മൂലന്‍സ് ഗ്രൂപ്പ് എന്നാല്‍ കേരളത്തിന്റെ സ്വന്തംബ്രാന്റാണ്. എന്നാല്‍ എങ്ങനെയാണ് മൂലന്‍സ് ഗ്രൂപ്പ് ഒരു ബ്രാന്റായതെന്ന കഥ നമ്മളില്‍ പലര്‍ക്കുമറിയില്ല. 1985ല്‍ സൗദിഅറേബ്യയിലാണ് മൂലന്‍സ് ഗ്രൂപ്പിന്റെ എളിയ തുടക്കം. വിജയ് സൂപ്പര്‍ മാര്‍ക്കറ്റ് എന്നപേരിലായിരുന്നു ആദ്യസ്ഥാപനത്തിന്റെ തുടക്കം. സ്‌പൈസസും, മസാലകളും മറ്റും പാക്കിസ്ഥാന്‍ ഉല്‍പ്പങ്ങളായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എന്തുകൊണ്ട് കേരളത്തിന്റെ സ്വന്തം സ്‌പൈസസും മസാലകളും ഉപയോഗിച്ചു കൂടാ എുന്് ഡോ. വര്‍ഗീസ് മൂലന്‍ ചിന്തിച്ചു. അതിന്റെ ഫലമായി 1987ല്‍ മൂലന്‍സിന്റെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇംപോര്‍ട്ട് ചെയ്തുതുടങ്ങി. അന്ന് മാസം ഒരു കണ്ടെയ്‌നര്‍ എന്ന നിലയില്‍ നിന്നും ഇന്ന് മാസം 35 കണ്ടെയ്‌നറുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൂലന്‍സ് ഗ്രൂപ്പ് എക്‌സ്‌പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്നങ്ങോട്ട് ഗ്രൂപ്പിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. വെയര്‍ഹൗസുകള്‍, വാഹനങ്ങള്‍ തുടങ്ങി ഓരോന്നും ഗ്രൂപ്പ് സൗദിയില്‍ സ്വന്തമാക്കി. തുടര്‍ന്ന് വിജയ് മസാലകള്‍ക്ക് തുടക്കം കുറിച്ചു. വിദേശമാര്‍ക്കറ്റ് മാത്രമായിരുന്നു ലക്ഷ്യം. അതിനുശേഷം ഫോട്ടോസ്റ്റുഡിയോയും കളര്‍ലാബും തുടങ്ങി. തുടര്‍ന്ന് ഓര്‍ഗാനിക് ഫാമിങ്ങ്, ലോജിസ്റ്റിക്‌സ്, ഹെല്‍ത്ത് കെയര്‍, പവര്‍ ജനറേഷന്‍, ഇ-കൊമേഴ്‌സ്, ടെക്‌സ്റ്റൈല്‍, ഏവിയേഷന്‍, റെഡി ടു ഈറ്റ് ഫുഡ്‌സ്, ഒലിയോറെസിന്‍, സിനിമാ നിര്‍മ്മാണം തുടങ്ങി സംരംഭകത്വത്തിന്റെ സമസ്തമേഖലകളിലും വര്‍ഗീസ് മൂലന്‍ എന്ന സംരംഭകന്‍ കഴിവുതെളിയിച്ചു. ബിസിനസിന്റെ തുടക്കം മുതല്‍ ഓരോ പടവുകള്‍ കയറുന്നതോടെപ്പം തന്റെ സഹോദരങ്ങളെ കൂടി സംരംഭകലോകത്തേക്ക് കൈപിടിച്ചു നടത്തി അദ്ദേഹം. വിജയ്, ജയ്, മൂലന്‍സ്, റോമ, ക്ലീനക്‌സ്, ബട്ടര്‍ഫ്‌ളൈ, എലൈറ്റ് എന്നീ ബ്രാന്റുകളിലായി 450 ഉല്‍പ്പന്നങ്ങള്‍ മൂലന്‍സ് ഗ്രൂപ്പിന് സ്വന്തമായുണ്ട്.
