Monday, November 25Success stories that matter
Shadow

ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ അവസാനവാക്ക് ഡോ. ആനന്ദവല്ലി

4 0

ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ഇന്ന് കേരളത്തിലെ അവസാനവാക്ക് ആരുടെയാണെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരുത്തരമേയുള്ളൂ. അത് ഡോ.ആനന്ദവല്ലിയുടേതാണ്. ഈ മേഖലയില്‍ ഇന്ത്യയുടെ പ്രശസ്തി രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിയതില്‍ ഒന്നാംസ്ഥാനമാണ് ഡോ.ആനന്ദവല്ലിക്കുള്ളത്. ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ട്രെയ്‌നിങ്ങ് നല്‍കുവാനായി അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് ഡോ.ആനന്ദവല്ലി.

കേന്ദ്രഗവമെന്റ് സ്ഥാപനമായ ഫുഡ് ക്വാളിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലാബ് ഇന്‍ചാര്‍ജ്ജായി ജോലി നോക്കിയിരുന്ന ഡോ.ആനന്ദവല്ലി ഔദ്യോഗിക ജിവിതത്തിന്റെ ഭാഗമായി അമേരിക്ക, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുകയും, FAO-യുടെ കീഴില്‍ ട്രെയ്‌നിങ്ങ് നേടുകയും, HACCP സര്‍ട്ടിഫിക്കേഷന്‍ നേടുകയും ചെയ്തു. തുടര്‍ന്ന് WHOയുടെ കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇത്തരം അംഗീകാരങ്ങള്‍ നേടിയ മലയാളികള്‍ വളരെ കുറവായിരിക്കും. 25 വര്‍ഷത്തോളം (1990-2015) തുടര്‍ച്ചയായി ലോകം മുഴുവന്‍ ഫുഡ് സേഫ്റ്റിയില്‍ ട്രെയ്‌നിങ്ങുകള്‍ നല്‍കാനായി സഞ്ചരിച്ചത് ജീവിതത്തിലെ വലിയ ഒരു അനുഭവമായിരുന്നെന്ന് ഡോ.ആനന്ദവല്ലി ഓര്‍ക്കുന്നു. പാക്കിസ്ഥാന്‍, പാപുവ ന്യൂഗ്വിനിയ, സോളമന്‍ ഐലന്റ്‌സ്, ഫിജി, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഫുഡ് സേഫ്റ്റി എന്ന വാക്ക് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന കാലത്ത് അവിടെയെല്ലാമെത്തി അവര്‍ക്ക് ഈ മേഖലയില്‍ മികച്ച പരിശീലനം നല്‍കാന്‍ സാധിച്ചത് ചാരിതാര്‍ത്ഥ്യത്തോടെയാണ് ഡോ.ആനന്ദവല്ലി ഓര്‍ക്കുന്നത്. ജോലിയില്‍ നിന്നുകൊണ്ട് വിദേശരാജ്യങ്ങളിലൂടെയുള്ള ട്രെയ്‌നിങ്ങുകള്‍ ബുദ്ധിമുട്ടായതോടെ 45-ാം വയസ്സില്‍ വോളന്ററി റിട്ടൈര്‍മെന്റ് സ്വീകരിച്ചു. തുടര്‍ന്ന് ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ കണ്‍സല്‍ട്ടന്‍സിയും ട്രെയ്‌നിങ്ങും നല്‍കുന്ന ഫുഡ് സേഫ്റ്റി സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. HACCP, ISO, ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം, ലബോറട്ടറി ടെസ്റ്റ്, റെഗുലേഷന്‍ തുടങ്ങിയ മേഖലകളില്‍ ട്രെയ്‌നിങ്ങും സര്‍ട്ടിഫിക്കേഷന്‍ കണ്‍സല്‍ട്ടന്‍സിയുമായിരുന്നു സ്ഥാപനം ചെയ്യുന്നത്.

