അരുമ മൃഗങ്ങളുടെ ചികിത്സയും പരിപാലനവും എല്ലാം ഒരു കുടക്കീഴില് ലഭിക്കുന്ന സ്ഥാപനങ്ങള്‍ തീരെ കുറവാണ്. അത്തരം സ്ഥാപനമാണ് അങ്കമാലിയില്‍ നായത്തോട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പെറ്റോറിയ വെല്‍നസ് സെന്റര്‍. അങ്കമാലി സ്വദേശിനിയായ റിയ നിഥിന് ആണ് പെറ്റോറിയ വെല്‍നസ് സെന്ററിന്റെ സാരഥി. മൃഗസ്നേഹിയായ റിയ അരുമ മൃഗങ്ങളുടെ പരിപാലനത്തില്‍ സാധാരണ ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് ഈ സ്ഥാപനം തുടങ്ങിയത്. പെറ്റ് ഹോസ്പിറ്റല്‍, പെറ്റ്ഷോപ്പ്, പെറ്റ്ഗ്രൂമിങ്ങ്, പെറ്റ് ബോര്‍ഡിങ്ങ് തുടങ്ങി അരുമ മൃഗങ്ങളുടെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴിലാക്കിയാണ് ഈ വ്യത്യസ്ഥ സംരംഭം തുടങ്ങിയിരിക്കുന്നത്.
പെറ്റ്ഹോസ്പിറ്റല്‍
പെറ്റ്സിനുള്ള എല്ലാത്തരം ചികിത്സയും ഇവിടെ ലഭ്യമാണ് സി.ബി.സി. മെഷീന്, ബ്ലഡ് ടെസ്റ്റിങ്ങ്, നോര്‍മല്‍ ഡെലിവറി, സിസേറിയന്, മൈനര്‍ സര്‍ജറി, കിഡ്നി, ലിവര്‍ ടെസ്റ്റുകള്‍, അള്‍ട്രാസൗണ്ട് സ്കാനിങ്ങ് എന്നിവയും മൃഗങ്ങള്‍ക്ക് ഗര്‍ഭകാലത്ത് ആവശ്യമായ പ്രത്യേക പരിചരണവും നിര്‍ദ്ദേശങ്ങളും ഇവിടെ ലഭിക്കും. കൂടാതെ പാര്‍വോ ടെസ്റ്റിങ്ങ്, ഹെല്‍ത്ത് ചെക്കപ്പ്, പ്രതിരോധ കുത്തിവെയ്പുകള്‍, ഫാര്‍മസി, എക്സ്റേ എന്നീ സൗകര്യങ്ങളും ലഭ്യമാണ്. രാവിലെ 9 മണി മുതല്‍ രാത്രി 12 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.
പെറ്റ്ഷോപ്പ്
പെറ്റ്സിനാവശ്യമുള്ള എല്ലാ സാധനങ്ങളും ഈ പെറ്റ്ഷോപ്പില്‍ ലഭ്യമാണ്. മൃഗങ്ങള്ക്കിണങ്ങുന്ന വസ്ത്രങ്ങള്‍, ആക്സസറീസ്, പെറ്റ്ബാഗുകള്, ഷാംപൂ, കോളര്‍, ലാഷസ്, ചോക് ചെയീന്സ്, കളിപ്പാട്ടങ്ങള്‍, വിറ്റാമിന്‍ ഗുളികകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായ എല്ലാവിധ ഭക്ഷണങ്ങളും ഭക്ഷണം കഴിക്കുവാനുള്ള പാത്രങ്ങള്‍ വ്യത്യസ്ഥ നിറങ്ങളിലും, രൂപത്തിലും ലഭ്യമാണ്. നോര്‍മര്‍, പ്രീമിയം, ലക്ഷ്വറി എന്നീ 3 വിവിധ വിലകളിലുള്ള ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. രാവിലെ 9 മണി മുതല്‍ രാത്രി 12 മണി വരെയാണ് ഷോപ്പ് പ്രവര്‍ത്തിക്കുക.
ഗ്രൂമിങ്ങ്
പൂച്ചകള്‍ക്കും, നായ്ക്കള്‍ക്കും പ്രത്യേകം പ്രത്യേകം ഗ്രൂമിങ്ങ് സൗകര്യം ലഭ്യമാണ്. പെറ്റ്സിനെ ക്ലീന്‍ ചെയ്യുവാനായി സര്‍വ്വ സജീകരണങ്ങളും ഇവിടെ ലഭ്യമാണ്. കൃത്യമായി ഇവയുടെ ചെവി ക്ലീന്‍ ചെയ്യുകയും, നഖം മുറിക്കുകയും, ഇവയുടെ രോമങ്ങളില്‍ ജഡയുണ്ടെങ്കില് അത് നീക്കം ചെയ്യുകയും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ മുടി നീട്ടി വളര്‍ത്തി പരിപാലിക്കുകയും, മുടി വെട്ടി ഒതുക്കിയും വിവിധ രീതികളില്‍ നായ്ക്കളെയും പൂച്ചകളെയും ഭംഗിയാക്കുകയും ചെയ്യും. പ്രത്യേകം തയ്യാറാക്കിയ വാഷ്ടബ്ബില് മികച്ചയിനം ഷാംപൂ ഉപയോഗിച്ച് കുളിപ്പിച്ച് വൃത്തിയാക്കി ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് രോമം ഉണക്കി ഹെയര്‍സ്പ്രേ അടിച്ച് വൃത്തിയാക്കുന്നു. തുടര്‍ച്ചയായ ഗ്രൂമിങ്ങിലൂടെയാണ് മൃഗത്തിന് സ്കിന്നില്‍ ഇന്ഫെക്ഷന് ഉണ്ടോ എന്ന് മനസ്സിലാവുകയുള്ളൂ. അങ്ങനെ വന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകളും മെഡിക്കല്‍ ഷാംപൂവും നല്‍കും. മികച്ച ട്രെയിനിങ്ങ് ലഭിച്ച സ്റ്റാഫാണ് പെറ്റ് ഗ്രൂമിങ്ങ് ഭംഗിയായി ചെയ്യുന്നത്. പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ്.
ഇത് കൂടാതെ പെറ്റിസിന് ബോര്‍ഡിംഗ്് സൗകര്യവും ലഭ്യമാണ് പൂച്ച, നായ്ക്കള്‍, പക്ഷികള്‍ എന്നിവയ്ക്കാണ് ബോര്‍ഡിങ്ങ് നല്‍കുന്നത്. രാവിലെ 9 മുതല്‍ രാത്രി 12 വരെയാണ് ഈ സൗകര്യം ലഭ്യമാവുക.
ചെറുപ്പം മുതലേ വളര്‍ത്തുമൃഗങ്ങളെ സ്നേഹിച്ചിരുന്നതു കൊണ്ടാണ് റിയയ്ക്ക് ഈ മേഖലയില്‍ ഇത്രയും മികച്ച ഒരു സ്ഥാപനം തുടങ്ങാന്‍ സാധിച്ചത്. 2500 സ്ക്വയര്‍ഫീറ്റില്‍ 3 നിലകളിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് ഗ്രൗണ്ട് ഫ്ളോറില്‍ പെറ്റ്ഷോപ്പും, ഒന്നാം നിലയില്‍ ഹോസ്പിറ്റലും, ഗ്രൂമിങ്ങ് സെക്ഷനും പ്രവര്‍ത്തിക്കുന്നു. രണ്ടാം നിലയില്‍ പെറ്റ് ബോര്‍ഡിങ്ങും പ്രവര്‍ത്തിക്കുന്നു. അങ്കമാലി, ആലുവ, ചാലക്കുടി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്ക്ക്് വളരെ ഏളുപ്പത്തില്‍ എത്താം എന്നതാണ് പെറ്റോറിയ വെല്‍നസ് സെന്ററിന്റെ ഏറ്റവും വലിയ പ്രത്യേകത.