ബിനു പൊരുതി നേടിയ വിജയം, 2020-21 ല്‍ മികച്ച പ്രകടനവുമായി സേവന മെഡിനീഡ്‌സ്
2020-21 സാമ്പത്തിക വര്‍ഷം ലോകത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച ട്വന്റി-20യുടെ നാടായ കിഴക്കമ്പലത്തു നിന്നും ബിനു ഫിലിപ്പോസ് എന്ന വനിതാ സംരംഭക നേതൃത്വം നല്‍കുന്ന ''സേവന മെഡിനീഡ്‌സ്'' എന്ന സ്ഥാപനം മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച് ബൃഹദ് ദൂരം മുന്നേറിയിരിക്കുന്നു.കേരളത്തിലെ മുന്‍നിര മെഡിക്കല്‍ ഉല്‍പ്പന്ന ബ്രാന്റായ സേവന മെഡിനീഡ്‌സിന്റെ വിജയത്തിനു പിന്നില്‍ മനക്കരുത്തിന്റേയും പോരാട്ടത്തിന്റേയും പ്രചോദിപ്പിക്കുന്ന കഥയുണ്ട്.
ഒരു സംരംഭക കുടുംബത്തിലാണ് ബിനു ജനിച്ചത്. NIIT.വാറങ്കലില്‍നിന്നും കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ബിനു. യാദൃശ്ചികമായ ഒരു സംഭവത്തിലൂടെയാണ് ഒരു സംരംഭകയാകുന്നത്. തന്റെ പിതാവിന്റെ ഒരു സുഹൃത്ത് അപകടത്തില്‍പെട്ട'് ശരീരം തളര്‍ന്ന് കിടപ്പിലാവുകയും അദ്ദേഹത്തിനായി ബിനുവിന്റ...