ഡോ. വര്‍ഗീസ് മൂലന്‍ എന്ന പ്രതിഭാസം
മൂലന്‍സ് ഗ്രൂപ്പ് എന്നാല്‍ കേരളത്തിന്റെ സ്വന്തംബ്രാന്റാണ്. എന്നാല്‍ എങ്ങനെയാണ് മൂലന്‍സ് ഗ്രൂപ്പ് ഒരു ബ്രാന്റായതെന്ന കഥ നമ്മളില്‍ പലര്‍ക്കുമറിയില്ല. 1985ല്‍ സൗദിഅറേബ്യയിലാണ് മൂലന്‍സ് ഗ്രൂപ്പിന്റെ എളിയ തുടക്കം. വിജയ് സൂപ്പര്‍ മാര്‍ക്കറ്റ് എന്നപേരിലായിരുന്നു ആദ്യസ്ഥാപനത്തിന്റെ തുടക്കം. സ്‌പൈസസും, മസാലകളും മറ്റും പാക്കിസ്ഥാന്‍ ഉല്‍പ്പങ്ങളായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എന്തുകൊണ്ട് കേരളത്തിന്റെ സ്വന്തം സ്‌പൈസസും മസാലകളും ഉപയോഗിച്ചു കൂടാ എുന്് ഡോ. വര്‍ഗീസ് മൂലന്‍ ചിന്തിച്ചു. അതിന്റെ ഫലമായി 1987ല്‍ മൂലന്‍സിന്റെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇംപോര്‍ട്ട് ചെയ്തുതുടങ്ങി. അന്ന് മാസം ഒരു കണ്ടെയ്‌നര്‍ എന്ന നിലയില്‍ നിന്നും ഇന്ന് മാസം 35 കണ്ടെയ്‌നറുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൂലന്‍സ് ഗ്രൂപ്പ് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്നങ്ങോട്ട് ഗ്രൂപ്പിന്റെ വളര്‍ച്ച ദ്രുതഗതിയി...