3 പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി സയോക് ബാറ്ററീസ്
സയോക് ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പേരോ, പരസ്യമോ ഒന്നുമല്ല. മറിച്ച് അതിന്റെ ഗുണമേന്മ ഒന്നുമാത്രമാണ്! ഒരിക്കല്‍ ഉപയോഗിച്ചവര്‍ ഒരിക്കലും ആ പേര് മറക്കില്ല. ആ ഗുണമേന്മയിലൂന്നിയ വിശ്വാസത്തിന് ഇന്ന് കേരളത്തിലെവിടെയും അംഗീകാരമുണ്ട്. മലപ്പുറത്ത് മഞ്ചേരിയില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ബാറ്ററി ബ്രാന്റുകളുടെ ഇടയില്‍ മുന്‍നിരയിലാണ്.
വെറും നാലാംക്ലാസ്സ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന KT കുഞ്ഞികോയ എന്ന മഞ്ചേരിക്കാരന്‍ ഉപജീവനമാര്‍ഗ്ഗമായി ഒരു വര്‍ക്ക്ഷോപ്പില്‍ എളിയരീതിയിലാണ് ബാറ്ററി നിര്‍മ്മാണം ആരംഭിച്ചത്. കുഞ്ഞി കോയയ്ക്ക് ഒരു കാര്യം നിര്‍ബന്ധമായിരുന്നു, തന്റെ ബാറ്ററി ഏറ്റവും മികച്ചതായിരിക്കണം എന്ന്. അതുകൊണ്ടുതന്നെ 'കോയാക്കാന്റെ' ബാറ്ററി ഉപയോഗിച്ചവര്‍ സംതൃപ്തരായിരുന്നു. മലബാറിലായിരുന്നു ആ കാലഘട്ടങ്ങളില്‍ കൂടുതലും ബിസിനസ് നടന്നിരുന്നത്. ഗുണമേന്‍മ കൂടുതലായിരി...