റൂഫ് ലീക്കേജ് കൂടാതെ, ബാത്ത്‌റൂം ലീക്കേജ്, സണ്‍ഷേഡ് ലീക്കേജ്, ഭിത്തികളിലെ ലീക്കേജ്, ഫ്‌ളോര്‍ലീക്കേജ് തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ബന്ധപ്പെടുക പി.പി.ബിജു, എബനേസര്‍ ഇന്റീരിയേഴ്‌സ്, എറണാകുളം 9388627972.
ഇന്ന് കേരളം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശാശ്വതപരിഹാരം കുറവുള്ള മേഖലയാണ് കോണ്‍ക്രീറ്റ് ചോര്‍ച്ച അല്ലെങ്കില്‍ വീടുകള്‍ക്കുള്ളിലെ വാട്ടര്‍ ലീക്കേജ്. വാട്ടര്‍ ലീക്കേജ് എങ്ങനെ പരിഹരിക്കാമെന്നും, കോണ്‍ക്രീറ്റ് റൂഫുകളില്‍ ഹീറ്റ്പ്രൂഫിങ്ങ് എങ്ങിനെ ചെയ്യാം എന്നിങ്ങനെ നിങ്ങളുടെ ”ചോര്‍ച്ചയ്ക്കും, ചൂടിനും” ശാശ്വത പരിഹാരം നല്‍കുന്ന യൂട്യൂബറാണ് എറണാകുളം സ്വദേശി പി.പി. ബിജു. നിങ്ങളുടെ കെട്ടിടങ്ങളുടെ റൂഫിലുണ്ടാകുന്ന ചെറിയ ചെറിയ വിള്ളലുകള്‍ നാം കൃത്യസമയങ്ങളില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും, അത് ചെയ്യാതിരുന്നാല്‍ നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും ബിജു തന്റെ യൂട്യൂബ് ചാനലിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരുന്നു. മലയാളികള്‍ വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ വാട്ടര്‍പ്രൂഫിങ്ങ് എന്ന വലിയ കാര്യം മറക്കുകയും വാട്ടര്‍ലീക്കേജ് ഉണ്ടാകുമ്പോള്‍ അതിനു പരിഹാരത്തിനായി നെട്ടോട്ടമോടുകയും ചെയ്യുന്നവരാണെന്നും ബിജു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബാത്ത്‌റൂം നിര്‍മ്മിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബാത്ത്‌റൂം വാട്ടര്‍ പ്രൂഫിങ്ങ് ചെയ്യേണ്ടതിന്റെ ആവശ്യകത, ടൈല്‍സ് ഇളക്കാതെ എങ്ങനെ ബാത്ത്‌റൂം ലീക്കേജ് മാറ്റാം, ഭിത്തിയില്‍ നനവ് കയറുന്നത് എങ്ങനെ തടയാം, ബാത്ത്‌റൂം ടൈലിനടിയില്‍ നിന്നും മണ്ണിര, ചിതല്‍ എന്നിവ കയറിവരുന്നത് എങ്ങനെ തടയാം ഏന്നീ കാര്യങ്ങള്‍ ബിജു എബനേസര്‍ ഇന്റീരിയേഴ്‌സ് ചാനലിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നു. വാട്ടര്‍പ്രൂഫിങ്ങ് നല്‍കും എന്ന് പറഞ്ഞ് പരസ്യം ചെയ്യുന്ന 98% പ്രമുഖ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും വാട്ടര്‍ലീക്കേജ് പൂര്‍ണ്ണമായും തടയാന്‍ സാധിക്കില്ല എന്ന വസ്തുത ബിജു നമുക്ക് മനസ്സിലാക്കിത്തരുന്നു. സെവന്‍ ലെയര്‍ വാട്ടര്‍ഫ്രൂഫിങ്ങിനേക്കുറിച്ചുള്ള എബനേസര്‍ ഇന്റീരിയേഴ്‌സിന്റെ യൂട്യൂബ് വീഡിയോ വളരെ ശ്രദ്ധേയമാണ്.
ഏറ്റവും കുറഞ്ഞ ചിലവില്‍ എങ്ങനെ നിങ്ങളുടെ കോണ്‍ക്രീറ്റ് റൂഫുകളില്‍ ഹീറ്റ്പ്രൂഫിങ്ങ് ചെയ്യാമെന്നും, പ്രത്യേകിച്ച് വൈറ്റ് സിമന്റ് ഉപയോഗിച്ച് ഹീറ്റ്പ്രൂഫിങ്ങ് മറ്റാരുടെയും സഹായമില്ലാതെ നിങ്ങള്‍ക്ക് തന്നെ എങ്ങനെ ചെയ്യാമെന്നും, അതിന്റെ സര്‍ഫസ് പ്രിപ്പറേഷന്‍ എങ്ങനെ ചെയ്യാം അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമണെന്നും കൃത്യമായി എബനേസര്‍ ഇന്റീരിയേഴ്‌സ് ചാനലിലൂടെ ബിജു നമുക്ക് മനസ്സിലാക്കിത്തരുന്നു.
വാട്ടര്‍ പ്രൂഫിങ്ങ് ബിസിനസ്സ് തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വാട്ടര്‍ പ്രൂഫിങ്ങില്‍ ട്രെയിനിങ്ങും ബിജു നല്‍കുന്നുണ്ട് . 5 മണിക്കൂര്‍ ട്രെയിനിങ്ങിന് 5000 രൂപയാണ് ഫീസ്. വ്യക്തിഗത ട്രെയിനിങ്ങുകളാണ് നല്‍കുന്നത്. പുതിയ ബില്‍ഡിങ്ങുകള്‍ പണിയുന്നവര്‍ വാട്ടര്‍പ്രൂഫിങ്ങ് ഏത് സമയത്താണ് ചെയ്യേണ്ടത്, തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം എബനേസര്‍ ഇന്റീരിയേഴ്‌സ് യൂട്യൂബ് ചാനല്‍ നല്‍കുന്നു. ഈ മേഖലയില്‍ ആളുകള്‍ക്കുള്ള അറിവില്ലായ്മയ്ക്കും തെറ്റിദ്ധാരണകള്‍ക്കുമുള്ള പരിഹാരവും ബിജു നിര്‍ദ്ദേശിക്കുന്നു.
വാട്ടര്‍ ലീക്കേജിന് കാരണം എന്ത്, വാട്ടര്‍ ലീക്കേജ് ഡിറ്റക്ഷനിലൂടെ ലീക്കേജ് കണ്ടുപിടിച്ച് എങ്ങനെ പരിഹരിക്കാം
കൃത്യമായ വാട്ടര്‍ ഫ്രൂഫിങ്ങ് നടത്താത്തതുകൊണ്ടാണ് വീടുകളിലും കെട്ടിടങ്ങളിലും വാട്ടര്‍ ലീക്കേജ് ഉണ്ടാകുന്നത്. സത്യത്തില്‍ ഒരു വീടിന്റേയോ, കെട്ടിടത്തിന്റേയോ അടിത്തറ കെട്ടുമ്പോള്‍ മുതല്‍ വാട്ടര്‍ ഫ്രൂഫിങ്ങ് ചെയ്യണം. അല്ലെങ്കില്‍ അടിത്തറയിലുണ്ടാകുന്ന അമിത ജലാംശം കെട്ടിടത്തിന്റെ തറയിലേക്കും അവിടെ നിന്ന് ഭിത്തികളിലേക്കും ഉയര്‍ന്ന് വരും. വാട്ടര്‍ ലീക്കേജ് തടയാനുള്ള വാട്ടര്‍പ്രൂഫിങ്ങ് ഷീറ്റുകള്‍ വിരിച്ചതിനു ശേഷം നാം കെട്ടിടങ്ങളുടെ അടിത്തറ കെട്ടിയാല്‍ ആ കെട്ടിടത്തില്‍ ഒരിക്കലും അടിത്തറയില്‍ നിന്നും വാട്ടര്‍ ലീക്കേജ് ഉണ്ടാവുകയില്ല.
കെട്ടിടങ്ങള്‍ മേല്‍ക്കൂരകള്‍ കോണ്‍ക്രീറ്റ് ചെയ്യമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഇപ്പോഴും മലയാളികള്‍ക്ക് വ്യക്തമായ ധാരണകള്‍ ഇല്ല. കോണ്‍ക്രീറ്റ് റൂഫുകളിലേക്ക് ജലം ആഗിരണം ചെയ്യപ്പെടാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും അതിനുപയോഗിക്കേണ്ട വ്യത്യസ്ഥ കോട്ടിങ്ങുകളേക്കുറിച്ചും, കോമ്പൗണ്ടുകളേക്കുറിച്ചും ഒട്ടുമിക്ക ടെക്‌നീഷ്യന്‍മാര്‍ക്കും വ്യക്തമായ ധാരണകളില്ല. വീടുകള്‍ക്കുള്ളില്‍ നാം അറ്റാച്ചഡ് ബാത്ത്‌റൂം നിര്‍മ്മിക്കുമ്പോള്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് വാട്ടര്‍പ്രൂഫിങ്ങ്. വിദേശരാജ്യങ്ങളിലെല്ലാം വീടുകള്‍ പണിയുമ്പോള്‍ അവര്‍ അറ്റാച്ചഡ് ബാത്ത്‌റൂമുകള്‍ക്ക് കൃത്യമായ വാട്ടര്‍പ്രൂഫിങ്ങ് ചെയ്തിരിക്കും. വാട്ടര്‍ ലീക്കേജുകൊണ്ട് മാത്രമേ കെട്ടിടങ്ങളുടെ ഭിത്തി ഡാമേജ് ആവുകയുള്ളൂ എന്ന സത്യം നാം മനസ്സിലാക്കണം. വാട്ടര്‍ ലീക്കേജ് വരുമ്പോള്‍ നോക്കാം എന്ന ചിന്താഗതിയാണ് മലയാളികള്‍ വച്ചുപുലര്‍ത്തുന്നത്.
പഴയ കാലഘട്ടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിവിധ തരത്തിലുള്ള ഡിസൈനുകളിലാണ് ഇന്ന് നാം വീടുകളും ബില്‍ഡിങ്ങുകളും നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ പുറംഭംഗി കൂട്ടാന്‍ എത്രത്തോളം വ്യത്യസ്ഥ ഡിസൈന്‍ ഉപയോഗിക്കുന്നുവോ അത്രത്തോളം ശ്രദ്ധ നാം വാട്ടര്‍പ്രൂഫിങ്ങിന് നല്‍കിയില്ലെങ്കില്‍ കെട്ടിടത്തില്‍ വാട്ടര്‍ലീക്കേജ് ഉണ്ടാകും. കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് റൂഫുകള്‍ കൃത്യമായി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ഒട്ടുമിക്കവര്‍ക്കും അറിയില്ല.
കെട്ടിടങ്ങളിലെ വാട്ടര്‍ ലീക്കേജിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് വാട്ടര്‍ ലീക്കേജ് ഡിറ്റെക്ഷന്‍ സംവിധാനം ഉപയോഗിക്കേണ്ടത്. ഇന്‍ഫ്രാറെഡ് സ്‌കാനിങ്ങ്, മോയിസ്ചര്‍ സ്‌കാനിങ്ങ്, ബാത്ത്‌റൂമിലെ ലീക്കേജ് മനസ്സിലാക്കാനായി പൈപ്പ് ലൊക്കേഷന്‍ സ്‌കാനിങ്ങ്, അക്വസ്റ്റിക് ലീക്ക് ഡിറ്റെക്ഷന്‍, ബോറോസ്‌കോപ്പ് ഇന്‍സ്‌പെക്ഷന്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വാട്ടര്‍ ലീക്കേജ് കണ്ടുപിടിക്കാന്‍ സാധിക്കും. വാട്ടര്‍ഫ്രൂഫിങ്ങ് ചെയ്യുന്ന മിക്കവാറും കമ്പനികള്‍ക്കും 100% ഗ്യാരന്റി നല്‍കാന്‍ സാധിക്കാറില്ല. കാരണം മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ മിക്കവാറും ഇവരുടെ കൈയ്യില്‍ ഉണ്ടാകില്ല.