പിതൃസ്‌നേഹത്തിന്റെ ശ്രദ്ധാഞ്ജലിയായി ആശ പ്രിയദര്‍ശിനിയുടെ ”മണികര്‍ണ്ണിക” ഡിസൈനര്‍ ബൊട്ടിക്
ടെക്‌നോപാര്‍ക്കില്‍ അനിമേഷന്‍ മേഘലയില്‍ ജോലി ചെയ്തിരുന്ന ആശ പ്രിയദര്‍ശിനി, തന്റെ കഴിവുകള്‍ ഇനിയും വ്യത്യസ്ഥ മേഖലകളില്‍ ഉപയോഗിക്കാം എന്ന് തിരിച്ചറിഞ്ഞാണ് ഫാഷന്‍ ഡിസൈനിങ്ങ് പഠിക്കുന്നത്. ആദ്യകാലങ്ങളില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത ചുരിദാറുകളും മറ്റും സുഹൃത്തുക്കള്‍ക്ക് ഗിഫ്റ്റായി നല്‍കിയപ്പോള്‍ അവര്‍ നല്‍കിയ മികച്ച അഭിപ്രായമായിരുന്നു, ഈ മേഘലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ആശയ്ക്ക് പ്രചോദനം നല്‍കിയത്. ജന്മനാ ചിത്രകലയില്‍ പ്രാവീണ്യമുണ്ടായിരുന്ന ആശ, ഈ മേഘലയില്‍ തനിക്ക് ധാരാളം വളരാന്‍ സാധിക്കുമെന്ന വസ്തുത മനസ്സിലായി. ഇതിനോടകം തന്നെ ഡിസൈനിങ്ങില്‍ തന്റേതായ ഒരു തനത് ശൈലി സ്വന്തമാക്കിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചു. ആ ഡിസൈനുകളെല്ലാം വളരെയധികം പ്രശംസ നേടുകയും ചെയ്തു. ആ ഊര്‍ജ്ജത്തില്‍ നിന്നാണ് 2017ല്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്‍ഫോസിസിനടുത്ത് മണികര്‍ണ്ണിക ഗാര്‍മെന്റ്‌സ് എന്ന പേരില്‍ സ്ത്രീകള്‍ക്...