ഓര്‍ഗാനിക് പച്ചക്കറികളും ഉത്പന്നങ്ങളുമായി അസീസിയ ഫാം
ഇത് ഒരു അതീജീവനത്തിന്റെ കഥയല്ല, മറിച്ച് ഒരു നാടിന്റെ പൈതൃകം തിരിച്ചറിഞ്ഞ് അത് സ്വായത്തമാക്കാന്‍ ശ്രമിച്ച ഒരു മനുഷ്യന്റെ കഥയാണ്. അതാണ് അബ്ദുള്‍ അസീസ്, അസീസിയ ഓര്‍ഗാനിക് ഫാമിന്റെയടക്കം അസീസിയ ഗ്രൂപ്പിന്റെ സാരഥി. രാസവളപ്രയോഗത്തില്‍ മലീമസമായ ഒരു ഭക്ഷ്യസംസ്‌കാരത്തെ ഉടച്ച് വാര്‍ത്ത് ജൈവവളപ്രയോഗത്തിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച എന്‍ജിനീയറായ കര്‍ഷകന്‍. മണ്ണിന്റെ നൈസര്‍ഗീഗത നഷ്ടപ്പെടുത്താതെ ജൈവകൃഷിരീതിയില്‍ പൊന്നുവിളയിച്ചു ഈ മനുഷ്യസ്‌നേഹി. അസീസിയ ഓര്‍ഗാനിക് ഫാം നടത്തുന്ന ജൈവവിപ്ലവത്തിന്റെ കഥയാണിത്.
അനാരോഗ്യകരമായ അവസ്ഥയില്‍ നിരവധി മരുന്നുകള്‍ ഉപയോഗിച്ചിരുന്ന അസീസ്, എന്തുകൊണ്ട് തന്റെ ഭക്ഷണരീതി മാറ്റിക്കൂടാ എന്ന് ചിന്തിച്ചു. അങ്ങനെ മായമില്ലാത്ത ഭക്ഷണം കഴിക്കുവാനായി പച്ചക്കറികള്‍ ജൈവരീതിയില്‍ കൃഷി ചെയ്യാനായി ഒരു ഫാം തുടങ്ങി. എന്നാല്‍ കൃഷിയില്‍ നിന്നും ലഭിച്ച വിള...