Monday, November 25Success stories that matter
Shadow

വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഐലീഫ് സ്റ്റീല്‍ ഡോറുകള്‍

0 0

മരത്തില്‍ തീര്‍ത്ത ഡോറുകളുടെ ആധിപത്യം ഇല്ലാതാക്കിക്കൊണ്ട്, 2005ല്‍ ഈ മേഖലയില്‍ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് ഐലീഫ് ഉരുക്കു ഡോറുകളുടെ കടന്നുവരവ്. അന്നുവരെ നമ്മുടെ നാട്ടില്‍ ഇല്ലാതിരുന്ന ഉല്‍പ്പന്നമായിരുന്നു ഉരുക്ക് ഡോറുകളും ജനാലകളും. ആദ്യഘട്ടത്തില്‍ ഉപഭോക്താക്കളില്‍ നിന്നും തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് മികച്ച ഗുണമേന്‍മയുള്ളതുകൊണ്ടും ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായതുകൊണ്ടും ഉപഭോക്താക്കള്‍ ഐലീഫ് ഡോറുകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് മാര്‍ക്കറ്റില്‍ ധാരാളം ”ഉരുക്ക് ഡോര്‍” കമ്പനികള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ക്വാളിറ്റി സ്റ്റീല്‍ ഡോറുകള്‍ വാങ്ങാന്‍ വരുന്നവര്‍ ഐലീഫ് ഡോറുകള്‍ അന്വേഷിച്ചാണ് വരുന്നത്. ”നിലവാരം കുറഞ്ഞ സ്റ്റീല്‍ ഡോറുകള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഉയര്‍ത്താന്‍ സാധിക്കും, എന്നാല്‍ ഐലീഫ് ഡോറുകള്‍ 4 പേര്‍ ചേര്‍ന്നാലേ ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ” ഐലീഫ് ഡോറുകളുടെ സാരഥി ജോബി വര്‍ഗീസ് പറയുന്നു. പൂമുഖ വാതിലുകള്‍ക്ക് പുറമേ സ്റ്റീല്‍ വിന്‍ഡോസ്, സ്മാര്‍ട്ട’് സെക്യൂരിറ്റി ലോക്കുകളും എഫ്.ആര്‍.പി. ഡോറുകളും, ഡിജിറ്റല്‍ ഡോര്‍ വ്യൂവറുകളും ഉപഭോക്താക്കള്‍ക്കായി ഐ ലീഫ് അവതരിപ്പിച്ചിരിക്കുന്നു.

സ്റ്റീല്‍ ഡോറുകള്‍ തന്നെയാണ് കമ്പനിയുടെ പ്രമുഖ ഉല്‍പ്പന്നം. മറ്റ് സ്റ്റീല്‍ ഡോറുകള്‍ക്ക് വില കുറവായിരിക്കും. എന്നാല്‍ ഐലീഫിന്റെ ക്വാളിറ്റി നല്‍കാന്‍ സാധിക്കുകയില്ല, അതാണ് ഐലീഫ് ഡോറിന്റെ ഏറ്റവും വലിയ പ്രത്യേകത, ജോബി കൂട്ടിച്ചേര്‍ക്കുന്നു. 15 വര്‍ഷമായി ഐലീഫ് ഡോറുകള്‍ ഉപയോഗിക്കുന്ന സംതൃപ്തരായ ഉപഭോക്താക്കള്‍ തന്നെയാണ് ഐ ലീഫിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണക്കാര്‍. ഈ ഒറ്റക്കാരണത്താലാണ് ഐലീഫ് ഇന്ന് ഈ മേഖലയില്‍ മാര്‍ക്കറ്റ് ലീഡറായി നിലനില്‍ക്കുന്നത്.

കാഴ്ചയില്‍ തടി ഡോറുകളോട് കിടപിടിക്കുന്ന ഐലീഫ് ഡോറുകള്‍ ഫിനിഷിങ്ങിലും, ഡിസൈനിലും, ഉറപ്പിലും ഒരുപടി മുന്നില്‍ത്തന്നെയാണ്. തടി ഡോറുകളേക്കാള്‍ ഉറപ്പും ഫയര്‍ റെസിസ്റ്റന്റ് ആണെന്നതും ഉല്‍പ്പന്നത്തിന് മാര്‍ക്കറ്റില്‍ പ്രശസ്തി നേടിക്കൊടുത്തു. ഇതോടൊപ്പം സ്മാര്‍ട്ട’് ലോക്കുകളും ഡിജിറ്റല്‍ ഡോര്‍ വ്യൂവറുകളും ഐലീഫിനെ സുരക്ഷയുടെയും സൗകര്യത്തിന്റെയും കാര്യത്തില്‍ വ്യത്യസ്ഥരാക്കുന്നു. ഡിജിറ്റല്‍ ലോക്കുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് പരമ്പരാഗതരീതിയില്‍ താക്കോലുമായി നടക്കുകയോ, താക്കോല്‍ നഷ്ടപ്പെടുമെന്ന ഭയമോ വേണ്ട, കൂടാതെ കള്ളന്‍മാരെ പേടിക്കുകയും വേണ്ട. നമ്പറുകള്‍ ഉപയോഗിച്ചോ, ഫിംഗര്‍പ്രിന്റ് ഉപയോഗിച്ചോ, ബ്ലൂ ടൂത്ത് ഉപയോഗിച്ചോ ഒക്കെ ഡോര്‍ തുറക്കാന്‍ സാധിക്കും. മാത്രമല്ല മാനുവലായും ഉപയോഗിക്കാം.

ലോകം ടെക്‌നോളജിയില്‍ അതിവേഗം കുതിക്കുമ്പോള്‍ ഐ ലീഫിന്റെ ഡിജിറ്റല്‍ ഡോര്‍ വ്യൂവറുകള്‍ നിങ്ങളുടെ സുരക്ഷയ്ക്കും, സൗകര്യത്തിനും ഉറപ്പുതരുന്നു. 170 ഡിഗ്രി ആംഗിളില്‍ കാഴ്ചകള്‍ പകര്‍ത്തുന്ന ക്യാമറകള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ വ്യൂവര്‍ ഉപയോഗിച്ച് വീടിന് പുറത്ത് നില്‍ക്കുന്നവരെ വ്യക്തമായി മനസ്സിലാക്കി മാത്രം വാതില്‍ തുറക്കാന്‍ സഹായിക്കുന്നു. കുട്ടികളും, പ്രായമായവരും മാത്രം വീട്ടിലുള്ള സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഡോര്‍ വ്യൂവറുകളുടെ പ്രസക്തി നാം മനസ്സിലാക്കുന്നത്.

പുതിയ സംരഭകരോട്
അനേകം പ്രതികൂല സാഹചര്യങ്ങളെ നേരിട്ടുതയൊണ് ജോബി വര്‍ഗീസ് ഐ ലീഫ് ഡോര്‍ എന്ന സ്ഥാപനത്തെ ഇന്നത്തെ രീതിയില്‍ മാര്‍ക്കറ്റ് ലീഡറാക്കി മാറ്റിയത്. അച്ചടക്കത്തോടെയുള്ള ബിസിനസിന് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ വരവു ചിലവുകള്‍ കൃത്യമായി മനസ്സിലാക്കി പണം ചെലവാക്കുക എന്നതും ബിസിനസില്‍ പ്രധാനമാണ്. മറ്റൊരുകാര്യം സ്ഥാപനത്തിലെ തൊഴിലാളികളുടെ ഉള്ളില്‍ ഉടമസ്ഥതാബോധം സൃഷ്ടിക്കുക എന്നതാണ്. തന്റെ സ്ഥാപനം വളര്‍ന്നാല്‍ മാത്രമെ തനിക്കും ഉയര്‍ച്ചയുണ്ടാകൂ എന്ന് തൊഴിലാളികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുവാന്‍ സംരംഭകന്‍ ശ്രദ്ധിക്കണം. ടീം വര്‍ക്കിലൂടെ സ്ഥാപനത്തിന് പലനേട്ടങ്ങളിലേക്കെത്താന്‍ സാധിക്കും എന്നും മനസ്സിലാക്കിക്കൊടുക്കുക. ഓരോ സംരംഭകനും തന്റെ സ്ഥാപനത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ആദ്യാവസാനത്തേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ചെയ്യുന്ന ബിസിനസിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരുമായിരിക്കണം സംരംഭകര്‍, ജോബി കൂട്ടിച്ചേര്‍ക്കുന്നു.

ശക്തമായ ഒരു അടിത്തറയില്‍ കെ’ിപ്പൊക്കിയ സ്ഥാപനമാണ് ഐലീഫ് ഡോറുകള്‍. അതുകൊണ്ടുതയൊണ് ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സാധിക്കുന്നത്. ഇക്കഴിഞ്ഞ കൊറോണക്കാലഘ’ത്തില്‍ തങ്ങളുടെ 60 സ്ഥാഫിനും ഒരുരൂപ പോലും കുറയ്ക്കാതെ ശമ്പളദിവസം തന്നെ കൃത്യമായി മുഴുവന്‍ തുകയും നല്‍കി മാതൃകയായിരിക്കുകയാണ് ജോബി വര്‍ഗീസ്. വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി പാലിക്കുകയും സാഹചര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടും മാത്രമാണ് ഐലീഫ് ഡോറുകള്‍ ഇന്ന് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *