അഡാമോ വോഗ് ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ കലവറ
ഭര്‍ത്താക്കന്‍മാരുടെ ബിസിനസില്‍ പാര്‍ട്ണര്‍മാരാണെങ്കിലും ഫാഷന്‍ ഡിസൈനിങ്ങ് മേഖലയോടായിരുന്നു മെറിനും മീരയ്ക്കും കൂടുതല്‍ പാഷന്‍. വളരെ യാദൃച്ഛികമായി തന്റെ സുഹൃത്ത് വഴി മെറിന്‍ ഒരു ഫാബ്രിക് സപ്ലൈയറെ പരിചയപ്പെടുന്നതോടെയാണ്, ഓണ്‍ലൈനിലൂടെ ഡിസൈനര്‍ ഫാബ്രിക്‌സ് വില്‍പ്പന തുടങ്ങാന്‍ ഇവര്‍ തീരുമാനിക്കുന്നത്. അവിടെ നിന്നായിരുന്നു അഡാമോ വോഗ് എന്ന ഓണ്‍ലൈന്‍ ഷോപ്പിയുടെ തുടക്കം. അഡാമോ വോഗ് എന്ന വാക്കിനര്‍ത്ഥം - To fall in love with the latest trends എന്നാണ്. ഡ്രസ്സിങ്ങ് പാറ്റേണുകളേക്കുറിച്ചും, കളര്‍മാച്ചിങ്ങുകളേക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്ന മെറിനും മീരയും ഈ മേഖലയില്‍ ധാരാളം സാധ്യതള്‍ മുന്നില്‍ കണ്ടിരുന്നു. കൊറോണ അതിന്റെ പാരമ്യത്തില്‍ നിന്ന 2020 സെപ്തംബറിലായിരുന്നു അഡാമോ വോഗിന്റെ തുടക്കം. ഓണ്‍ലൈനില്‍ ഡിസൈനര്‍ ഫാബ്രിക്‌സിന്റെ വില്‍പ്പനയിലൂടെയാണ് സ്ഥാപനത്തിന്റെ തുടക്കമെങ്കിലും ക്രമേണ ഡിസൈനര്‍ സാരി...