Monday, November 25Success stories that matter
Shadow

2020-21 സാമ്പത്തിക വര്‍ഷത്തില്‍ തലയെടുപ്പുമായി കെയ്ര്‍ഓണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്

0 0

ഈ കൊറോണക്കാലത്ത് ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് മഹാമാരിക്കെതിരെ പോരാടിയപ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാകവചമായ പി.പി.ഇ.കിറ്റുകള്‍ എവിടെനിന്നാണ് വന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതാണ് കെയ്‌റോണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്. കൊച്ചിയിലെ കളമശ്ശേരി ആസ്ഥാനമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സത്യത്തില്‍ ഈ കാലഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം ഇമചിമ്മാതെ പ്രവര്‍ത്തിക്കുകയായിരുന്നു കെയ്‌റോണിന്റെ മാനേജ്‌മെന്റും തൊഴിലാളികളും. വാസ്തവത്തില്‍ ഇപ്പോള്‍ മാത്രമല്ല, ”നിപ്പ” കേരളത്തില്‍ പടര്‍ന്നുപിടിച്ചപ്പോഴും കെയ്‌റോണ്‍ തന്നെയായിരുന്നു വ്യക്തിസുരക്ഷാ കിറ്റുകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നത്. ബിസിനസ് എന്നതിനുപരി ഒരു സാമൂഹിക പ്രതിബന്ധതയും ഉള്ളതുകൊണ്ടാണ് സ്ഥാപനത്തിന് ഇത്തരം പകര്‍ച്ചവ്യാധികളുടെ സാഹചര്യത്തില്‍ സര്‍ക്കാരുമായും ആശുപത്രികളുമായും തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്.

30 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപനത്തിന്റെ സാരഥി ജെയിംസ് ജോര്‍ജ്ജും, ഭാര്യ എല്‍സി ജെയിംസും 3 തൊഴിലാളികളുമായി എറണാകുളത്ത് പുല്ലേപ്പടിയില്‍ തുടങ്ങിയ താണ് ഇന്ന് വ്യക്തിസുരക്ഷാകവചങ്ങളുടെ മേഖലയില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന കെയ്‌റോണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ് എന്ന സ്ഥാപനം. ഇന്ന് 70000 ചതരുശ്രയടി പ്രത്യേകം സജ്ജീകരിച്ച ക്ലീന്‍ റൂമുകള്‍ അടക്കം 14000 ചതുരശ്രയടിയിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. കളമശ്ശേരിയില്‍ കിന്‍ഫ്ര ഹൈടെക് ബയോടെക്‌നോളജി പാര്‍ക്കിലാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്.

സര്‍ജിക്കല്‍ ഡ്രേപ്പ്‌സ് ആന്റ് പാക്ക്‌സ് ആണ് സ്ഥാപനം കൂടുതലായും ഉല്‍പ്പാദിപ്പിക്കുന്നത്. സത്യത്തില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പേ വ്യക്തിസുരക്ഷാ കവചങ്ങളുടെ ബിസിനസ് തുടങ്ങിയതാണ് കെയ്‌റോണ്‍. അക്കാരണം കൊണ്ടുതന്നെയാണ് ഇത്തരം പകര്‍ച്ചവ്യാധികളുടെ സാഹചര്യത്തില്‍ കേരളത്തിലും കേരളത്തിനുപുറത്തുമുള്ള സ്ഥാപനങ്ങള്‍ക്ക് വ്യക്തിസുരക്ഷാ കവചങ്ങള്‍ കൃത്യമായി നല്‍കാന്‍ കെയ്‌റോണിന് സാധിച്ചത്.. വ്യക്തിസുരക്ഷാ കവചങ്ങള്‍ക്ക് പുറമെ ഓര്‍ത്തോപിഡിക് കെയ്ര്‍ ഉല്‍പ്പന്നങ്ങള്‍, ജനറല്‍ സര്‍ജറി ഉല്‍പ്പന്നങ്ങള്‍, യൂറോളജി, ഗൈനക്കോളജി, ഒഫ്താല്‍മിക്, ഇ.എന്‍.ടി., ന്യൂറോളജി, കാര്‍ഡിയോളജി എന്നീ മേഖലകളിലുമുള്ള സര്‍ജിക്കല്‍ ഡ്രേപ്പുകളും പാക്ക്‌സും കമ്പനി ഉല്‍പ്പാദിപ്പിക്കുന്നു. കേരളത്തില്‍ ഈ മേഖലയിലെ 75 ശതമാനം മാര്‍ക്കറ്റ് ഷെയറും കെയ്‌റോണിന്റേതാണ് എന്നത് അഭിമാനകരമായ വസ്തുതയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് സ്ഥാപനം കാഴ്ചവച്ചത്.

കളമശ്ശേരി മേജര്‍ ഇന്‍ഡസ്ട്രീസ് എസ്റ്റേറ്റിലും, കിന്‍ഫ്ര ഹൈടെക് ബയോടെക് പാര്‍ക്കിലുമായി 2 ഫാക്ടറികളിലായാണ് ഉല്‍പ്പാദനം നടക്കുന്നത്. ദുബായ്, മസ്‌കറ്റ്, യൂറോപ്പ്, യു.എസ്.എ. എന്നീ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ഥാപനത്തിന് മാര്‍ക്കറ്റ് ഉണ്ട്. സര്‍ജറിക്കാവശ്യമായ ഡിസ്‌പോസിബിള്‍ അപ്പാരല്‍സ് ഒരു കിറ്റ് ആയി ഇന്ത്യയിലാദ്യമായി അവതരിപ്പിച്ചത് കെയ്‌റോണ്‍ ആയിരുന്നു. ഇതിനുവേണ്ടി ധാരാളം പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട് സ്ഥാപനത്തിന്. ഗുണമേന്മയ്ക്ക് യൂറോപ്പിലെയും, അമേരിക്ക പോലുള്ള രാജ്യങ്ങളുടെയും അംഗീകാരവും സര്‍ട്ടിഫിക്കേഷനും സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ട്.

കൊറോണ കാലഘട്ടത്തില്‍ സ്ഥാപനം എല്ലാ സ്റ്റാഫിനെയും ചേര്‍ത്തുനിര്‍ത്തുകയും അവരുടെ ആരോഗ്യ-സാമ്പത്തിക മേഖലകളില്‍ ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ക്വാളിറ്റിയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ കടുന്നുകയറ്റം ഈ മേഖലയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നുണ്ടെന്ന് ജയിംസ് ജോര്‍ജ്ജ് പറയുന്നു. കേരളത്തിലെ പ്രശസ്തമായ അന്‍പതോളം ആശുപത്രികള്‍ കെയ്‌റോണിന്റെ ഉപഭോക്താക്കളാണ്. തങ്ങളുടെ മേഖലയില്‍ വളരെ വലിയ വികസനക്കുതിപ്പാണ് കെയ്‌റോണ്‍ ലക്ഷ്യമിടുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *