ഓരോ വ്യക്തികളുടേയും സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതില്‍ ഏറ്റവും പ്രാധാന്യമുള്ളത് അവരുടെ വസ്ത്രവും അത് ധരിക്കുന്ന രീതിയുമാണ്. അങ്ങനെ സുന്ദരനും/സുന്ദരിയുമായി അണിഞ്ഞൊരുങ്ങി വീട്ടില്‍ നിന്നിറങ്ങുന്നതിന് തൊട്ടുമുമ്പ് ഒട്ടുമിക്ക ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് കുറച്ച് പെര്‍ഫ്യൂം കൂടി പൂശുക എന്നത്. അപ്പോഴാണ് ആ സൗന്ദര്യത്തിന് പൂര്‍ണ്ണത വരിക.
ഏതൊരു വ്യക്തിയേയും മറ്റുള്ളവരിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിവുള്ള വസ്തുവാണ് പെര്‍ഫ്യൂംസ്. സുഗന്ധപരിമളം പരത്തുന്ന പെര്‍ഫ്യൂം പൂശിയ ഒരു വ്യക്തി നമ്മുടെ അടുത്ത് എത്രനേരം നിന്നാലും നമുക്ക് സന്തോഷമേ ഉണ്ടാകൂ. സുഗന്ധപരിമളങ്ങള് തേടി നൂറ്റാണ്ടുകള്‍ക്കുമുമ്പേ മനുഷ്യര്‍ ഭൂഖണ്ഡങ്ങള്‍ തോറും യാത്ര നടത്തിയതും ഇതിനാലാണ്. മനുഷ്യരുടെ മനസ്സിന് കുളിര്‍മയേകാനും, നവോന്മേഷം നിലനിര്‍ത്തുവാനുമായി വീടിനുള്ളിലും, വസ്ത്രങ്ങളിലും, ശരീരത്തിലുമൊക്കെ നാം പൗരാണികകാലം മുതലേ സുഗന്ധപരിമളം പൂശിയിരുന്നു.
ചരിത്രം
പെര്‍ഫ്യൂം ഉപയോഗിക്കുന്ന മലയാളികള്‍ക്ക് സുപരിചിതമായ ബ്രാന്റാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ”അജ്മല്‍ പെര്‍ഫ്യൂംസ്”. 70 വര്‍ഷത്തെ പാരമ്പര്യം, 105 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ ഏറ്റവും മികച്ച സാങ്കേതിക മേന്മയില് പ്രവര്‍ത്തിക്കുന്ന ഫാക്ടറി, 1000ത്തിലധികം ഡീലര്‍ഷിപ്പ്/ഡിസ്ട്രിബ്യൂട്ടേഴ്സ്, ലോകത്താകമാനം 240 എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകള്, 45ല്‍ അധികം രാജ്യങ്ങളില്‍ വില്‍പ്പന നടത്തുന്നു. ഇങ്ങനെ പോകുന്നു അജ്മല്‍ പെര്‍ഫ്യൂംസിന്റെ ഗുണഗണങ്ങള്‍.
അസ്സാമിലെ ഹൊജായ്ക്കടുത്ത് അലിനഗറില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് അജ്മല്‍ പെര്‍ഫ്യൂംസിന്റെ സ്ഥാപകന്‍ ഹാജി അജ്മല്‍ അലി ജനിച്ചത്. സുഗന്ധപരിമളം പരത്തുതില് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന വസ്തുവാണ് ഊദ്. പ്രാചീനകാലം മുതല്ക്കേ ഊദിന്റെ ഉപയോഗം സമ്പന്നരുടെയും രാജാക്കന്മാരുടെ ഇടയിലും നിലനിന്നിരുന്നു. ഇതിന്റെ സാധ്യത മനസ്സിലാക്കിയ ഹാജി അജ്മല്‍ അലി തന്റെ ചെറുപ്പകാലത്തുതന്നെ ഊദിന്റെ ഉപയോഗവും സുഗന്ധ തൈലങ്ങളുടെ സാധ്യതയും മനസ്സിലാക്കി ഈ മേഖലയില്‍ സംരംഭം തുടങ്ങി. അങ്ങനെയാണ് അജ്മല്‍ പെര്‍ഫ്യൂംസിന്റെ തുടക്കം കുറിക്കുന്നത്. എന്നാല്‍ 1951ല്‍ പുതിയ വിപണിതേടി അജ്മല്‍ അലി അന്നത്തെ ബോംബെയിലേക്ക് വണ്ടികയറി. വെറും 500 രൂപ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്ന മൂലധനം. ബോംബെയില്‍ അതിവേഗത്തിലായിരുന്നു അജ്മല്‍ പെര്‍ഫ്യൂംസിന്റെ വളര്‍ച്ച. അത്തറിന്റെയും പെര്‍ഫ്യൂമുകളുടെയും ലോകവിപണിയിലെ സാധ്യത മനസ്സിലാക്കിയ അജ്മല്‍ അലി തന്റെ ബിസിനസ് ബോംബെയില്‍ നിന്ന് ദുബായിലേക്ക് പറിച്ചുനട്ടു 1976ല്‍. തുടര്‍ന്ന് അജ്മല്‍ പെര്‍ഫ്യൂംസിന്റെ വളര്‍ച്ച ലോകരാജ്യങ്ങളിലൂടെയായിരുന്നു.
