ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സ് ബൈ ജോഷില രമേഷ്
സംരഭകത്വത്തില്‍ 10 വര്‍ഷം എന്ന ആദ്യ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ജോഷിലയുടെ ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സ്. ഒരു എയര്‍ലൈന്‍ കമ്പനിയില്‍ ഗ്രൗണ്ട്സ്റ്റാഫായി ജോലി തുടങ്ങിയ ജോഷില, വിവാഹത്തിനുശേഷം ജോലിയില്‍നിുന്നം കുറച്ചുകാലം വിട്ടുനിന്നു. കുട്ടികള്‍ ജനിച്ചതോടെ ജോഷിലയ്ക്ക് ജോലിയും കുടുംബവും ഒരുമിച്ച് മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടായി. അങ്ങനെയാണ് ജോഷില ജോലിയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. പക്ഷെ തിരിച്ചുവന്നത് ഒരു സംരംഭകയുടെ വേഷത്തിലായിരുന്നു. എങ്ങനെ കുടുംബവും ജോലിയും സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാം എന്ന ചിന്തയില്‍നിാണ് സ്വന്തമായി ഒരുസ്ഥാപനം വീടിനടുത്ത് തുടങ്ങാം എന്ന ആശയമുദിക്കുന്നത്. അങ്ങനെ എച്ച്.ആര്‍-ല്‍ ബിരുദാനന്തരബിരുദമുള്ള ജോഷില തൃപ്പൂണിത്തുറ പേട്ടയില്‍ വീടിനടുത്തുതന്നെ ആസ്പയര്‍ജോ എച്ച്.ആര്‍. എന്ന സ്ഥാപനം തുടങ്ങി.
ഒരു സ്ഥാപനത്തിനാവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ നിയമ...