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മൂലന്‍സ് ഗ്രൂപ്പിന് ഓഫീസുണ്ട്. കൂടാതെ അമേരിക്ക, യൂറോപ്പ്, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സ്ഥാപനത്തിന് ഓഫീസ് ഉണ്ട്. വിദേശ രാജ്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് മകന്‍ വിജയ് വര്‍ഗീസ് ആണ്.
റോക്കറ്റ്‌റി-ദി നമ്പി ഇഫക്ട്
വര്‍ഗീസ് മൂലന്റെ നിര്‍മ്മാണത്തില്‍ പഴയ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് ഡബ്ബിങ്ങ് നടത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങി അനവധി വിദേശരാജ്യങ്ങിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ലോക്ഡൗണ്‍ കാരണം റിലീസ് നീണ്ടുപോയ ചിത്രം അടുത്തമാസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത തമിഴ് സിനിമാ താരം മാധവന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
കാരുണ്യ സ്പര്‍ശം (വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍)
ഒരു സംരംഭകന്‍ എന്നതിലുപരി ഒരുവലിയ മനുഷ്യസ്‌നേഹികൂടിയാണ് വര്‍ഗീസ് മൂലന്‍. ഇതിനോടൊപ്പം 101 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തി. ധാരാളം കുട്ടികളുടെ കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി. അടുത്ത ഘട്ടമായി അങ്കമാലി ആഡ്‌ലക്‌സ് അപ്പോളോ ഹോസ്പിറ്റലുമായി ചേര്‍ന്ന് 60 കുട്ടികളുടെ ഹാര്‍ട്ട് സര്‍ജറി നടത്താന്‍ തയ്യാറെടുക്കുകയാണ്. ഇതുകൂടാതെ ധാരാളം സാധുജന സേവനങ്ങളും നടത്തുന്നുണ്ട്, വര്‍ഗീസ് മൂലന്റെ നേതൃത്വത്തില്‍. ഇതുകൂടാതെ റോട്ടറി ക്ലബ്ബിന്റെ ഒരു സജീവ പ്രവര്‍ത്തകനുമാണ് വര്‍ഗീസ് മൂലന്‍.മാര്‍ക്കറ്റിങ്ങ് മാനേജ്‌മെന്റ് വിത്ത് റിലവന്‍സ് ഓഫ് ഫുഡ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുമുണ്ട്.
സംരംഭകരോട്
സംരംഭകത്വം എന്നത് പ്രതിസന്ധികള്‍ നിറഞ്ഞതാണ്. ഓരോദിവസവും പുതിയ പ്രശ്‌നങ്ങളെ നേരിടാന്‍ തയ്യാറായിരിക്കണം. ഏത് നിമിഷവും അലര്‍ട്ട് ആയിരിക്കണം സംരംഭകന്‍. മാത്രമല്ല അമിത ആത്മവിശ്വാസം നഷ്ടം വരുത്തും എന്ന സത്യം മനസ്സിലാക്കണം ഓരോ സംരംഭകനും. സാമ്പത്തിക അച്ചടക്കം എന്ന വാക്ക് ഒരു സംരംഭകനും മറക്കരുത്. ചില സംരംഭകരുടെ ചിന്ത ബിസിനസില്‍ നിന്നും ലഭിക്കുന്ന പണമെല്ലാം ലാഭമാണെന്നാണ്. വരവ് ചെലവ് തുകകള്‍ക്ക് കൃത്യമായ കണക്ക് സൂക്ഷിക്കണം. സ്ഥാപനം നടത്തുന്ന ചെറിയ ചെറിയ ചെലവുകള്‍ വരെ സൂക്ഷിച്ച് ഉപയോഗിക്കണം. ”പലതുള്ളി പെരുവെള്ളം” എന്ന സത്യം സംരംഭകര്‍ മറക്കരുത്. പരിപാവനമായി വേണം പണത്തെ നാം ഉപയോഗിക്കാന്‍. സംരംഭകലോകത്ത് എന്നും പുതിയ അവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഓരോ സംരംഭകനും ചെയ്യേണ്ടത് ഈ അവസരങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കുക എന്നുള്ളതാണ്. സാഹചര്യത്തിനൊത്ത് മാറാത്ത ഏതൊരു സംരംഭകനും തങ്ങളുടെ മേഖലയില്‍ നിന്ന് ക്രമേണ പുറംതള്ളപ്പെടും.