300 രൂപ മുതല്‍ 15000 രൂപവരെ വിലയുള്ള പെര്‍ഫ്യൂമുകള്‍ അജ്മല്‍ പെര്‍ഫ്യൂംസ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. വിശേഷാവസരങ്ങളില്‍ ഉപഹാരമായി നല്‍കാനും, മധുരസ്മരണകള് നിലനിര്‍ത്താന്‍ സമ്മാനമായും നല്കുവാനും അജ്മല്‍ പെര്‍ഫ്യൂംസ് ഉപയോഗിക്കാറുണ്ട്. 300ല്‍ അധികം വ്യത്യസ്ഥ സുഗന്ധ പരിമളങ്ങളില്‍ അജ്മല്‍ പെര്‍ഫ്യൂംസ് ലഭ്യമാണ്. ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലുമായി 240 എക്സ്ക്ലൂസിവ് ഔട്ട’്ലെറ്റുകള് അജ്മല്‍ പെര്ഫ്യൂംസിന്റേതായി ലോകമെമ്പാടും പ്രമുഖ പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
ഊദ് അത്തര്‍, പെര്‍ഫ്യൂം, ബോഡിസ്പ്രേ എന്നിങ്ങനെ 3 തരത്തില്‍ അജ്മല്‍ പെര്‍ഫ്യൂം നിങ്ങള്‍ക്ക് ലഭിക്കും. കേരളത്തിലെ എല്ലാ പെര്‍ഫ്യൂം ഷോപ്പുകളിലും വലിയ സൂപ്പര്‍മാര്‍ക്കറ്റുകളിലുമെല്ലാം അജ്മല്‍ പെര്‍ഫ്യൂം ലഭിക്കും. സ്ഥിരമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവരുടെ ഇടയില്‍ വളരെ പ്രശസ്തമായ നാമമാണ് അജ്മല്‍ പെര്‍ഫ്യൂം. 1001 നൈറ്റ്സ്, അജ്മല്‍ ഇവോക്, അജ്മല്‍ എക്സ്പഡിഷന്, അജ്മല്‍ കാര്‍ബ, അജ്മല്‍ മോഷ, ഹൈബ, ഷഗാഫ് ഹയേം, തനസൂഖ്, മുഗളി ലൂജൈന് തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ് അറബിക് അത്തര്‍.
Top 10 Ajmal
(1) ആംബര്വുഡ് – 12500, (2) സില്‍വര്‍ ഷേഡ് – 1800, (3) ഊദ് ഡിസൈര്‍ – 17500, (4) അരിസ്റ്റോക്രാറ്റ് ഫോര്‍ ഹെര്‍ – 4000, (5) പൈസര്‍ വിസല്‍ ഡഹാബ്, (6) ആംബര്‍ പൊയ്ര്, (7) ഇവോക് – 3300, (8) അബിയ – 5000, (9) ഹൈബ – 8300, (10) സീല്‍ – 1525.
നിങ്ങളുടെ മനംമയക്കുന്ന വിധത്തില്‍ ഊദ്, മസ്ക് (കസ്തൂരി), കൊളോണ്‍, സ്വീറ്റ് കാന്‍ഡി, ഓറഞ്ച്, ലൈം, ക്രീം തുടങ്ങി നിരവധി ഫ്രാഗ്രന്സുകളില് അജ്മല്‍ പെര്‍ഫ്യൂം ലഭ്യമാണ്. 3 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ നിലനില്ക്കുന്നു ഈ സുഗന്ധം. ഓരോ പെര്‍ഫ്യൂം / അത്തര്‍കുപ്പികളും സവിശേഷ മോഡലുകളിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇത്രയധികം ഗുണമുള്ള, നിങ്ങളുടെ മനസ്സിനെ കുളിരണിയിക്കുന്ന അജ്മല്‍ പെര്‍ഫ്യൂം ലഭ്യമാകുമ്പോള്‍ നാം ഓരോരുത്തരും ഇത് ഉപയോഗിക്കുകുയും അതിലൂടെ സമൂഹത്തിന്റെ മുമ്പില്‍ ശ്രേഷ്ഠസ്ഥാനം നേടിയെടുക്കുകയും ചെയ്യണം.
അപ്പോള്‍ മറക്കേണ്ട, സുന്ദരനും സുന്ദരിയുമായി അണിഞ്ഞൊരുങ്ങിക്കഴിയുമ്പോള് ഒരു പെര്‍ഫ്യൂം / അത്തര്‍ പൂശാന്‍. അത് അജ്മല്‍ പെര്ഫ്യൂമായിരിക്കണേ……
അജ്മല്‍ പെര്‍ഫ്യൂമിന്റെ ഡിലര്‍/ഡിസ്ട്രിബ്യൂട്ടര്‍ ആകുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കും സാധിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 9633490386.