1980കളില്‍ ഇന്ത്യന്‍ സമുദ്ര ഉല്‍പ്പന്നങ്ങള്‍ക്കും, കുരുമുളകിനുമെല്ലാം അമേരിക്കയും, യൂറോപ്യന്‍ രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഡടഎ്ഉഅയുമായി ചേര്‍ന്ന് അതിന് പരിഹാരം കണ്ടെത്തിയത് ഡോ.ആനന്ദവല്ലിയായിരുന്നു. 2010ല്‍ ഒഅഇഇജ സിസ്റ്റം ദുബായ് ഗവമെന്റിനുവേണ്ടി നടപ്പാക്കി നല്‍കിയത് ഡോ.ആനന്ദവല്ലിയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ഗവമെന്റ് ഫുഡ് സേഫ്റ്റിയില്‍ ദുബായ് മോഡല്‍ നടപ്പാക്കാന്‍ പദ്ധതിയിട്ടത് അതിശയത്തോടെയാണ് ഡോ.ആനന്ദവല്ലി ഓര്‍ക്കുന്നത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന ODOP (One District One Product) പ്രോജക്ടിന്റെ എക്‌സ്പര്‍ട്ട് കമ്മറ്റി മെമ്പറാണ്. 2005ല്‍ ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് ആക്ട് നടപ്പാക്കിയപ്പോള്‍ അതിന്റെ കമ്മിറ്റി മെമ്പര്‍, സൈന്റിഫിക് പാനല്‍ മെമ്പര്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചു. കേരള സര്‍ക്കാരിനുവേണ്ടി 2015-16ല്‍ RUCHI (Restricted Use of Colours & Hazardous Ingredients) എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 140 നിജോയജക മണ്ഡലങ്ങളിലും ഭക്ഷ്യസുരക്ഷയേക്കുറിച്ച് ട്രെയ്‌നിങ്ങുകള്‍ സംഘടിപ്പിച്ചതും ഡോ.ആനന്ദവല്ലിയുടെ നേതൃത്വത്തിലായിരുന്നു. 2010ല്‍ W.H.O. യുടെ സൗത്ത് ഈസ്റ്റ് ഏഷ്യ-റീജണല്‍ ഓഫീസറായി ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനീലയില്‍ 1 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍നിന്ന് വിരമിച്ചെങ്കിലും സര്‍ക്കാര്‍ ഉന്നതതല വൃന്ദങ്ങളില്‍ ഇപ്പോഴും ഫുഡ് സേഫ്റ്റി മാനേജ്‌മെന്റില്‍ ഗവമെന്റ് ആദ്യം അഭിപ്രായം ആരായുന്നത് ഡോ.ആനന്ദവല്ലിയോടാണ്.

കേരളത്തിലെ സീഫുഡ് അസോസിയേഷനും മറ്റും നല്ലരീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും കേരളത്തിലെ ജനങ്ങള്‍ ഫുഡ് സേഫ്റ്റിയുടെ കാര്യത്തില്‍ ഇനിയും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെ് ഡോ.ആനന്ദവല്ലി കൂട്ടിച്ചേര്‍ക്കുന്നു. തിരുവല്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഡോ.ആനന്ദവല്ലി ഇന്ന് ഈ നിലയിലെത്തിയത് തന്റെ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും ഒന്നുകൊണ്ടുമാത്രമാണ്. ഭക്ഷ്യ സുരക്ഷാ മേഖലയില്‍ തന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിന് പിന്നില്‍ ഈ മേഖയോടുള്ള അളവറ്റ പാഷന്‍ ഒന്നുമാത്രമാണെന്നും ഡോ. ആനന്ദവല്ലി പറയുന്നു. ഒരു സ്ത്രീയെന്ന പരിമിതിയില്‍ നിന്നും പുറത്തുകടന്ന് ഡോ. ആനന്ദവല്ലി ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും സഞ്ചരിച്ച് തന്റെ പ്രവര്‍ത്തനപാന്ഥാവില്‍ മുന്നേറിയതില്‍ മലയാളികളായ നാം ഓരോരുത്തര്‍ക്കും അഭിമാനിക്കാം.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *