Monday, November 25Success stories that matter
Shadow

ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സ് ബൈ ജോഷില രമേഷ്

0 0

സംരഭകത്വത്തില്‍ 10 വര്‍ഷം എന്ന ആദ്യ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ജോഷിലയുടെ ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സ്. ഒരു എയര്‍ലൈന്‍ കമ്പനിയില്‍ ഗ്രൗണ്ട്സ്റ്റാഫായി ജോലി തുടങ്ങിയ ജോഷില, വിവാഹത്തിനുശേഷം ജോലിയില്‍നിുന്നം കുറച്ചുകാലം വിട്ടുനിന്നു. കുട്ടികള്‍ ജനിച്ചതോടെ ജോഷിലയ്ക്ക് ജോലിയും കുടുംബവും ഒരുമിച്ച് മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടായി. അങ്ങനെയാണ് ജോഷില ജോലിയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. പക്ഷെ തിരിച്ചുവന്നത് ഒരു സംരംഭകയുടെ വേഷത്തിലായിരുന്നു. എങ്ങനെ കുടുംബവും ജോലിയും സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാം എന്ന ചിന്തയില്‍നിാണ് സ്വന്തമായി ഒരുസ്ഥാപനം വീടിനടുത്ത് തുടങ്ങാം എന്ന ആശയമുദിക്കുന്നത്. അങ്ങനെ എച്ച്.ആര്‍-ല്‍ ബിരുദാനന്തരബിരുദമുള്ള ജോഷില തൃപ്പൂണിത്തുറ പേട്ടയില്‍ വീടിനടുത്തുതന്നെ ആസ്പയര്‍ജോ എച്ച്.ആര്‍. എന്ന സ്ഥാപനം തുടങ്ങി.

ഒരു സ്ഥാപനത്തിനാവശ്യമായ ഉദ്യോഗാര്‍ത്ഥികളുടെ നിയമനം മുതല്‍ പി.എഫ്., ഇ.എസ്.ഐ., സാലറി കാല്‍ക്കുലേഷന്‍, ഡൊക്യുെമന്റേഷന്‍, എച്ച്.ആര്‍. പോളിസികള്‍ തയ്യാറാക്കല്‍, സ്ഥാപനങ്ങള്‍ക്കാവശ്യമായ പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകള്‍ ലഭ്യമാക്കല്‍, സ്റ്റുഡന്റ് എച്ച്.ആര്‍ (എച്ച്.ആര്‍. സ്റ്റുഡന്റ്‌സിനു വേണ്ട ഇന്റേണ്‍ഷിപ്പ്,പ്രോജക്ട് സപ്പോര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവയ്ക്കുള്ള സഹായങ്ങള്‍) തുടങ്ങി എച്ച്.ആര്‍. മേഖലയിലെ ഒരു വണ്‍സ്റ്റോപ്പ് സൊല്യൂഷന്‍ ആണ് ആസ്പയര്‌ജോ എച്ച്.ആര്‍. സൊല്യൂഷന്‍സ്. കൂടാതെ ജോബ് ഫെയറുകള്‍ നടത്തി അനേകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നേടിക്കൊടുക്കുകയും ചെയ്യുന്നു.

ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന് ധാരാളം പ്രത്യേകതകളാണുള്ളത്. ഇതിനോടകം 2000ല്‍ അധികം സംതൃപ്തരായ ഉപഭോക്താക്കളാണ് ആസ്പയറിനുള്ളത്. കസ്റ്റമറേയും കാന്റിഡേറ്റ്സിനെയും ഒരുപോലെ സംതൃപ്തരാക്കിയാണ് ആസ്പയര്‍ജോ ഇത്രയും മുന്നേറ്റം ഈ മേഖലയില്‍ നേടിയത്. 40 വയസ്സിന് മുകളില്‍ ഉള്ള ആളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചത് വലിയ മുന്നേറ്റമായിരുന്നു. ലോകത്തില്‍ തന്നെ ഇത്തരം പ്രവര്‍ത്തനം ആദ്യമായിട്ടായിരുന്നു സംഘടിപ്പിച്ചത്. കൂടാതെ പരിശീലനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളെ വാര്‍ത്തെടുത്ത് അവരെ മികവുറ്റ തൊഴിലാളികളാക്കി സ്ഥാപനങ്ങള്‍ക്ക് നല്‍കുക, വിവാഹശേഷം കരിയര്‍ മുടങ്ങിപ്പോയ സ്ത്രീകള്‍ക്ക് ശരിയായ പരിശീലനവും, പിന്‍തുണയും നല്‍കി സ്വയംപര്യാപ്തരാക്കുക തുടങ്ങി അനേകം കാര്യങ്ങള്‍ ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥരാക്കുന്നു. എച്ച്.ആര്‍. ബിരുദധാരികളായവര്‍ക്ക് പരിശീലനം നല്‍കി മികച്ച ജീവനക്കാരാക്കി മാറ്റുകയും ചെയ്യുന്നു.

കോവിഡിന്റെ ഭാഗമായി ധാരാളം സ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിട്ട സാഹചര്യത്തില്‍ തങ്ങളുടെ കസ്റ്റമേഴ്സിന്റെ സ്ഥാപനങ്ങളില്‍ മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുവാനും, തൊഴിലാളികള്‍ക്ക് ഉല്‍പ്പാദനക്ഷമതയുടെ കാര്യത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കുവാന്‍ ട്രെയ്നിങ്ങുകള്‍ സംഘടിപ്പിക്കുവാനും ആസ്പയര്‍ജോ എച്ച്.ആര്‍.സൊല്യൂഷന്‍സിനു സാധിച്ചു. ‘കൊറോണ രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം എന്ന ആശയത്തിന് പ്രാധാന്യം നല്‍കുകയും ജീവനക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനാവശ്യമായ എച്ച്.ആര്‍.എം.എസ്. സോഫ്റ്റ്വെയറുകള്‍ തയ്യാറാക്കുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞു’ ജോഷില കൂട്ടിച്ചേര്‍ക്കുന്നു. എച്ച്.ആര്‍. മേഖലയില്‍ ഇന്ന് ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച എച്ച്.ആര്‍ പ്രോഡക്ടുകളുടെ ഒഫീഷ്യല്‍ പാര്‍ട്ണറും, വെണ്ടറുമാണ് ആസ്പയര്‍ ജോ. ഇപ്പോള്‍ ആസ്പയര്‍ജോ, കേരള ജോബ് ഓപ്പര്‍ച്യൂണിറ്റീസ് എന്ന പേരില്‍ ഒരു ഗ്രൂപ്പ് ആരംഭിച്ചിരിക്കുകയാണ്. ലീങ്ക്ഡ് ഇന്‍, വാട്ട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലെല്ലാം ഈ ഗ്രൂപ്പ് ലഭ്യമാണ്. ജോലി ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും മറ്റ് എച്ച്. ആര്‍. സ്ഥാപനങ്ങള്‍ക്കും ജോലി ആവശ്യങ്ങള്‍ക്കായി ഈ ഗ്രൂപ്പിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. കൊറോണയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കും കഴിവുള്ള സ്റ്റാഫിനെ നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഈ ഗ്രൂപ്പിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

കൂടുതല്‍ എച്ച്.ആര്‍. പ്രൊജക്ടുകള്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ജോഷില. ആസ്പയര്‍ ഗ്രൂപ്പ് കൂടാതെ ദി ജോഷ് ഡിസൈന്‍സ്, കാര്‍ത്തു ആഗ്രോ ഗ്രീന്‍ ലാബ് എന്നീ സ്ഥാപനങ്ങള്‍ കൂടി ജോഷിലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. ഡിജിറ്റല്‍ ഡിസൈനിങ്ങ് വര്‍ക്കുകളും, സോഷ്യല്‍മീഡിയ പ്രമോഷണല്‍ ഡിസൈനിങ്ങും, പ്രിന്റ്ഡിസൈനുകളുമാണ് ദി ജോഷ് ഡിസൈന്‍സ് ചെയ്യുന്നത്. വ്യത്യസ്ഥമായ ഇക്കോ ഫ്രന്റ്ലി ഉല്‍പ്പന്നങ്ങള്‍ കസ്റ്റമൈസ്ഡ് ആയി നല്‍കുന്ന സ്ഥാപനമാണ് കാര്‍ത്തു ആഗ്രോഗ്രീന്‍ ലാബ്. ഇതിനെല്ലാം പുറമെ പ്രമുഖ ടി.വി.ചാനലുകളില്‍ കുക്കറി ഷോ നടത്തുന്ന ഒരു പാചകവിദഗ്ദ്ധ കൂടിയാണ് ജോഷില. കരിയറില്‍ പ്രതിസന്ധി നേരിട്ട് പതറി നില്‍ക്കുന്ന ഓരോ വനിതകള്‍ക്കും മാതൃകയും പ്രചോദനവുമാണ് ജോഷില രമേഷ് എന്ന ഈ വനിതാ സംരംഭക

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *