Wednesday, January 22Success stories that matter
Shadow

Day: April 27, 2021

50 വര്‍ഷത്തെ സുവര്‍ണ്ണ പാരമ്പര്യവുമായി അശ്വതി പൈപ്‌സ്

50 വര്‍ഷത്തെ സുവര്‍ണ്ണ പാരമ്പര്യവുമായി അശ്വതി പൈപ്‌സ്

Top Story
സംരഭകത്വം കേരളത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് എന്ന് സംരംഭകര്‍ ഉറപ്പിച്ച് പറയുമ്പോള്‍, പ്രവര്‍ത്തനത്തിന്റെ 50 വര്‍ഷത്തെ സുവര്‍ണ്ണ കൊടുമുടി കീഴടക്കിയിരിക്കുന്നു അരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശ്വതി പൈപ്‌സ്. അശ്വതി പൈപ്‌സിന്റെ സാരഥി വി.അമര്‍നാഥ് സ്ഥാപനത്തിന്റെ 50 വര്‍ഷത്തെ ജൈത്രയാത്രയേക്കുറിച്ചും, സംരംഭകന്‍ എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണമെന്നും വിജയഗാഥയുമായി സംസാരിക്കുന്നു. 1971ല്‍ ഇപ്പോഴത്തെ സാരഥി വി.അമര്‍നാഥിന്റെ പിതാവ് എന്‍.വാണികുമാര്‍ നാഥ് ആണ് അശ്വതി പൈപ്‌സിന് തുടക്കം കുറിച്ചത്. സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പൈപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. ക്രാന്തദര്‍ശിയായ ആ സംരംഭകന്‍ ഗുണമേന്‍മയില്‍ പുലര്‍ത്തിയ ഉന്നതനിലവാരമാണ് അശ്വതി പൈപ്‌സിനെ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്റാക്കി മാറ്റിയത്. 1998ല്‍ പിതാവിന്റെ അകാല നിര്യാണത്തേത്തുടര്‍ന്നാണ്...