക്തിയെക്കുറിച്ച് നാം ചിന്തിക്കാന്‍ തുടങ്ങുന്നത്. അതിലൂടെ മാസം 5000 രൂപ ലാഭിക്കുവാനും സാധിച്ചാലോ? കരുത്തിലും കാഴ്ചയിലും വിപണിയില്‍ മികച്ച പ്രതികരണമുള്ള ഇലക്‌ട്രോവീല്‍സ് എന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ നിരത്തിലെ താരം. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബോസ് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ ബോസ് മോേട്ടാഴ്‌സ് ആണ് ഇലക്‌ട്രോവീല്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ വിതരണക്കാര്‍.
പണം തിരികെ തരുന്നു
ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ എങ്ങനെ പണം തിരികെ കിട്ടും എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്. അത്തരമൊരു വാഹനമാണ് ഇലക്‌ട്രോവീല്‍സ് സ്‌കൂട്ടറുകള്‍. അതെങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശരാശരി 70 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാം. പെട്രോള്‍ സ്‌കൂട്ടര്‍ 70 കീലോമീറ്റര്‍ യാത്രചെയ്യാനായി ചെലവാകുന്നത് 175 രൂപയോളമാണ്. അങ്ങനെ കണക്ക് കൂട്ടുമ്പോള്‍ നിങ്ങളുടെ ലാഭം 5000 രൂപയിലും കൂടുതലാണ്. കാരണം ഒരു പെട്രോള്‍ സ്‌കൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് പ്രതിമാസം 5000 രൂപയില്‍ കൂടുതല്‍ ഇന്ധനച്ചെലവ് വരുന്നു. അപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ്ജ് ചെയ്യാനായി 100 രൂപ മാത്രമാണ് ചെലവുവരുന്നത്. അതായത് കിലോമീറ്റര്‍ ശരാശരിയില്‍ 10 വര്‍ഷം ഓടിക്കാന്‍ ഒരു കുടുംബത്തിന് ആവശ്യമായി വരുന്നത് 15,000 രൂപയാണ്. ഈ കാലയളവില്‍ ഒരു പെട്രോള്‍ വാഹനത്തിനുവേണ്ടി ചെലവാക്കേണ്ടിവരുത് 6 മുതല്‍ 7 ലക്ഷം രൂപയോളമാണ്. സത്യത്തില്‍ ഒരു സാധാരണക്കാരന്റെ വരുമാനത്തില്‍നിന്നും 35 ശതമാനം തുകയും പെട്രോളിനുവേണ്ടി ചെലാവാക്കുന്നു. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിലൂടെ ഇന്ധനവിലയില്‍ ചെലവാകുന്ന തുക ലാഭമായി ഉടമസ്ഥന്റെ കുടുംബത്തിന് ലഭിക്കും.
വെറും വാക്കല്ല
മുകളില്‍ പറഞ്ഞത് 100 ശതമാനവും വെറും വാക്കുകളല്ല. അത് മനസ്സിലാക്കുവാനായി ഒരു ടെസ്റ്റ്‌ഡ്രൈവിന് ബോസ് മേട്ടോഴ്‌സ് നിങ്ങളെ ഷോറൂമിലേക്ക് സ്വാഗതം ചെയ്യുകയാണ്. ‘Customer is King’ എന്നതാണ് ബോസ് മോേട്ടാഴ്‌സിന്റെ ആപ്തവാക്യം. അത്തരത്തില്‍ സംതൃപ്തരായ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇലക്‌ട്രോവീല്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകളെ ഇരുചക്രവാഹനമേഖലയിലെ ഒന്നാമന്‍മാരാക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യന്‍ നിരത്തുകള്‍ക്ക് സുപരിചിതമാണ് ഈ വാഹനം. എന്നാല്‍ ബോസ് മോട്ടോഴ്‌സ് ഡീലര്‍ഷിപ്പ് ഏറ്റെടുത്തതോടെയാണ് വാഹനം ഒരു ജനപ്രിയ ബ്രാന്റായി മാറിയത്. മൈലേജും കരുത്തും ഒരുപോലെ സമ്മേളിക്കുന്ന ഈ സ്‌കൂട്ടര്‍ മികവ് തെളിയിച്ച് വിപണി കീഴടക്കിയതില്‍ അത്ഭുതമില്ല. ഏതൊരു പെട്രോള്‍ സ്‌കൂട്ടറുമായും ഒപ്പം നില്‍ക്കുന്ന കരുത്താണ് ഇലക്‌ട്രോവീല്‍സ് സ്‌കൂട്ടറുകളുടെ ഒരു പ്രത്യേകത. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് ഈ സ്‌കൂട്ടറുകള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാകുന്നത്. ഇലക്‌ട്രോവീല്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 4 വ്യത്യസ്ഥ മോഡലുകളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ”വിന്‍ഡ്” എന്ന മോഡലാണ് ഏറ്റവും ജനപ്രിയ സ്‌കൂട്ടര്‍. അസാമാന്യ കരുത്തും യാത്രാചെലവിലെ കുറവും ”വിന്‍ഡി”നെ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍നിന്നും വ്യത്യസ്ഥമാക്കുന്നു.
