ഹെര്‍ബല്‍ കോസ്‌മെറ്റിക് ഉത്പന്നങ്ങളില്‍ വിപ്ലവം തീര്‍ത്ത ബിന്ദു ഹരേകൃഷ്ണ
പലകാരണങ്ങള്‍കൊണ്ടാണ് ആളുകള്‍ സംരംഭകത്വത്തിലേക്കിറങ്ങുത്. സംരംഭകരാകണം എന്ന പാഷനോടെ വരുന്നവരുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ മറികടക്കാന്‍ തുടങ്ങി അനേകം കാരണങ്ങളാല്‍ സംരംഭകരാകുന്നവരുണ്ട്. എന്നാല്‍ ജീവിതത്തിലെ ഒറ്റപ്പെടലില്‍നിന്നും മോചനം നേടാനായി സംരംഭകയായ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ബിന്ദു ഹരേകൃഷ്ണ എന്ന ബിന്ദു ബാലചന്ദ്രന്‍. ഒറ്റപ്പെടലിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായ മുടികൊഴിച്ചില്‍, മുഖത്തുണ്ടായ പിഗ്മെന്റേഷന്‍ എന്നിവയ്ക്ക് പരിഹാരം തേടിയാണ് ബിന്ദു ഹെര്‍ബല്‍ ഉത്പന്നങ്ങലുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്.
കുടുംബജീവതിത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടായ ഡിപ്രഷനും അതിന്റെ ഫലമായി തുടങ്ങിയ മുടികൊഴിച്ചിലില്‍നിന്നും മോചനം നേടാനായാണ് ബിന്ദു ഭര്‍തൃഗൃഹത്തില്‍നിും പഠിച്ച ''കാച്ചിയ എണ്ണ'' എന്ന ഉത്പന്നം തയ്യാറാക്കിയത്. അതായിരുന്ന ബിന്ദു നിര്‍മ്മിച്ച ആദ്യ ഉത്പന്നം. മുടികൊഴിച്...