സമൂഹത്തിന് പ്രചോദനം നല്‍കുന്ന വിമുക്തഭടന്‍ – പി.മോഹന്‍ദാസ്
വിമുക്തഭടന്‍
സാധാരണഗതിയില്‍ ഒരു എക്‌സ്മിലിട്ടറി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ചിത്രമുണ്ട്. കപ്പടാ മീശവെച്ച് കവലയിലെ ചായക്കടയില്‍ ഇരുന്ന് യുദ്ധത്തില്‍ താന്‍ നടത്തിയ വീരകഥകള്‍ ''ഒട്ടും മായം ചാര്‍ക്കാതെ വിളമ്പുന്ന'' ഒരു വ്യക്തിയുടെ രൂപം. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്ഥനാണ് തിരുവന്തപുരം ജില്ലയിലെ ആയിരൂപ്പാറ സ്വദേശിയായ പി.മോഹന്‍ദാസ് എന്ന വിമുക്തഭടന്‍. ആര്‍മി സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ഇദ്ദേഹം തന്റെ സംരംഭക ജീവിതത്തിലൂടെ സമൂഹത്തിന് പുതിയ ബിസിനസ് ആശയങ്ങള്‍ കാട്ടിക്കൊടുക്കുകയും യുവതലമുറയ്ക്ക് ഏറെ പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഇദ്ദേഹം നേതൃത്വം നല്‍കുന്ന എം.എസ്.പി.ഓക്‌സി സൊല്യൂഷന്‍സ് & ട്രെയിനിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ 4 വ്യത്യസ്ഥമേഖലകളിലാണ് ഇദ്ദേഹം സംരംഭകത്വത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ ഏകോപിപ്പി...