സാധാരണ സ്‌കൂട്ടറുകളില്‍നിന്നും ഇലക്ട്രിക് സ്‌കൂട്ടറുകളെ വ്യത്യസ്ഥമാക്കുന്ന ഒരു ഘടകം സാധനങ്ങള്‍ കൊണ്ടുപോകാന്‍ സ്ഥലസൗകര്യം മുന്‍ഭാഗത്ത് കൂടുതല്‍ ഉണ്ട് എന്നതാണ്. പത്രക്കെട്ട’് മുതല്‍ ഗ്യാസ് സിലിണ്ടര്‍ വരെയുള്ള വസ്തുക്കള്‍ അനായാസമായി കൊണ്ടുപോകാന്‍ സാധിക്കും. പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് ധാരാളം മെയിന്റനന്‍സ് വരുമ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് വരുന്ന ഏക ചെലവ് ബ്രേക്ക് ശരിയാക്കുക എന്നത് മാത്രമാണ്. ജില്ലയില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം വാഹനത്തിന്റെ സര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. മികച്ച സര്‍വ്വീസും കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ശക്തമായ ഒരു സര്‍വ്വീസ് ടീം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. അത്യാവശ്യ സമയങ്ങളില്‍ നിങ്ങള്‍ക്കാവശ്യമുള്ള സ്ഥലത്ത് എത്തി സര്‍വ്വീസ് നല്‍കുവാനും കമ്പനിക്ക് സാധിക്കും.
നൂലാമാലകള്‍ ഇല്ല
സാധാരണ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്കുള്ളതുപോലെ രജിസ്‌ട്രേഷന്‍, ആര്‍.സി.ബുക്ക്, ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകള്‍ ഒന്നും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യമില്ല. ലൈസന്‍സും നിര്‍ബന്ധമില്ല. ഷോറൂമില്‍നിന്നും സ്‌കൂട്ടര്‍ വാങ്ങിയാല്‍ നേരെ നിരത്തിലിറക്കി ഓടിച്ചുപോകാം. കൗമാരക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ സാധിക്കും. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും ഉപയോഗിക്കാം എന്നതും ഇല്ക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ബസ്സിലെ തിക്കിലും തിരക്കിലും പെടാതെ സൗകര്യപ്രദമായി സ്‌കൂളിലും കോളേജിലും ചെറിയ ചെലവില്‍ പോയിവരാനും ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിക്കാം.
ഇപ്പോള്‍ സന്തോഷിക്കാന്‍ 2 കാരണങ്ങളാണ് ബോസ് മോട്ടോര്‍സ് നിങ്ങള്‍ക്ക് നല്‍കുന്നത്. 1. ഇലക്ട്രോവീല്‍സില്‍ നിന്നും എന്‍.എക്‌സ് 350 എന്ന ഇലക്ട്രക് ബൈക്ക് ലോഞ്ച് ചെയ്യുകയാണ്. 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുന്ന ബൈക്കാണ് ഇത്. ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2. ഒറ്റ ചാര്‍ജ്ജില്‍ 250 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന ഇലക്ട്രോവീല്‍സിന്റെ പുതിയ വിന്‍ഡ് സ്‌ക്കൂട്ടറും ലോഞ്ച് ചെയ്യുകയാണ്.
സാധാരണ പെട്രോള്‍ സ്‌കൂട്ടറുകള്‍ പോലെ മെയിന്റനന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ആവശ്യമില്ല. കൂടാതെ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജിങ്ങ് പോലുള്ള സൗകര്യങ്ങളും ഇന്‍ബില്‍റ്റ് ആയി ഉണ്ട്. ഏറ്റവും മികച്ച ഡിസൈനില്‍ യുവതലമുറയ്ക്ക് മനസ്സിനിണങ്ങുന്ന 8 വിവിധ നിറങ്ങളില്‍ വിന്റ് സ്‌കൂട്ടര്‍ വിപണിയില്‍ ലഭിക്കുന്നു. 3 വര്‍ഷത്തെ സര്‍വ്വീസ് വാറന്റിയും കമ്പനി നല്‍കുന്നു കൂടാതെ അംഗവൈകല്യമുള്ളവര്‍ക്ക് ആവശ്യമായ 3 ചക്ര സ്‌കൂട്ടറുകളും ഇലക്‌ട്രോവീല്‍സ് വിപണിയില്‍ എത്തിക്കുന്നു. മറ്റ് 3 ചക്ര സ്‌കൂട്ടറുകളില്‍നിന്നും വ്യത്യസ്ഥമായി റിവേഴ്‌സ് സ്വിച്ച് സംവിധാനം ഉപയോഗിച്ച് വാഹനം മറ്റുള്ളവരുടെ സഹായം കൂടാതെ പുറകോട്ടെടുക്കാന്‍ അംഗപരിമിതരെ സഹായിക്കുന്നു. സാധാരണ പെട്രോള്‍ സ്‌കൂട്ടറുകളില്‍നിന്നും വ്യത്യസ്ഥമായി അപകടം കുറവാണ് എന്നത് ഇലക്‌ട്രോവീല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രത്യേകതയാണ്. 100 കിലോമീറ്റര്‍ ഓടുകയല്ല ഒരു ജീവനെ 100 വര്‍ഷത്തേക്ക് കാത്തുസൂക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്ന് വിതരണക്കാരായ ബോസ് മോട്ടേഴ്‌സിന്റെ ഭാരവാഹികള്‍ പറയുന്നു. തീരെ കുറഞ്ഞ സ്പീഡില്‍ ഓടിക്കാന്‍ സാധിക്കുതിനാല്‍ സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദവുമാണ് ഈ സ്‌കൂട്ടര്‍. പെരുമ്പാവൂര്‍ ടൗണ്‍, ഒന്നാംമൈല്‍, കലൂര്‍, കാക്കനാട്, ചാലക്കുടി, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ ബോസ് മോട്ടോഴ്‌സിന്റെ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9400063656, 9388836365. വെബ്‌സൈറ്റ് – www.bosmotors.com