2020-21 സാമ്പത്തിക വര്‍ഷത്തില്‍ തലയെടുപ്പുമായി കെയ്ര്‍ഓണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്
ഈ കൊറോണക്കാലത്ത് ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് മഹാമാരിക്കെതിരെ പോരാടിയപ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാകവചമായ പി.പി.ഇ.കിറ്റുകള്‍ എവിടെനിന്നാണ് വന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതാണ് കെയ്‌റോണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്. കൊച്ചിയിലെ കളമശ്ശേരി ആസ്ഥാനമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സത്യത്തില്‍ ഈ കാലഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം ഇമചിമ്മാതെ പ്രവര്‍ത്തിക്കുകയായിരുന്നു കെയ്‌റോണിന്റെ മാനേജ്‌മെന്റും തൊഴിലാളികളും. വാസ്തവത്തില്‍ ഇപ്പോള്‍ മാത്രമല്ല, ''നിപ്പ'' കേരളത്തില്‍ പടര്‍ന്നുപിടിച്ചപ്പോഴും കെയ്‌റോണ്‍ തന്നെയായിരുന്നു വ്യക്തിസുരക്ഷാ കിറ്റുകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നത്. ബിസിനസ് എന്നതിനുപരി ഒരു സാമൂഹിക പ്രതിബന്ധതയും ഉള്ളതുകൊണ്ടാണ് സ്ഥാപനത്തിന് ഇത്തരം പകര്‍ച്ചവ്യാധികളുടെ സാഹചര്യത്തില്‍ സര്‍ക്കാരുമായും ആശുപത്രികളുമായും തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് പ്രവര്‍ത്ത...