വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഐലീഫ് സ്റ്റീല്‍ ഡോറുകള്‍
മരത്തില്‍ തീര്‍ത്ത ഡോറുകളുടെ ആധിപത്യം ഇല്ലാതാക്കിക്കൊണ്ട്, 2005ല്‍ ഈ മേഖലയില്‍ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് ഐലീഫ് ഉരുക്കു ഡോറുകളുടെ കടന്നുവരവ്. അന്നുവരെ നമ്മുടെ നാട്ടില്‍ ഇല്ലാതിരുന്ന ഉല്‍പ്പന്നമായിരുന്നു ഉരുക്ക് ഡോറുകളും ജനാലകളും. ആദ്യഘട്ടത്തില്‍ ഉപഭോക്താക്കളില്‍ നിന്നും തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് മികച്ച ഗുണമേന്‍മയുള്ളതുകൊണ്ടും ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായതുകൊണ്ടും ഉപഭോക്താക്കള്‍ ഐലീഫ് ഡോറുകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് മാര്‍ക്കറ്റില്‍ ധാരാളം ''ഉരുക്ക് ഡോര്‍'' കമ്പനികള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ക്വാളിറ്റി സ്റ്റീല്‍ ഡോറുകള്‍ വാങ്ങാന്‍ വരുന്നവര്‍ ഐലീഫ് ഡോറുകള്‍ അന്വേഷിച്ചാണ് വരുന്നത്. ''നിലവാരം കുറഞ്ഞ സ്റ്റീല്‍ ഡോറുകള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഉയര്‍ത്താന്‍ സാധിക്കും, എന്നാല്‍ ഐലീഫ് ഡോറുകള്‍ 4 പേര്‍ ചേര്‍ന്നാലേ ഉയര്‍ത്താന്‍ സ...