Monday, November 25Success stories that matter
Shadow

2020-21ല്‍ മികച്ച പ്രകടനം, ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി ഫിജികാര്‍ട്ട്

9 2

മൂന്നരവര്‍ഷം മാത്രം പ്രായമുള്ള ഒരു മലയാളി സംരംഭം ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണെന്നു കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. ആര്? എവിടെ? എങ്ങിനെ? എപ്പോള്‍ ? തുടങ്ങിയ സംരംഭം, എന്നിങ്ങനെ ധാരാളം ചോദ്യങ്ങള്‍ ഓരോ ആളുടെയും ഉള്ളില്‍ വരാം.. അതെ, അതാണ് ഫിജികാര്‍ട്ട്.

മലയാളികള്‍ക്ക് സുപരിചിതനായ ഡോ.ബോബി ചെമ്മണ്ണൂര്‍, പ്രവാസി ബിസിനസുകാരനായ ഡോ.ജോളി ആന്റണി, യുവസംരംഭകനായ അനീഷ് കെ.ജോയ് എന്നിവരാണ് ഫിജികാര്‍ട്ടിന്റെ സാരഥികള്‍. ഇവര്‍ മൂന്നരവര്‍ഷം മുമ്പ് തുടങ്ങിയ ഫിജിക്കാര്‍ട്ട് (ഫിസിക്കലി എക്സ്പീരിയന്‍സ് ആന്റ് ഡിജിറ്റലി പര്‍ച്ചേസ്) എന്ന സംരംഭം ഈ വര്‍ഷം പകുതിയോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടാന്‍ തയ്യാറെടുക്കുകയാണ്.

മാര്‍ക്കറ്റില്‍ സാധാരണയായി ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാ ആളുകളിലേക്കും ഡയറക്ട് മാര്‍ക്കറ്റിങ്ങ് രീതിയില്‍ എത്തിച്ചുനല്‍കിയാണ് ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കം മുതല്‍ നിത്യോപയോഗ സാധനങ്ങളായിരുന്നു ഏറെയും. തുടര്‍ന്ന് സര്‍വ്വീസും, പ്രൊഡക്ട് സെല്ലിങ്ങും ഒരു കുടക്കീഴിലാക്കി. യഥാര്‍ത്ഥത്തില്‍ വിപണിയില്‍ ലഭിക്കുന്ന പല ഉല്പന്നങ്ങളുടെയും നിര്‍മ്മാണ ചെലവ് വില്പന വിലയുടെ 20 ഓ 30 ഓ ശതമാനം മാത്രേ വരികയുള്ളൂ.. ബാക്കി തുക ചില്ലറ വില്‍പനക്കാരന്‍ വരെയുള്ള ഇടനിലക്കാര്‍ക്കും പരസ്യ ചെലവിനുമായി പോകുന്നു. ഇതേ ഉത്പന്നം ഫിജികാര്‍ട്ട് വാങ്ങി ഉപഭോക്താവിന് സാധാരണവില്പന വിലയേക്കാള്‍ കുറഞ്ഞ വിലയക്ക് നല്‍കുമ്പോള്‍ പോലും ബാക്കിയുള്ള തുക ലാഭമായി ഫിജികാര്‍ട്ടിന്റെ പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമകള്‍ക്ക് ലഭിക്കുന്നു.
ഇന്ന് പലവ്യഞ്ജനങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍,ടെക്സ്‌റ്റൈല്‍, ക്രോക്കറി, പെയ്ന്റ് തുടങ്ങി ഒട്ടനവധി ഉല്പന്നങ്ങള്‍ ലഭ്യമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ വസ്തുക്കളും വരും നാളില്‍ ഫിജികാര്‍ട്ടിലൂടെ എല്ലാവരിലേക്കും ലഭ്യമാകും.

