Thursday, January 23Success stories that matter
Shadow

Day: May 8, 2021

ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ അവസാനവാക്ക് ഡോ. ആനന്ദവല്ലി

ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ അവസാനവാക്ക് ഡോ. ആനന്ദവല്ലി

Top Story
ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ഇന്ന് കേരളത്തിലെ അവസാനവാക്ക് ആരുടെയാണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരുത്തരമേയുള്ളൂ. അത് ഡോ.ആനന്ദവല്ലിയുടേതാണ്. ഈ മേഖലയില്‍ ഇന്ത്യയുടെ പ്രശസ്തി രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിയതില്‍ ഒന്നാംസ്ഥാനമാണ് ഡോ.ആനന്ദവല്ലിക്കുള്ളത്. ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ട്രെയ്‌നിങ്ങ് നല്‍കുവാനായി അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ.ആനന്ദവല്ലി. കേന്ദ്രഗവമെന്റ് സ്ഥാപനമായ ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലാബ് ഇന്‍ചാര്‍ജ്ജായി ജോലി നോക്കിയിരുന്ന ഡോ.ആനന്ദവല്ലി ഔദ്യോഗിക ജിവിതത്തിന്റെ ഭാഗമായി അമേരിക്ക, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുകയും, FAO-യുടെ കീഴില്‍ ട്രെയ്‌നിങ്ങ് നേടുകയും, HACCP സര്‍ട്ടിഫിക്കേഷന്‍ നേടുകയും ചെയ്തു. തുടര്‍ന്ന് WHOയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത്തരം അംഗീകാരങ്ങള്‍ നേട...