Monday, November 25Success stories that matter
Shadow

അഡാമോ വോഗ് ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ കലവറ

1 0

ഭര്‍ത്താക്കന്‍മാരുടെ ബിസിനസില്‍ പാര്‍ട്ണര്‍മാരാണെങ്കിലും ഫാഷന്‍ ഡിസൈനിങ്ങ് മേഖലയോടായിരുന്നു മെറിനും മീരയ്ക്കും കൂടുതല്‍ പാഷന്‍. വളരെ യാദൃച്ഛികമായി തന്റെ സുഹൃത്ത് വഴി മെറിന്‍ ഒരു ഫാബ്രിക് സപ്ലൈയറെ പരിചയപ്പെടുന്നതോടെയാണ്, ഓണ്‍ലൈനിലൂടെ ഡിസൈനര്‍ ഫാബ്രിക്‌സ് വില്‍പ്പന തുടങ്ങാന്‍ ഇവര്‍ തീരുമാനിക്കുന്നത്. അവിടെ നിന്നായിരുന്നു അഡാമോ വോഗ് എന്ന ഓണ്‍ലൈന്‍ ഷോപ്പിയുടെ തുടക്കം. അഡാമോ വോഗ് എന്ന വാക്കിനര്‍ത്ഥം – To fall in love with the latest trends എന്നാണ്. ഡ്രസ്സിങ്ങ് പാറ്റേണുകളേക്കുറിച്ചും, കളര്‍മാച്ചിങ്ങുകളേക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്ന മെറിനും മീരയും ഈ മേഖലയില്‍ ധാരാളം സാധ്യതള്‍ മുന്നില്‍ കണ്ടിരുന്നു. കൊറോണ അതിന്റെ പാരമ്യത്തില്‍ നിന്ന 2020 സെപ്തംബറിലായിരുന്നു അഡാമോ വോഗിന്റെ തുടക്കം. ഓണ്‍ലൈനില്‍ ഡിസൈനര്‍ ഫാബ്രിക്‌സിന്റെ വില്‍പ്പനയിലൂടെയാണ് സ്ഥാപനത്തിന്റെ തുടക്കമെങ്കിലും ക്രമേണ ഡിസൈനര്‍ സാരികള്‍, സല്‍വാറുകള്‍ എന്നിവയ്ക്ക് കൂടുതലായി എന്‍ക്വയറി വന്നുതുടങ്ങി. അങ്ങനെ കൂടുതല്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി വ്യത്യസ്ഥ ഡിസൈനര്‍ സാരികളും സല്‍വാറുകളും അവതരിപ്പിച്ചപ്പോള്‍ ഉപഭോക്താക്കളുടെ ഡിസൈനര്‍ ഫാഷന്‍ ആവശ്യങ്ങളില്‍ അത്യന്താപേക്ഷിതമായ ബ്രാന്റായി മാറി അഡാമോ വോഗ്. ഡിസൈനര്‍ ബൊട്ടിക്കുകള്‍ ഈടാക്കുന്ന അമിതമായ വിലയില്‍നിന്നും നല്ല വിലക്കുറവില്‍ സാരികളും, സല്‍വാറുകളും, ഡിസൈനര്‍ ഫാബ്രിക്‌സും ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയതും ഇതിനൊരു കാരണമായിരുന്നു. അതോടെ ധാരാളം ഓര്‍ഡറുകള്‍ അഡമോ വോഗിനെ തേടി വന്നുതുടങ്ങി.

ഇന്ത്യയുടെ ഏത് ഭാഗത്തും ഒരു പുതിയ ഡിസൈനര്‍ സാരിയോ സല്‍വാറോ ഇറങ്ങിയാല്‍ അടുത്തദിവസം തന്നെ ”അഡാമോ വോഗ്”ലൂടെ അത് കസ്റ്റമേഴ്‌സിന് ലഭ്യമാകുന്നു. ആ ഉത്പന്നം കേരളത്തിലെ ഷോപ്പുകളില്‍ എത്തുമ്പോഴേക്കും 6 മാസം മുതല്‍ 1 വര്‍ഷം വരെ കാലതാമസം വരും. മാത്രമല്ല മാര്‍ക്കറ്റില്‍ ഓരോ ദിവസവും പുതിയ ഡിസൈനുകളും പാറ്റേണുകളും വരുന്നതിനാലുമാണ് ഫിസിക്കല്‍ ഷോപ്പ് വേണ്ട എന്ന് ഇവര്‍ തീരുമാനിച്ചത്. കാരണം ആ ഉത്പന്നം നാട്ടിലെത്തുമ്പോഴേക്കും അതിന്റെ ഫാഷന്‍ കാലഹരണപ്പെട്ടിട്ടുണ്ടാകും. അതേ സാഹചര്യത്തില്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്ന ഏത് പുതിയ ഡിസൈനര്‍ വസ്ത്രങ്ങളും ഉപഭോക്താവിന്റെ ആവശ്യമനുസരിച്ച് 7 ദിവസത്തിനുള്ളില്‍ അവര്‍ക്ക് എത്തിച്ചു നല്‍കാന്‍ അഡാമോ വോഗിലൂടെ സാധിക്കുകയും ചെയ്യും. കൂടാതെ അഡാമോ വോഗ്, പ്രശസ്തമായ ബൊട്ടീക്കുകള്‍ക്കാവശ്യമായ ഫാബ്രിക്കുകള്‍ സപ്ലൈ ചെയ്യുന്നുമുണ്ട്.