കൂടാതെ ഫിജികാര്‍ട്ടിനെ മറ്റൊരു കസ്റ്റമര്‍ക്ക് റഫര്‍ ചെയ്യുമ്പോള്‍ ഓരോ പാര്‍ട്ണര്‍ സ്റ്റോറി ലൂടെയും നടക്കുന്ന വില്പനയ്ക്ക് അനുസൃതമായി റഫര്‍ ചെയ്ത ആളുകള്‍ക്ക് അവര്‍ നല്കിയ ബാങ്ക് അക്കൗണ്ടിലേക്ക് ലാഭമായി ലഭിക്കുന്നു. മറ്റ് ഡയറക്ട് സെല്ലിങ്ങില്‍ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തിക്ക് ആവശ്യമുള്ള ഒട്ടുമിക്ക ഉല്‍പന്നങ്ങളും ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേതെന്ന പോലെ ഇന്ന് ഫിജികാര്‍ട്ടില്‍ ലഭിക്കും.

ശക്തമായ മാനേജ്‌മെന്റ് പിന്‍ബലമാണ് ഫിജികാര്‍ട്ടിന് 2 പ്രളയം, കോവിഡ് മഹാമാരി ഇവയെല്ലാം അതിജീവിച്ച് ഇന്ന് അതിവേഗം മുന്നേറുന്നതിന് കാരണം. കേരളത്തില്‍ മാത്രം ഫിജികാര്‍ട്ടിന് 2.5 ലക്ഷത്തിന് മുകളില്‍ പാര്‍ട്ണര്‍ സ്റ്റോറുകളാണുള്ളത്. ഡയറക്ട് മാര്‍ക്കറ്റിംഗിന്റെയും ഇ.കോമേഴ്സിന്റെയും ഒരു സംയോജിതരൂപമാണ് ഫിജികാര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡയറക്ട് മാര്‍ക്കറ്റിങ്ങില്‍ നിലവില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ബ്രാന്റ് ഉല്‍പ്പങ്ങളല്ല നിങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഫിജികാര്‍ട്ടില്‍ അതില്‍നിന്ന് വ്യത്യസ്ഥമായി ഏത് ബ്രാന്റ് ഉല്പന്നങ്ങളും ലഭിക്കും. ഏതൊരാള്‍ക്കും ഫിജികാര്‍ട്ടിന്റെ പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമകളാവാം സാധിക്കും.മിനിമം ബിസിനസ് നടന്നിട്ടുള്ള പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്കേ വില്പന യ്ക്ക് അനുസൃതമായ ലാഭം ലഭിക്കൂ.. ഓണ്‍ലൈനായോ സ്റ്റോറുകള്‍ മുഖാന്തിര മോ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ലഭിക്കുകയും ചെയ്യും.

ലോക്ക്ഡൗണ്‍ കാലത്തെ ബിസിനസ്

ലോക്ക്ഡൗണ്‍ എന്നത് മാനസികമായ മനോഭാവമാണെന്ന് കമ്പനിയുടെ സി.ഒ.ഒ. (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍)അനീഷ് കെ.ജോയ് പറയുന്നു. ഞങ്ങളുടെ പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമകളുടെ മനസ്സില്‍ നിന്ന് ലോക്ക്ഡൗണിനെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ലോക്ക്ഡൗണ്‍ കാലത്ത് ആദ്യം തന്നെ ചെയ്തത്. ഫിജികാര്‍ട്ട് ഒരു കാംപെയ്ന്‍ തുടങ്ങി, SPEAK UP WE LISTEN എന്നതായിരുന്നു ആ കാംപെയ്ന്‍. മറ്റൊരാളുടെ സംസാരം കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകുന്നത് വലിയ മാറ്റമുണ്ടാക്കും എന്നത് ഉറപ്പായിരുന്നു ഇന്ത്യയിലുള്ള മൂന്നര ലക്ഷത്തോളം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് ട്രെയ്‌നിംഗ് കൊടുത്തു. ചുറ്റുമുള്ള ആള്‍ക്കാരെ കേള്‍ക്കാന്‍ ശ്രമിക്കുക എന്നാണ് അവരോട് പറഞ്ഞത്. ഈ കാംപെയ്‌നിലൂടെ നെഗറ്റിവിറ്റി പരമാവധി എടുത്തു കളഞ്ഞു. ആവശ്യം മാത്രം സംസാരിക്കുന്ന ആളുകളെ മാത്രം കണ്ട ഉപഭോക്താക്കളില്‍ ഫിജി കാര്‍ട്ടിന്റെ ഈ രീതി വ്യത്യസ്തമായി തോന്നി. ആരുടെയും വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ ഫിജികാര്‍ട്ടിലൂടെ വാങ്ങാം എന്ന അവസ്ഥയുണ്ടാക്കി. ഇതൊരു കൂട്ടായ ശ്രമമാണ്. ദീര്‍ഘവീക്ഷണത്തോടെയായിരുന്നു പ്രവര്‍ത്തനം. സ്റ്റോറുകളില്‍ ആവശ്യത്തിന് പ്രൊഡക്റ്റുകളുണ്ടായിരുന്നു. ലോജിസ്റ്റിക്‌സിലും കൊറോണ കാലത്ത് യാതൊരു വീഴ്ച്ചയും വന്നില്ല. പരമാവധി സംവിധാനങ്ങളൊരുക്കി.

ലോകം മുഴുവന്‍ സ്തംഭിച്ചുനിന്ന സമയത്ത് മനസ്സറിഞ്ഞ് മറ്റുള്ളവരെ കേള്‍ക്കാനും അതിലൂടെ ഉല്പന്നങ്ങള്‍ വില്പന നടത്താനും ഫിജി കാര്‍ട്ട് മാര്‍ക്കറ്റിംഗ് പങ്കാളികള്‍ക്ക് സാധിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് വളരെ കൃത്യമായി ശമ്പളവും ഇന്‍സെന്റീവും ഒരു പോലെ നല്‍കിയ ചുരുക്കം ചില കമ്പനികളിലൊന്നാണ് ഫിജികാര്‍ട്ട്-അനീഷ് ആത്മവിശ്വാസത്തോടെ പറയുന്നു.

ഫിജികാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് മൂന്നര വര്‍ഷമായി. ദുബായ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് മികച്ച ബിസിനസുണ്ടായെന്നും കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പുള്ള വില്‍പ്പനയെക്കാള്‍ കോവിഡ് കാലത്തെ വില്‍പ്പന കൂടുകയാണുണ്ടായതെന്നും അനീഷ് സാക്ഷ്യപ്പെടുത്തുന്നു.

ഫിജികാര്‍ട്ട് ഇപ്പോള്‍ നല്‍കുന്ന ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഒരു ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണ യൂനിറ്റ് ആരംഭിച്ചിരിക്കുകയാണ്. കൂടാതെ മറ്റ് ഗ്രോസറി ഐറ്റംസിനായി കര്‍ഷകരില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ഇടനിലക്കാരെ ഒഴിവാക്കി ആ ലാഭം പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമകള്‍ക്ക് ലഭ്യമാക്കുകയുമാണ് ചെയ്യുന്നത്.
തൃശ്ശൂരില്‍ 38000 ചതുരശ്ര അടിയില്‍ പുതിയതായി തുടങ്ങാന്‍ പോകുന്ന ഓഫീസും 1.5 ലക്ഷം ചതുരശ്ര അടിയില്‍ ആരംഭിക്കാന്‍ പോകുന്ന ലോജിസ്റ്റിക് സംവിധാനം കൂടി വരുന്നതോടെ ഫിജികാര്‍ട്ടിന്റെ കേരളത്തിലെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകും.

നൂതനാത്മകമായ ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് അനീഷ് കെ.ജോയി എന്ന മികച്ച സംരഭകന് എന്നും PASSION. അതിന്റെ ഭാഗമായാണ് ഫിജികാര്‍ട്ട് എന്ന ആശയവുമായി മുന്നോട്ടുവന്നതും അത് ഇന്നത്തെ മികച്ചൊരു സംരംഭമായി മാറിയതും.
വലിയ ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള ആസൂത്രണത്തിലാണ് ഇന്നും ഫിജികാര്‍ട്ട്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
38 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
23 %
Surprise
Surprise
38 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *