ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മുന്നേറുന്നു ജ്യോതിയുടെ ”ഡിസൈന്‍ട്രീ”
പുരുഷാധിപത്യം നിറഞ്ഞുനില്‍ക്കുതാണ് ഇന്റീരിയര്‍ ഡിസൈനിങ്ങ് മേഖല. അവിടെ സ്വന്തമായ ഒരു മുന്‍നിരസ്ഥാനം നേടിയെടുത്ത വ്യക്തിയാണ് ജ്യോതി ആര്‍.നമ്പ്യാര്‍. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജ്യോതിയുടെയും ഡിസൈന്‍ട്രീയുടെയും വിജയത്തിന്റെ കഥയാണ് ഇത്.
സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദത്തിനുശേഷം ദുബായ്, മസ്‌കറ്റ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ മള്‍ട്ടിനാഷണല്‍ കമ്പനികളിലായിരുന്നു ജ്യോതി എന്ന പ്രൊഫഷണലിന്റെ തുടക്കം. വിദേശത്തെ ജോലി മതിയാക്കി കൊച്ചിയില്‍ ജോലിക്കെത്തുമ്പോഴേ ഒരു സംരംഭകയാകണം എന്ന ആഗ്രഹം ജ്യോതിയുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ 2013ല്‍ ഡിസൈന്‍ട്രീ എന്ന സ്ഥാപനത്തിന് കൊച്ചിയില്‍ തുടക്കംകുറിച്ചു. ഏതൊരു സംരംഭത്തിന്റെയും തുടക്കംപോലെതന്നെ പലവിധ പ്രതിസന്ധികളെ നേരിടേണ്ടിവന്നു ജ്യോതിക്ക്. എന്നാല്‍ ഈ രംഗത്തുണ്ടായിരുന്ന നല്ല ബന്ധങ്ങളും ഇത്രയും കാ...