റിയയുടെ പെറ്റോറിയ വെല്‍നസ് സെന്റര്‍ അരുമ മൃഗങ്ങള്‍ക്കായി ഒരു വണ്‍സ്റ്റോപ്പ്
അരുമ മൃഗങ്ങളുടെ ചികിത്സയും പരിപാലനവും എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ തീരെ കുറവാണ്. അത്തരം സ്ഥാപനമാണ് അങ്കമാലിയില്‍ നായത്തോട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെറ്റോറിയ വെല്‍നസ് സെന്റര്‍. അങ്കമാലി സ്വദേശിനിയായ റിയ നിഥിന്‍ ആണ് പെറ്റോറിയ വെല്‍നസ് സെന്ററിന്റെ സാരഥി. മൃഗസ്‌നേഹിയായ റിയ അരുമ മൃഗങ്ങളുടെ പരിപാലനത്തില്‍ സാധാരണ ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് ഈ സ്ഥാപനം തുടങ്ങിയത്. പെറ്റ് ഹോസ്പിറ്റല്‍, പെറ്റ്‌ഷോപ്പ്, പെറ്റ്ഗ്രൂമിങ്ങ്, പെറ്റ് ബോര്‍ഡിങ്ങ് തുടങ്ങി അരുമ മൃഗങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിലാക്കിയാണ് ഈ വ്യത്യസ്ഥ സംരംഭം തുടങ്ങിയിരിക്കുന്നത്.
പെറ്റ്‌ഹോസ്പിറ്റല്‍പെറ്റ്‌സിനുള്ള എല്ലാത്തരം ചികിത്സയും ഇവിടെ ലഭ്യമാണ് സി.ബി.സി. മെഷീന്‍, ബ്ലഡ് ടെസ്റ്റിങ്ങ്, നോര്‍മല്‍ ഡെലിവറി, സിസേറിയന്‍, മൈനര്‍ സര്‍ജറി, കിഡ്‌നി, ലിവര്‍ ടെസ്റ്റുകള്‍, അള്‍ട്രാസൗണ...