ഓര്‍ഗന്‍സ, ഷിഫോണ്‍, ജോര്‍ജ്ജറ്റ്, പ്ലീറ്റഡ്, ഫര്‍, സീകൈ്വന്‍ഡ്, മിറര്‍ വര്‍ക്ക്, ലിക്ര, സാറ്റിന്‍, ടസര്‍ തുടങ്ങി അനവധി ഹാന്‍ഡ് വര്‍ക്ക്ഡ് മെറ്റീരിയലുകളുടെ ശേഖരവും കൂടാതെ ടസര്‍, ഓര്‍ഗന്‍സ, ഷിഫോണ്‍, ജോര്‍ജ്ജറ്റ്, കോറ സില്‍ക്ക്, കാത്താന്‍ സില്‍ക്ക് ബനാറസി ഹാന്‍്‌ലൂം സാരികള്‍ തുടങ്ങി ഏത് പ്രായത്തിലുമുള്ളവര്‍ക്കായി നിരവധി വ്യത്യസ്ഥ ഡിസൈനുകളില്‍ ബനാറസ് സാരികളുടെ ഒരു കമനീയ ശേഖരവും അഡാമോ വോഗിനുണ്ട്.

അഡാമോ വോഗിന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍ – ഓരോ ഉത്പന്നവും മെറിന്റെയും മീരയുടെയും കൃത്യമായ മേല്‍നോട്ടത്തില്‍ ക്വാളിറ്റി ചെക്കിങ്ങ് നടത്തിയശേഷമാണ് കസ്റ്റമേഴ്‌സിന് അയച്ചുനല്‍കുന്നത് അതായത് ഓരോ ഉത്പന്നവും കൃത്യമായി പരിശോധിച്ച് കേടുപാടുകള്‍ ഒന്നും ഇല്ല എന്നും, കസ്റ്റമര്‍ നിര്‍ദ്ദേശിച്ച കളര്‍ തന്നെയാണ് ഡെലിവറി ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തിയുമാണ് ഉപഭോക്താവിന് നല്‍കുന്നത്.

സംതൃപ്തരായ ഉപഭോക്താക്കള്‍ അതേ വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് ഓണ്‍ലൈന്‍പ്രമോഷന് അഡാമോ വോഗ് ഉപയോഗിക്കുന്നത്. അതിനാല്‍ കസ്റ്റമേഴ്‌സിന് ആവശ്യമുള്ള ഡ്രസ്സിന്റെ ഫിറ്റിങ്ങും, മാച്ചിങ്ങും കൃത്യമായി മനസ്സിലാക്കുവാന്‍ സാധിക്കുകയും ചെയ്യും. കൂടാതെ ഡിസൈനര്‍ ഫാബ്രിക്കുകള്‍ക്ക് ആവശ്യമായ കളര്‍ കോമ്പിനേഷനുകളും, മാച്ചിങ്ങ് പാറ്റേണുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഓരോരുത്തര്‍ക്കും മെറിനും മീരയും നേരിട്ട് നല്‍കുകയും ചെയ്യുന്നു. ഓരോ ഉത്പന്നവും പര്‍ച്ചേസ് ചെയ്യുമ്പോള്‍ കസ്റ്റമര്‍ക്ക് കൃത്യമായ ഡെലിവറി ഡേറ്റ് നല്‍കും. കൂടാതെ ഡെലിവറി ട്രാക്കിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല നോര്‍ത്ത് ഇന്‍ഡ്യയിലും അഡാമോ വോഗിന് ധാരാളം സ്ംതൃപ്തരായ കസ്റ്റമേഴ്‌സ് ഉണ്ട്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *