2020-21ല്‍ മികച്ച പ്രകടനം, ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി ഫിജികാര്‍ട്ട്
മൂന്നരവര്‍ഷം മാത്രം പ്രായമുള്ള ഒരു മലയാളി സംരംഭം ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണെന്നു കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. ആര്? എവിടെ? എങ്ങിനെ? എപ്പോള്‍ ? തുടങ്ങിയ സംരംഭം, എന്നിങ്ങനെ ധാരാളം ചോദ്യങ്ങള്‍ ഓരോ ആളുടെയും ഉള്ളില്‍ വരാം.. അതെ, അതാണ് ഫിജികാര്‍ട്ട്.
മലയാളികള്‍ക്ക് സുപരിചിതനായ ഡോ.ബോബി ചെമ്മണ്ണൂര്‍, പ്രവാസി ബിസിനസുകാരനായ ഡോ.ജോളി ആന്റണി, യുവസംരംഭകനായ അനീഷ് കെ.ജോയ് എന്നിവരാണ് ഫിജികാര്‍ട്ടിന്റെ സാരഥികള്‍. ഇവര്‍ മൂന്നരവര്‍ഷം മുമ്പ് തുടങ്ങിയ ഫിജിക്കാര്‍ട്ട് (ഫിസിക്കലി എക്സ്പീരിയന്‍സ് ആന്റ് ഡിജിറ്റലി പര്‍ച്ചേസ്) എന്ന സംരംഭം ഈ വര്‍ഷം പകുതിയോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറെടുക്കുകയാണ്.
മാര്‍ക്കറ്റില്‍ സാധാരണയായി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാ ആളുകളിലേക്കും ഡയറക്ട് മാര്‍ക്കറ്റിങ്ങ് രീതിയില്‍ എത്തിച്ചുനല്‍കിയാണ് ഫിജികാര്‍ട്ടിന...